രാജഹംസം കടന്നുപോയി


 

മലയാള സിനിമാസംഗീതത്തെ ഒരു കാലയളവ് മുഴുവന്‍ നിര്‍ണയിച്ച അതിപ്രഗത്ഭനായ ഒരു സംഗീതസംവിധായകനെയാണ് ജോണ്‍ സന്റെ നിര്യാണം മൂലം നമുക്ക് നഷ്ടമായിട്ടുള്ളത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരുമിന്നാം മിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, പെരുന്തച്ചന്‍, അമരം, ഞാന്‍ ഗന്ധര്‍വ്വന്‍, പൊന്തന്‍ മാട, ഭൂതക്കണ്ണാടി, കിരീടം തുടങ്ങിയ അനേകം ക്ലാസ് പടങ്ങളിലെ സംഗീതസംവിധാനം നിര്‍വ്വഹിച്ച അതുല്യ സംഗീതജ്ഞനായിരുന്നു അദ്ദേഹം. മുന്നൂറിലധികം ചലച്ചിത്രങ്ങളുടെ സംഗീതനിര്‍വ്വഹണം നടത്തിയ ജോണ്‍സണ്‍ രണ്ടുതവണ ദേശീയ അവാര്‍ഡും അഞ്ചുതവണ സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.

സംഗീതപ്രതിഭയായ ജി. ദേവരാജന്റെ സഹായിയായിട്ടാണ് ജോണ്‍ സന്റെ ചലച്ചിത്രജീവിതം ആരംഭിച്ചത്. ആരവം എന്ന സിനിമയിലാണ് സ്വതന്ത്രമായി ജോണ്‍സണ്‍ ആദ്യമായി സംഗീതാവിഷ്‌കാരം നടത്തിയത്. പിന്നീട് തകര തുടങ്ങി മുന്നൂറ് ചിത്രങ്ങള്‍ ഹ്രസ്വമായ ഒരു കാലയളവില്‍ ജോണ്‍സണ്‍സംഗീതം കൊണ്ട് അനുഗ്രഹിക്കപ്പെട്ടു. പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട, കമല്‍, ലോഹിതദാസ്, ബാലചന്ദ്രമേനോന്‍് തുടങ്ങിയ ചലച്ചിത്രപ്രതിഭകളുടെ സ്ഥിരം സംഗീതജ്ഞനായി മാറി, അദ്ദേഹം. പശ്ചാത്തലസംഗീതനിര്‍വ്വഹണത്തിനാണ് ജോണ്‍സന് രണ്ടുതവണ ദേശീയ പുരസ്‌കാരം ലഭിച്ചത്. പശ്ചാത്തലസംഗീതം നായകന്റെ ആഗമനം കുറിക്കുന്ന പെരുമ്പറയാവുന്നതിനേക്കാള്‍ സിനിമയുടെ സമഗ്രമായ ഗതിനിയന്ത്രിക്കുന്ന ഒരു സംഗീതാവിഷ്‌കാരമായി ജോണ്‍ സണ്‍ പരിവര്‍ത്തനം ചെയ്തു.

പാശ്ചാത്യസംഗീതത്തിന്റെ പിന്തുണയോടെ ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യുന്നതോടൊപ്പം ഹിന്ദുസ്താനി അടിസ്ഥാനമുള്ള ട്യൂണുകള്‍ സമന്വയിപ്പിക്കുന്നതില്‍ അത്ഭുതാവഹമായ പാടവമാണ് ജോണ്‍ സണ്‍ കാഴ്ചവെച്ചത്. കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, ദേവാങ്കണങ്ങള്‍ െൈകയൊഴിഞ്ഞതാരകം തുടങ്ങിയ ന്ത്രെമധുരമായ അകേം ഈണങ്ങള്‍ മലയാളി എക്കാലവും മൂളിക്കൊണ്ടിരിക്കും.

ജോണ്‍ സന്റെ സ്മരണയ്ക്കുമുന്നില്‍ സംഗീതസുരഭിലമായ ആദരാഞ്ജലികള്‍.