വിശേഷണങ്ങളിലൊതുങ്ങാത്ത നേതാവ്.

സി. പി. അബൂബക്കര്‍

സി. എച്ചിന്റെ ജന്മശതാബ്ധിയാഘോഷം നടക്കുമ്പോള്‍ എന്താണ് ഞാനോര്‍മ്മിച്ചെടുക്കേണ്ടത്? കൃതഘ്‌നമായ ഒരു ലോകത്തിന്റെ ലോഭവും സ്വാര്‍ത്ഥവുമോ? ഒരുജനതയെ മാറ്റി മറിച്ചവന്‍, മാറിവരുന്ന സമൂഹത്തിന്റെ പരിവര്‍ത്തനത്തെ മനസ്സില്‍ പാരിജാതസുഗന്ധമായി കൊണ്ടു നടന്നവന്‍. കല്ക്കരിമെയ്യും കവടിച്ചിരിയുമായ് നമുക്ക് മമ്പേ നടന്നുപോയവന്‍. ജന്മം തന്നിലര്‍പ്പിച്ച ദൗത്യങ്ങളുടെ നിര്‍വ്വഹണത്തില്‍ വേഗം മതിയാവാതെ ചിന്താഭാരവുമായി വടകരയിലും തലശ്ശേരിയിലും തിരുവനന്തപുരത്തും കഌന്തനായി ഓടിനടന്നവന്‍.

വാഗഭടാനന്ദനോട് ദൈവമില്ലെന്ന് പറയാന്‍ തന്റേടം കാണിച്ചവന്‍. അപ്പോഴും, മഹാനായ ലെനിന്‍ പറഞ്ഞതുപോലെ, പൊള്ളയായ ഭൗതികവാദത്തേക്കാള്‍ ധിഷണയുടെ പിന്‍ബലമുള്ള ആത്മീയവാദമാണ് സ്വീകാര്യമെന്നറിഞ്ഞവന്‍.

വിശേഷണങ്ങളും പര്യായങ്ങളും നിറയെ, ചരിത്രം നിറയെ, പൂക്കൂടയില്‍ പൂക്കളെന്നപോലെ നിറയ്ക്കാവുന്ന ഈ കറുത്തുനീണ്ട മനുഷ്യന്‍, പുന്നോലിലെ ദുര്‍ഘടം പിടിച്ചവഴികളിലൂടെ രാത്രിയുടെ അന്ത്യയാമങ്ങളിലും പുതുദിനം വിളിച്ചോതുന്ന സരസ്വതീയാമങ്ങളിലും അയല്‍ക്കാരനായ സഖാവിനെ വിളിച്ചുണര്‍ത്തി യാത്രവരുകയോ പോവുകയോ ചെയ്യുന്നവന്‍.

എവിടെയോ പരിക്കേറ്റ മനസ്സുമായെന്നപോലെ നില്ക്കാതെ സഞ്ചരിച്ചവന്‍. ഓണവും വിഷുവും മാത്രം വീടുകാണുന്നവന്‍. ഐതിഹ്യങ്ങളിലല്ലാത്ത 32ആളുകളുടെ കൂടെ നടന്നുപോന്നവന്‍, ചെമന്ന കൊടിയുടെ ചാരിത്ര്യം വരണ്ട ചട്ടങ്ങളിലല്ലെന്ന് തിരിച്ചറിയുമ്പോഴും നിയമലംഘനത്തിന്റെ നിയമമറിഞ്ഞവന്‍.

ആരായിരുന്നു സി. എച്ച്. ?

1968ല്‍ തലശ്ശേരിനടന്ന കെ. എസ്. എഫ്. സംസ്ഥാനസമ്മേളനത്തില്‍ വൈക്കം വിശ്വനോടൊപ്പം പ്രസിഡണ്ടായിവരേണ്ടത് ഞാനാണെന്നസത്യവുമായി പൊരുത്തപ്പെടാന്‍ എന്നെ സഹായിച്ചവന്‍. കടല്‍പ്പാറകളില്‍ കവിതയും കാമനകളും അന്വേഷിച്ചിരിക്കുമായ.ിരുന്ന ഒരു സ്വപ്‌നാടകനെ യാഥാര്‍ത്ഥ്യത്തിന്റെ പേടകത്തിലേക്ക് കൊണ്ടുവന്ന് പരുവപ്പെടുത്തിയവന്‍. അതുപോലെദേശീയപ്രസ്ഥാനത്തിനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നൂറുകണക്കില്‍ കാഡറുകളെ രൂപപ്പെടുത്തിയ അനിഷേധ്യനായ നേതാവ്.

ഏതോര്‍മ്മയാണ് ഞാന്‍ പങ്ക് വെയ്‌ക്കേണ്ടത്? 1969 ആഗസ്ത് 4 ന് രാവിലെ ഞാന്‍ വടകരയില്‍ ബസ്സിറങ്ങി. കൊല്ലം ഫാത്തിമാ കോളേജില്‍ സ. സി.ഭാസ്‌കരനുള്‍പ്പെടെയുള്ള സഖാക്കളെ പോലീസ് കഠിനമായി മര്‍ദ്ദിച്ചവശരാക്കിയിരുന്നു. അതില്‍ പ്രതിഷേധിക്കാനും സഖാക്കളെയും ഇതര വിദ്യാര്‍ത്ഥിനേതാക്കളെയും ആശുപത്രിയില്‍ ചെന്ന് കാണാനുമായി കൊല്ലത്ത് പോയതായിരുന്നു, ഞാന്‍. സ. വൈക്കം വിശ്വനും ഞാനും അവിടെയെത്തി ജില്ലാകളക് ടറെ കണ്ടു, പോലീസ് സുപ്രഡണ്ടിനെ കണ്ടു, ചിന്നക്കടയില്‍ പോലീസതിക്രമത്തില്‍ പ്രതിഷേധിച്ചുപ്രസംഗിച്ചു.

രാത്രി ബസ്സില്‍ കയറി വടകരയ്ക്ക് പോന്നു. വടകര ബി. ഇ. എം. ഹൈസ്‌ക്കൂളില്‍ കെ. എസ്. എഫ്. യൂണിറ്റു രൂപീകരിക്കുവാനനുവദിക്കുകയില്ല, കെ. എസ്. യു. ക്കാര്‍. അവിടെ പോവണം. അതിനുമുമ്പ് സ. ഇ. പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു സംസ്ഥാനപ്രചാരണജാഥയുണ്ട്. അതിനു സ്വീകരണം നല്കാന്‍ പോവണം. സ്വീകരണത്തിനുശേഷം ഹെഡ്മാസ്റ്ററെ കണ്ടു സംസാരിക്കാനായി സ. എ. കെ. നാണുവിനോടും സ. സുരേന്ദ്രനോടുമൊപ്പം ഞാന്‍ ബി. ഇ. എം. സ്‌ക്കൂളിലേക്ക് പോയി. സ്‌ക്കൂള്‍ ഗെയുിറ്റില്‍ അസ്വാഭാവികമായ ഒരു കൂട്ടം. ബി. ഇ. എം. ഹൈസ്‌ക്കൂളിന്റെ കാര്യത്തില്‍ അതീവതാല്പര്യമുള്ള ചിലരുണ്ടായിരുന്നു പുറത്ത്. ഈ താല്പര്യത്തിന് ഒന്നിലേറെ കാരണങ്ങള്‍ പറയാന്‍ കഴിയും. ഹൈസ്‌ക്കൂളിനകത്തും ചിലഅദ്ധ്യാപകര്‍ക്ക് ഇത്തരം താല്പര്യമുണ്ടായിരുന്നു. രാഷ്ട്രീയതാല്പര്യം മാത്രമല്ല. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌ക്കൂളാണ്.

ഞങ്ങളെ ഒരു സംഘം തടഞ്ഞു. പിന്മാറാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ സ. സി. എഛിന്റെ അനുയായികളായിരുന്നു. സംഘം ഞങ്ങളെ കൈയേറ്റം ചെയ്യാന്‍ തുടങ്ങി. സംഘം പെരുക്കുകയും ഞങ്ങള്‍ കേവലം മൂന്ന് പേര്‍മാത്രമായി അവിടെ അടിയേല്ക്കുകയും ചെയ്തു. ബസ്റ്റാന്റ് പരിസരത്തേക്ക് പതിയെ നീങ്ങിയ ഞങ്ങളെ ഗൂണ്ടകളും കെ. എസ്. യു. ക്കാരും പിന്തുടര്‍ന്നു. ബി. ഇ. എം. ഹൈസ്‌ക്കൂള്‍ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ. ചന്ദ്രനും മറ്റും ഒന്നും ചെയ്യാനാവാതെ നില്‌ക്കേണ്ടിവന്നു. ബസ്റ്റാന്റ് പരിസരത്തെ ഒരു കല്ലട്ടിയില്‍ ഞാന്‍ വീണുപോയി. അതിനിടെ യാദൃഛികമായി വന്നെത്തിയ പുതിയാപ്പിലെ സ. പാറോള്ളതില്‍ നാണുവും പിന്നെ വന്നെത്തിയ സ. പി. കെ. കുമാരനും എന്നെ ആശുപത്രിയിലെത്തിച്ചു.,br>

തുടര്‍ന്നു കുറെ ദിവസം വടകര ഒരുപടക്കളമായി മാറി. ആഗസ്ത് 4ന് തന്നെ കോണ്‍ഗ്രസ്സ് സേവാദള്‍ വളണ്ടിയര്‍മാര്‍ അവരുടെ ദണ്ഡയുമായി പാര്‍ട്ടിജ്രാഥയുടെ മേല്‍ ചാടിവീഴാന്‍ തയ്യാറായി വടകരയില്‍ പ്രകടനം നടത്തി. അന്യോന്യ സംഘര്‍ഷത്തില്‍ സേവാദള്‍ ദണ്ഡകള്‍ ഒടിഞ്ഞുവീണു. സേവാദള്‍ പ്രവര്‍ത്തകരെന്നത് !948ലെ ചെറുപയര്‍ പട്ടാളത്തിന്റെ അവശേഷമായിരുന്നു വടകരഭാഗത്ത്. ഗാന്ധിജിയുടെ പേരില്‍ ചൂരല്‍ ദണ്ഡയാല്‍ അഹിംസനടപ്പാക്കുന്നവര്‍. പാര്‍ട്ടി ജാഥനയിച്ചത് സഖാക്കള്‍ യു. കുഞ്ഞിരാമന്‍, എം. കേളപ്പന്‍, ടി. കെ. കൃഷ്ണന്‍, ടി. കുട്ടികൃഷ്ണന്‍, സി. എഛ്. നാണു തുടങ്ങിയവരായിരുന്നു.

ഈ സംഘര്‍ഷത്തെ തുടര്‍ന്ന് സ. സി. എഛ്. ആശുപത്രിയില്‍ എന്നെ കാണാന്‍ വന്നു. സഖാവിന്റെ ഇളയ മകന്‍ സുരേന്ദ്രന്‍ കെ. എസ്. യു. പ്രവര്‍ത്തകനായിരുന്നു. അയാള്‍ ഞങ്ങളെ തടയുന്ന സംഘത്തിലുണ്ടായിരുന്നു. പിന്നെ വടകരയില്‍ നടന്ന സംഘട്ടനത്തില്‍ അയാള്‍ക്ക് പരിക്കുപറ്റിയോ എന്ന് എനിക്ക് അന്നും ഇന്നുമറിയില്ല. പക്ഷേ, അയാളും പിന്നീട് ആശുപത്രിയില്‍ വന്നുകിടന്നു. എന്നെ കാണാന്‍ സി. എഛ്. വരുമെന്നുറപ്പായിരുന്നു. ഏതായാലും സി. എഛ്. വന്നു. എന്നെ കണ്ടു. ദു:ഖിതനായിരുന്നു സഖാവ്. കുറെ നേരം എന്റെ തലയിലും മുഖത്തുമെല്ലാം തടവി.

മകനായ സുരേന്ദ്രനെ ആശുപത്രിയില്‍ സഖാവ് സന്ദര്‍ശിക്കാത്തത് പത്രങ്ങളില്‍ വലിയ റിപ്പോര്‍ട്ടായി. !911ല്‍ ഭൂജാതനായ സി. എഛ്. പഠനാനന്തരം പൊതു ജീവിതത്തില്‍ മുഴുകിയ മഹാവ്യക്തിത്വമാണ്. ജന്മനാ ജനകീയ നേതാവായിരുന്നു സഖാവ്. ദേശീയപ്രസ്ഥാനത്തിലൂടെ, സി. എസ്. പി. യിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായി അദ്ദേഹം വളര്‍ന്നു. രാഷ്ട്രീയം അദ്ദേഹത്തിനു സഹജമായിരുന്നു, ജന്മസിദ്ധമായിരുന്നു. അദ്ദേഹംപാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായിരിക്കെയാണ് വടകരസംഭവം. ഞാന്‍ ഏറെ ദിവസം ആശുപത്രിയില്‍ കിടന്നു.

മകനെ കാണാത്ത സംഭവം കുടുംബത്തില്‍ അകല്‍ച്ചയുണ്ടാക്കിയോ എന്നെനിക്കറിയില്ല. സുരേന്ദ്രന് എന്നോട് വിരോധമുണ്ടായതായി തോന്നിയിട്ടില്ല. സി. എഛിന് സുരേന്ദ്രനോട് സ്‌നേഹമായിരുന്നു. അയാള്‍ ഏത് രാഷ്ട്രീയം സ്വീകരിക്കുന്നതിനും സഖാവിനെതിര്‍പ്പില്ലായിരുന്നു. പക്ഷേ, പഠിക്കണം, മൂല്യവത്തായ ജീവിതം നയിക്കണം എന്ന് സഖാവിന് നിര്‍ബ്ബന്ധമായിരുന്നു. അത് നടന്നില്ലെന്നതില്‍ സി. എഛിനു വലിയ മനസ്താപമുണ്ടായിരുന്നതായി എനിക്കറിയാം.

വാണിമല്‍ പ്രദേശത്ത് നടത്തിയ പ്രകോപനപരമായ ഒരുപ്രസംഗത്തിന് വടകര കോട്ടപ്പറമ്പില്‍ നടന്ന ഒരുപൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ പിറകോട്ട് തിരിഞ്ഞ് ശബ്ദം കുറച്ച് സി. എഛ്. എന്നെ ശാസിച്ചത് ഞാനോര്‍മ്മിക്കുന്നു. കാഡര്‍മാര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ, കൃത്യമായ ജീവിതമൂല്യങ്ങളുയര്‍ത്തിപ്പിടിക്കണമെന്നും സഖാവിന് നിര്‍ബ്ബന്ധമായിരുന്നു. സി. എഛിന്റെ ജനറല്‍ബോഡികള്‍ വളരെ സവിശേഷമായിരുന്നു. എത്രവലിയ യോഗമായാലും ഓരോ സഖാവിനോടുമാണ് സംസാരിക്കുന്നതെന്ന അനുഭവമുണ്ടാക്കാനദ്ദേഹത്തിനുകഴിഞ്ഞിരുന്നു. കമ്മിറ്റ് മെന്റ് എന്ന പദത്തിന്റെ പര്യായങ്ങളായിരുന്നു പാര്‍ട്ടിനേതാക്കള്‍. സ്വാര്‍ത്ഥമില്ലാതെ അവര്‍ സമൂഹത്തിനായി സ്വയമര്‍പ്പിച്ചു. വീടും കുടുംബവും മറന്നാണവര്‍ പ്രവര്‍ത്തിച്ചത്.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാക്കിയ വിവരം സഖാവ് സി. എഛാണ് എന്നെ അറിയിച്ചത്. 1970 മാര്‍ച്ച് 15നാണ് ഞാന്‍ വിവരമറിയുന്നത്. 16ന് എന്റെ അനുജന്റെ വിവാഹമായിരുന്നു. മുസ്ലിംലീഗുകാര്‍ ബഹിഷ്‌കരിച്ചവിവാഹമായിരുന്നു അത്. വധുവിന്റെ ബാപ്പയും കുടുംബക്കാരുമെല്ലാം മുസ്ലിം ലീഗനുഭാവികളായിട്ടും ലീഗുകാര്‍ വിവാഹം ബഹിഷ്‌കരിച്ചു. അമാനവികമായ ഒരു പ്രതിഭാസമായിട്ടാണ് ലീഗിനെ ഞാനെന്നും കണ്ടുവന്നിരുന്നത്. 16ന് വൈകുന്നേരം ഞാന്‍ കോഴിക്കോട് പോയി. അവിടെ നിന്ന് നിലമ്പൂരിലേക്ക്.

കൊട്ടാരക്കരമണ്ഡലത്തില്‍, പുതിയ മുഖ്യമന്ത്രി അച്ചുതമേനോന്നെതിരായി മത്സരിക്കുന്ന ശങ്കരനാരായണന്റെ ചുമതലയായിരുന്നുസ. സി. എഛിന്. സ. നായനാര്‍ക്കായിരുന്നു നിലമ്പൂരിന്റെ ചുമതല. പലപ്പോഴും രാത്രിയെന്നില്ലാതെ പകലെന്നില്ലാതെ സി. എഛ്. നിലമ്പൂരിലെത്തും. സഖാക്കള്‍ നല്കുന്ന കണക്കുകളിലെ പിശക് സ്ഥലത്തിന്റെ ഭൂമിശാസ്ത്രവും ജനസംഖ്യാശാസ്ത്രവും സ്ഥിതിവിവരക്കണക്കും പറഞ്ഞ് സഖാവ് അവരെ ബോധ്യപ്പെടുത്തും. ഒരുരാത്രി കടന്നുവന്ന് എന്നോട് ചോദിച്ചു, ജയിക്കുമെന്ന് തോന്നലുണ്ടായിട്ടുണ്ടോഎന്ന്. ഇല്ലെന്ന മറുപടിയില്‍ സഖാവിന്റെ കറുത്ത മുഖം വികസിച്ചു. വസ്തുതകള്‍ മനസ്സിലാക്കുന്ന ഒരാളാണ് ഞാനെന്ന അംഗീകാരമായിരുന്നു ആ മന്ദസ്മിതമെന്ന് ഞാന്‍ കരുതുന്നു. ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റു.

എസ്. എഫ്. ഐ. അഖിലേന്ത്യാസമ്മേളനം കഴിഞ്ഞ് ഡെല്‍ഹിയില്‍ നടന്ന ഒരു കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം സ. ബിമന്‍ ബസു രോഗബാധിതനായതിനാല്‍ പത്രക്കാരെ കാണാനുള്ള ചുമതല എനിക്കുകൂടിയായിരുന്നു. പത്രക്കാര്‍ റിപ്പോര്‍ട്ടൊന്നും കൊടുക്കുകയില്ലെങ്കിലും ചോദ്യങ്ങള്‍ ന്യായമായും മര്യാദയായും ചോദിക്കുമായിരുന്നു അന്ന്. എസ്. എഫ്. ഐ.യുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചീനയിലെ സം‘വങ്ങളുടെ പശ്ചാത്തലത്തില്‍ പത്രക്കാര്‍ ചോദിച്ചു.ഞാനോര്‍മ്മിച്ചത് ഇത്തരമൊരുനിമിഷത്തെ സി. എഛ്. എങ്ങിനെ നേരിടുമെന്നായിരുന്നു. സ്വന്തം പ്രസ്ഥാനത്തിന്റെ നയം ഇതാണെന്ന് പറയുക, അതിനെതിരായനയം അംഗീകരിക്കുന്നില്ലഎന്ന് ഖണ്ഡിതമായി പറയുക. ഈ സമീപനം സ്വീകരിച്ചത് എന്നോടൊപ്പമുള്ള സഖാക്കള്‍ക്ക് വളരെ ഇഷ്ടമായി. അവരില്‍ ഒരാള്‍ ഇന്ന് വലിയൊരു പത്രപ്രവര്‍ത്തകനാണ്, വേറൊരാള്‍ സി. പി. എം. പി. ബി അംഗമാണ.

ഒരുപാടോര്‍മ്മകളുണ്ട്. എല്ലാം പറയാനാവില്ല. സഖാവില്‍ നിന്ന് പഠിച്ചപാഠങ്ങള്‍ എനിക്ക് അദ്ധ്യാപകജീവിതത്തിലും പ്രയോജനപ്രദമായി. എസ്. എഫ്. ഐ. സംസ്ഥാനസെക്രട്ടറിയായിരിക്കെ, പ്രവര്‍ത്തനം നിര്‍ത്തി കോളേജധ്യാപകനായി പരിണമിച്ചത് എനിക്ക് സ്വയം ബോധ്യപ്പെടാത്ത കാര്യമായിരുന്നു. അടുത്തസംസ്ഥാനസമ്മേളനത്തില്‍ ജോലി രാജിവെച്ച് വീണ്ടും വിദ്യാര്‍ത്ഥിരംഗത്ത് പ്രവര്‍ത്തനം തുടരാമെന്ന് ഞാന്‍ സ. സി. എ. ഛിനോട് പറഞ്ഞു. അധ്യാപകരംഗത്തും പ്രവര്‍ത്തിക്കാവുന്നതാണെന്ന് സി. എഛ്. പറഞ്ഞു. പാലക്കാട്ടെ സമ്മേളനത്തില്‍ സാംസ്‌കാരികസമ്മേളനത്തിലെ പ്രസംഗകനായിമാറി, ഞാന്‍. അതായിരുന്നു കേരളത്തിലെ പ്രഥമ എസ്. എഫ്. ഐ. സംസ്ഥാന സമ്മേളനം.

സത്യത്തില്‍ വിശേഷണങ്ങളില്ലാത്ത, വിശേഷണങ്ങളിലൊതുങ്ങാത്ത നേതാവായിരുന്നു സ. സി. എഛ്. അറുപത് വര്‍ഷത്തെ ജാവിതം വഴി കേരളത്തിലെ കര്‍ഷകനേയും തൊഴിലാളിയേയും സ്വതന്ത്രമനുഷ്യരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്ക് വഹിച്ചു.

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, വിശേഷണങ്ങളിലൊതുങ്ങാത്ത നേതാവ്.
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക