സി. എഛിന്റെ ആഹ്വാനം

കവിയൂര്‍ രാജഗോപാലന്‍

നിയമലംഘനകാലത്തെ ശിക്ഷകഴിഞ്ഞ് കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന സി. എഛ്. കണാരന്‍ തലശ്ശേരിയിലും പരസിരത്തും ' സ്വതന്ത്ര ചിന്ത' എന്ന ഒരുപ്രസ്ഥാനം കെട്ടിപ്പടുത്തു. സര്‍ദാര്‍ ചന്ത്രോത്തും എന്‍. ഇ. ബാലറാമും ഒക്കെ അതിന്റെ പ്രവര്‍ത്തകരായിരുന്നു. അക്കാലത്ത് തലശ്ശേരിയുടെ ഉള്‍ നാടന്‍ ഗ്രാമങ്ങളില്‍ സംവാദബഹുലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മണന്തല നീലകണ്ഠര് മൂസദ്, വാഗ്ഭടാനന്ദഗുരു, സാധുശിവപ്രസാദ്- ഇവരെല്ലാം അണിനടന്നവേദി ആശയസംക്രമണരംഗത്ത് കൊടും കാറ്റഴിച്ചുവിട്ടു.

1934ല്‍ കണ്ണൂര്‍ജില്ലയിലെ എടക്കാട് പ്രദേശത്ത് വലിയൊരുവര്‍ഗ്ഗീയകലാപം നടന്നു. ഒമ്പത് പേര്‍ മരിച്ച ആ സംഭവത്തിന്റെ ഭീകരത പഴയകാല പത്രവാര്‍ത്തകളില്‍ നിന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്ന് സ്വതന്ത്രചിന്തയുടെ ുപത്രാധിപരെന്നനിലയില്‍ സി. എഛ്. ഇങ്ങനെ എഴുതി: ' വളരെ കാലം ഏകോദരസഹോദരന്മാരെ പോലെ ജീവിച്ചവര്‍ മതം കാരണമായി സാഹോദര്യത്തെ വിസ്മരിച്ച് തമ്മില്‍ ലഹളയായി. കുറെ പേര്‍ മരിച്ചു. മതനേതാക്കന്മാരെ എവിടെയും കണ്ടില്ല. എല്ലാകഷ്ടതകും സഹിക്കേണ്ടി വന്നത് ഇരുസമുദായങ്ങളിലേയും തൊഴിലാളികള്‍ക്കാണ്. മതനേതാക്കള്‍ പ്രസംഗമഞ്ചത്തില്‍ കയറി മതത്തിനുവേണ്ടി മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പ്രസംഗിക്കും. അസ്വസ്ഥരായ തൊഴിലാളികള്‍ മുതലാളിമാരുടെ പ്രേരണയാല്‍ വശംവദരായി എന്തും ചെയ്യാന്‍ ഒരുങ്ങുന്നു. തൊഴിലാളികള്‍ഇനിയെങ്കിലും മതത്തിനുവേണ്ടിയുള്ള പോരാട്ടം നിര്‍ത്തി ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ പഠിക്കട്ടെ!അതിനായി എല്ലാ സമുദായങ്ങളിലെയും അവശര്‍ സംഘടിക്കട്ടെ!'

ദരിദ്രജനവിഭാഗങ്ങളുടെ സംഘാടകനായാണ് പിന്നീട് സി. എഛിനെ നാം കാണുന്നത്. നെയ്ത്ത്- ബീഡി- മുനിസിപ്പല്‍ മേഖലയിലെല്ലാം ജോലി ചെയ്യുന്ന തൊഴിലാളികളെ അവകാശബോധമുള്ള ജനവിഭാഗമാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തൊഴിലാളിരംഗത്ത് പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിക്കൊണ്ട് കൃഷ്ണപ്പിള്ളയും എ. കെ. ജി. യും പലപ്പോഴും തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി. സ്വാതന്ത്ര്യസമരകാലത്ത് തലശ്ശേരിക്ക് മറ്റൊരുസവിശേഷത കൂടിയുണ്ടായിരുന്നു. ഈഴവപ്രമാണികളില്‍ പലരും ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചു. അവശജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും വഴി നടക്കാനുള്ള സ്വാതന്ത്ര്യവും തന്നത് ബ്രിട്ടീഷുകാരാണെന്ന പ്രചാരണം പ്രമാണിമാര്‍ ഏറ്റെടുത്തു. കെ. കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യഗ്രഹജാഥതലശ്ശേരിയില്‍ വെച്ച് അലങ്കോലപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സിന്റേത് സവര്‍ണനേതൃത്വമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് തലശ്ശേരി തിരുവങ്ങാട്ട വെച്ച് ് ഉപ്പുസത്യഗ്രഹജാഥയെ യാഥാസ്ഥിതികര്‍ നേരിട്ടത്.

അതുകൊണ്ട് തലശ്ശേരിയില്‍ സി. എച്ച് . കണാരനും കണ്ണൂരില്‍ കെ. പി. ഗോപാലനും ദ്വിമുഖസമരമാണ് നടത്തേണ്ടി വന്നത്. സ്വന്തം സമുദായത്തിലെ യാഥാസ്ഥിതികര്‍ക്കും സാമ്രാജ്യത്വത്തിന്റെ വൈതാളികര്‍ക്കുമെതിരെ രണ്ടുപേരുടേയും ശബ്ദം ഉയര്‍ന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഒരു ഘട്ടത്തില്‍, ക്ഷേത്രങ്ങള്‍ ഒന്നുകില്‍ പരിഷ്‌കരിക്കുക, അല്ലാത്ത പക്ഷം ബഹിഷ്‌കരിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് കൃഷിക്കാരെയും തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കൃഷ്ണപിള്ളയുടെ ആഹ്വാനവും ഈ ഘട്ടത്തില്‍ സ്മരണീയമാണ്( മാതൃഭൂമി 1931 ഡിസംബര്‍ 31 കാണുക).

വര്‍ഗ്ഗസമരത്തിന്റെ അനുഭവത്തീച്ചൂളയിലൂടെ കടന്നുപോവുകയായിരുന്നു, പിന്നീട് കേരളം. വര്‍ഗ്ഗീയതയും ജാതീയതയും മാളങ്ങളിലേക്ക് പിന്‍ വാങ്ങുന്ന സ്ഥിതിവിശേഷമുപണ്ടായി. ഗാന്ധിജി കേരളം സന്ദര്‍ശിച്ചപ്പോള്‍ കരിങ്കൊടി കാട്ടുകയും 'ഗോബാക്ക്' വിളിക്കുകയും ചെയ്ത ഹൈന്ദവയാഥാസ്ഥിതികപക്ഷം മലപ്പുറം ജില്ലാരൂപീകരണകാലത്തും തലശ്ശേരി വര്‍ഗ്ഗീയകലാപത്തിന്റെ ഇരുണ്ടദിനങ്ങളിലുമാണ് പിന്നീട് ഫണം വിടര്‍ത്തിയത്.

1972 ജനുവരി ആദ്യം തലശ്ശേരിയില്‍ നടന്ന വര്‍ഗ്ഗീയകലാപം പുരോഗമനേഛുക്കള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമായിരുന്നു. ഹിന്ദു-മുസ്ലിം വര്‍ഗ്ഗീയശക്തികള്‍ക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വടക്കെ ഇന്ത്യന്‍ മോഡല്‍ ലഹള നടത്താന്‍ ശേഷിയുണ്ടെന്ന സൂചനയുടെ പ്രഖ്യാപനമായിരുന്നു, അത്. അന്ന് കമ്യൂണിസ്റ്റ്( മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന സി. എഛ്. , തിരുവനന്തപുരത്തുനിന്ന് ഓടിയെത്തി ലഹളയുടെ തീജ്വാലകള്‍ അണയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. ആത്മത്യാഗം ചെയ്തുപോലും വര്‍ഗ്ഗീയശക്തികളെ നേരിടുകയെന്ന ആഹ്വാനം നടത്താന്‍ അന്നു തയ്യാറായത് സി. പി. എം. മാത്രമായിരുന്നു. 1934ല്‍ ' ഇനിയെങ്കിലും മതത്തിനുവേണ്ടിയുള്ളപോരാട്ടം നിര്‍ത്തി ജീവിതാവശ്യത്തിനുവേണ്ടി പോരാടാന്‍ പഠിക്കൂ' എന്ന സി. എഛിന്റെ ആഹ്വാനം വീണ്ടും തലശ്ശേരിയില്‍ മുഴങ്ങിയ ദിവസങ്ങളായിരുന്നു അത്.

കവിയൂര്‍ രാജഗോപാലന്‍ - കവി, ചരിത്രകാരന്‍, ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്. Tags: Thanal Online, web magazine dedicated for poetry and literature കവിയൂര്‍ രാജഗോപാലന്‍ , സി. എഛിന്റെ ആഹ്വാനം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക