64 കളങ്ങള്‍

സി. പി. അബൂബക്കര്‍

ഇന്ത്യയുടെ അഭിമാനക്രീഢയാണ് ചെസ്സ്. പ്രാചീനചതുരംഗത്തില്‍നിന്നാണ ് ചെയ്യുണ്ടായത്. ഇന്ത്യന്‍ ചതുരംഗം പലവഴികളിലൂടെ യൂറോപ്പിലെത്തി. മധ്യകാലയൂറോപ്പിലെ ഭരണവ്യവസ്ഥയ്ക്കനുസൃതമായി ചതുരംഗത്തില്‍ മാറ്റങ്ങളുണ്ടായി. അങ്ങിനെ ബിഷപ്പും മാടമ്പിയും ( നൈറ്റ്), റൂക്കും ക്വീനുമെല്ലാം പകരമായി വന്നു. രാജാവ് രാജാവായിനിലനിന്നു, മന്ത്രി ക്വീനായി. ആന പുരോഹിതനായി, കുതിര മാടമ്പിയായി. ചരിത്രത്തിലൂടെയുള്ള ഈ യാത്രയില്‍ ഇന്ത്യന്‍ അക്കങ്ങളെപോലെ ചതുരംഗവും പരിണാമത്തിനു വിധേയമായി.

1947ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. 64വര്‍ഷത്തെ ചരിത്രം ചെസ്സ് ബോഡ്‌പോലെ നമ്മുടെ മുമ്പില്‍ തുറന്നുകിടക്കുന്നു. പക്ഷേ, വെള്ളക്കാരന്റെ കരുതന്നെയാണ് അവിടെ മുന്നേറുന്നത്. വെള്ളക്കരുക്കളില്‍ കുറെ പോണുകള്‍ ക്വീനാവാനുള്ള സന്നദ്ധതയിലാണ്. ചേരിചേരാനയം ഇല്ലാതായി. ഇന്ത്യയുടെ സ്വാഭാവിക മിത്രങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞുപോയി. ചെസ്സ്‌ബോഡിലെ ഇന്ത്യന്‍ തന്ത്രങ്ങള്‍ക്ക് മേല്‍ സാമ്രാജ്യത്വ കരുനീക്കങ്ങള്‍ വിജയിച്ചു. വളരെ വിനീതമായ ഒരുസമനില പോലും സാധ്യമല്ലാത്തൊരവസ്ഥയാണ് നമുക്കുള്ളത്.

നമുക്കകുള്ളത് അഴിമതിയുടേയും കാപട്യത്തിന്റേയും കഥകള്‍ മാത്രം. ജനങ്ങളോട് കള്ളക്കളി കളിക്കുന്ന ഭരണാധികാരികള്‍ സത്യത്തില്‍ രാജ്യത്ത തന്നെയാണ് തോല്പിക്കുന്നത്.

ചെസ്സ് ബോഡിലെ കളങ്ങളില്‍ ആനന്ദ് വിജയിക്കുമായിരിക്കാം. ലോകരാഷ്ട്രീയത്തിന്റെയും സദാചാരത്തിന്റേയും കളങ്ങളില്‍ , പക്ഷേ, ഇന്ത്യ ദയനീയമായി പരാജയപ്പെടുക തന്നെയാണ്. ചെസ്സ് ഒരു രാഷ്ട്രീയക്രീഢയാണ്. രാഷ്ട്രീയം ഒരു ചെസ്സ് കളിയല്ല. നമ്മള്‍ , പാവപ്പെട്ട ഭാരതീയന്മാര്‍ പരാജയത്തിന്റെ വഴിയില്‍ തന്നെണിപ്പോഴും.

അഴിമതിയും സാമ്രാജ്യദാസ്യവും കുത്തകകള്‍ക്ക് ആനുകൂല്യവും ജനജീവിതം ദുരിതമയമാക്കുന്ന നടപടികളും മൂലം സ്വയം വികൃതമായിരിക്കുന്നു ഇന്ത്യന്‍ ഭരണാധികാരികള്‍. കേട്ടാല്‍ ചോരതിളക്കുന്ന കേരളമാവട്ടേ, വര്‍ഗ്ഗീയതയെപ്രോത്സാഹിപ്പിക്കുന്ന ഘടകകക്ഷികളുടേയും അഴിമതിമൂലം മുഖം നഷ്ടമായ കോണ്‍ഗ്രസ്സിന്റേയും വിസര്‍ജ്ജനപ്പറമ്പായിരിക്കുന്നു. നാണമോ മാനമോ ഇല്ലാത്ത ഒരുകൂട്ടം, പേരുകേട്ടാലറപ്പുണ്ടാക്കുന്ന ഒരു കൂട്ടമാണ് കേരളം ഭരിക്കുന്നത്. ജയിലില്‍ മാത്രം സ്ഥാനമുള്ളവര്‍ മന്ത്രിക്കസാലയിലിരിക്കുന്ന ഈയവസ്ഥ നമ്മുടെ സമൂഹം അര്‍ഹിക്കുന്നുണ്ടോ എന്ന ആത്മപരിശേധനമാത്രമാണ് നമുക്ക് നടത്താനുള്ളത്.

അറുപത്തിനാലാം സ്വാതന്ത്ര്യ വാര്‍ഷികത്തില്‍ ഈ ആത്മാലാപനത്തോടെ എഡിറ്റോറിയല്‍ ഇവിടെ നിര്‍ത്തുന്നു.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, 64 കളങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക