ഇരവ് പകലുകള്‍ക്കിടയില്‍ ഒരാശ

ഹരിശങ്കര്‍ കര്‍ത്താ

എന്റെ കള്ളങ്ങള്‍ നിന്റെ കള്ളങ്ങളുടെ ചുണ്ടില്‍ മെല്ലെ മെല്ലെ കടിക്കുന്നു
നിന്റെ കള്ളങ്ങള്‍ എന്റെ കള്ളങ്ങളുടെ നെഞ്ചിലെ രോമത്തിലൂടെ വിരലോടിക്കുന്നു

2
നമ്മുടെ കള്ളങ്ങള്‍ നട്ടുച്ചയ്ക്ക് കണ്ണടച്ച് ഇരുട്ടാക്കി ഇണ ചേര്‍ന്ന്
കൊടും ചൂടില്‍
വിയര്‍പ്പില്‍ നനഞ്ഞൊട്ടിപ്പുണര്‍ന്ന്
അല്പം മയങ്ങവെ
നമ്മുടെ സത്യങ്ങള്‍ അന്യോന്യം തെറി പറയാതെ മിണ്ടാതിരുന്നെങ്കില്‍...

3
എന്റെ സത്യങ്ങള്‍ നിന്റെ കള്ളങ്ങളെ ആഷ്ട്രേയിലേക്ക് ഞെരിക്കുന്നു
നിന്റെ സത്യങ്ങള്‍ എന്റെ കള്ളങ്ങളെ തീണ്ടാരിത്തുണിയ്ക്കൊപ്പമിട്ട് കത്തിക്കുന്നു

4
നമ്മുടെ കള്ളങ്ങള്‍ മഞ്ഞുകാലങ്ങളില്‍
തമ്മി തല്ലി തല്ലി പിരിഞ്ഞു
പിറന്ന പടിയെ നാണംകെട്ട് നടന്നകലവെ
നമ്മുടെ സത്യങ്ങള്‍
ശൈത്യരശ്മികളില്‍ തിളങ്ങി ഇണ ചേര്‍ന്നൊടുവില്‍,
ഒരു തുള്ളി നിശബ്ദതയില്‍

    

ഹരിശങ്കര്‍ കര്‍ത്താ - ഹരിശങ്കര്‍ കര്‍ത്താ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഹരിശങ്കര്‍ കര്‍ത്താ, ഇരവ് പകലുകള്‍ക്കിടയില്‍ ഒരാശ
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക