പേപ്പട്ടി

മീനാ മേനോന്‍

ഞാന്‍ഒരു നന്ദികെട്ട നായയാണ്..
. എന്റെ യജമാനന്‍ മനസ്സില്ലാ മനസ്സോടെ പോറ്റി വളര്‍ത്തുന്ന
നന്ദികെട്ട നായ.......
പക്ഷെ, വാങ്ങിക്കൊണ്ടുവരു

ന്ന കാലത്ത്
ഇങ്ങനൊന്നുമായിരുന്നില്ല കേട്ടൊ...
എത്ര ചീത്ത പറഞ്ഞാലും വാലാട്ടുന്ന,
എത്ര തൊഴിച്ചാലും വെറുതെ മോങ്ങുന്ന
നല്ല അനുസരണയുള്ള നായയായിരുന്നു...
എന്നാല്‍, ഈയിടെയായി എന്തോ ഒരു വല്ലായ്മ...
യജമാനന്‍ വീശിയെറിയുന്ന പാത്രങ്ങള്‍
കടിച്ചുകൊണ്ടു വരുമെങ്കിലും
തിരിഞ്ഞു നിന്ന് മുരളുന്നു...
നാലഞ്ച് തൊഴി കൊണ്ടു കഴിയുമ്പോഴേക്ക്
നേരേനോക്കി കുരയ്ക്കുന്നു...
എന്തോ ഒരു പന്തികേടുണ്ട്.....
പക്ഷെ, എന്തിനാണാവോ യജമാനന്‍ ഇന്നലെ
പേപ്പട്ടി പിടുത്തക്കാരുടെ ഫോണ്‍ നമ്പര്‍
അന്വേഷിക്കുന്ന കേട്ടത് ???
അതിനെനിയ്ക്ക് പേയ് ഇല്ലല്ലൊ...!!!

    

മീനാ മേനോന്‍ - ഫ്രീലാന്‍സ് ഗ്രാഫിക്ക് ഡിസൈനറും ജേണലിസ്റ്റുമായി പ്രവര്‍ത്തിക്കുന്നു. ആലുവ യു. സി. കോളേജിലും കേരളപ്രസ് അക്കാദമിയിലുമായി വിദ്യാഭ്യാസം.
Web: meenamenon.weebly.com/
മീനാ മേനോന്‍   ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മീനാ മേനോന്‍ , പേപ്പട്ടി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക