അടിയ രാമായണം

അസീസ് തരുവാണ

ഒരു ദിവസം നായാട്ടു കഴിഞ്ഞുവന്നപ്പോള്‍ രാമനു സീത ചോറും കറിയും വിളമ്പി. വിശപ്പു കാരണം രാമന്‍ ചോറ്‌ വലിച്ചുവാരി തിന്നു. ചോറില്‍ കല്ലും മണലുമുായിരുന്നു. രാമനു ദേഷ്യം വന്നു. രാമന്‍ സീതയെ ചീത്തപറഞ്ഞു. സീത ദുഃഖം സഹിക്കവയ്യാതെ എന്തൊക്കെയോ തിരിച്ചും പറഞ്ഞു. രാമന്‍ ചോറു മുഴുവന്‍ കഴിക്കാതെ ഇറങ്ങിപ്പോയി. രാമനും സീതയും തമ്മിലുള്ള ശണ്‌ഠ ഇടവഴിയുലൂടെപോയ ചില അപവാദക്കാര്‍ കേട്ടു. പിന്നീട്‌ ഇതായിത്തീര്‍ന്നു അപവാദം. ഗര്‍ഭത്തെച്ചൊല്ലി രാമനും സീതയും ശണ്‌ഠ എന്ന അപവാദം പ്രചരിക്കാന്‍ ഏറെ നേരം വേിവന്നില്ല. ദിവസങ്ങള്‍കഴിയുന്തോറും അപവാദം ശക്തിപ്പെട്ടു. സീതയെകാണാന്‍ വരുന്ന(ഗര്‍ഭംകാണല്‍) സ്‌ത്രീകളുടെ സംസാരത്തിലും നോട്ടത്തിലും സംശയത്തിന്റെ സൂചിമുനയുായിരുന്നു. ഇത്‌ കും കേട്ടും മടുത്ത ശ്രീരാമനിലും നേരിയ സംശയങ്ങള്‍ മുളപൊട്ടാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്‌ വളര്‍ന്ന്‌ വടവൃക്ഷമായി. ഒരു ദിവസം ലക്ഷ്‌മണനോട്‌ രാമന്‍ പറഞ്ഞു. ?അനിയാ സീത പിഴച്ചവളാണ്‌. എനിക്കവളെ മടുത്തു. അവളെ മലയില്‍ കൊുപോയി വധിച്ചു കളയുക ?.
ലക്ഷ്‌മണന്റെ മനസ്സില്‍ ജേഷ്‌ഠനോടും ചേട്ടത്തിയമ്മയോടും അതീവ ഭക്തിയാണ്‌. സ്‌നേഹമാണ്‌. ലക്ഷ്‌മണന്‍ ധര്‍മ്മസങ്കടത്തിലായി. ജേഷ്‌ഠന്റെ വാക്കുകളെഎങ്ങനെ ധിക്കരിക്കും. ചേട്ടത്തിയമ്മയെ എങ്ങനെ കൊല്ലും? അതും ഗര്‍ഭിണി! ലക്ഷ്‌മണന്‍ അതീവ ദു:ഖിതനായി. രാമന്റെ ഇന്നത്തെ മാനസീകാവസ്ഥയില്‍ മറുത്തൊരു വാക്കു പറഞ്ഞാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. രാമന്‍ ലക്ഷ്‌മണന്റെ കൈവശം തിളക്കമുള്ള ഒരു വാള്‍ കൊടുത്തു. ഇന്നുതന്നെ വധിച്ചുകളയണം എന്നു പറഞ്ഞു രാമന്‍ അകത്തു പോയിവാതിലടച്ചു കിടന്നു.
സീത മുന്നിലും ലക്ഷ്‌മണന്‍ പിന്നിലുമായി നടന്നു. ലക്ഷ്‌മണന്‌ കൃത്യമായ ലക്ഷ്യസ്ഥാനമുായിരുന്നു. കുതിരവിയില്‍ കയറി, കാളവിയില്‍ കയറി, കാല്‍ നടയായി അവര്‍ ഗര്‍ഷിമലയില്‍ എത്തി. മലയിലെത്താറായപ്പോള്‍ ലക്ഷ്‌മണന്‍ വാള്‍ ഉറയില്‍ നിന്നൂരി, അതിന്റെ പളപളാമിന്നുന്ന ഭാഗത്തേക്ക്‌ നോക്കി. വാളില്‍ കണ്ണാടിയിലെന്നപോലെ സീതയുടെ വയറ്റിലുള്ള കുട്ടികള്‍ പാഞ്ഞു നടക്കുന്നത്‌ ലക്ഷ്‌മണന്‍ കു. ലക്ഷ്‌മണന്‍ പൊട്ടിക്കരഞ്ഞുപോയി. താന്‍ ചെയ്യാന്‍ പോകുന്നത്‌ മഹാപാപമാണല്ലോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. സീത ചോദിച്ചു: ``എന്തിനാണ്‌ ലക്ഷ്‌മണാ കരയുന്നത്‌?'' ലക്ഷ്‌മണന്‍ പൊട്ടിക്കരച്ചിലോടെ പറഞ്ഞു: ?അയ്യോ ചേച്ചീ, നിങ്ങളെ കൊല്ലാനാണ്‌ രാമേട്ടന്‍ എന്നെ ഇങ്ങോട്ടു വിട്ടത്‌. നിങ്ങളെ കൊല്ലാന്‍ എനിക്ക്‌ സാധ്യമല്ല. എന്റെ ഏട്ടന്റെ ആജ്ഞകള്‍ ഞാന്‍ പാലിക്കുകയില്ല.... രു കുട്ടികളിതാ വാളില്‍ ഓടിക്കളിക്കുന്നു. നിങ്ങളെ ഞാന്‍ കൊല്ലില്ല. ഞാന്‍ പോയി മരിച്ചുകൊള്ളാം ?. സീത സ്വന്തം ചേലയുടെ അറ്റം കൊ്‌ ലക്ഷ്‌മണന്റെ കണ്ണീര്‍ തുടച്ചുകൊടുത്തുകൊ്‌ പറഞ്ഞു. ?നീ എന്നെയും കൊല്ലേ നീയും മരിക്കേ. നമുക്ക്‌ ജീവിക്കാം. അതിനുള്ള വഴി ഞാന്‍ പറഞ്ഞു തരാം, ?. സീത ഒരു മരം കാണിച്ചു കൊ്‌ പറഞ്ഞു: ?ലക്ഷ്‌മണാ വാളുകൊു ആ മരത്തിലൊന്ന്‌ കൊത്തൂ ?. ലക്ഷ്‌മണന്‍ ആഞ്ഞുവെട്ടി. സീത ചോദിച്ചു: `എന്താണ്‌ ഒലിച്ചുവരുന്നത്‌'? `പാലു വരുന്നു്‌' -ലക്ഷ്‌മണന്‍: ``എന്റെ വയറ്റിലുള്ള കുട്ടികള്‍ക്ക്‌ കൊടുക്കാനാണത്‌ ?-- സീതപറഞ്ഞു. ``പ്ലാവ്‌, അത്തി ,കോളി തുടങ്ങിയ മരങ്ങള്‍ക്ക്‌ പാലു്‌. വീും ഒരു മരം കാണിച്ചുകൊ്‌ സീത പറഞ്ഞു: ``ആ മരത്തിലൊന്ന്‌ വെട്ടൂ.'' അതൊരു വേങ്ങമരമായിരുന്നു. ലക്ഷ്‌മണന്‍ ആഞ്ഞുവെട്ടി. ?എന്താണ്‌ ഒലിക്കുന്നത്‌?. സീതചോദിച്ചു. ``രക്തം''--ലക്ഷ്‌മണന്‍ പറഞ്ഞു. സീത പറഞ്ഞു: ``ആ രക്തം എടുത്ത്‌ നിന്റെ കയ്യിലുള്ള ആയുധത്തിലും കുപ്പായത്തിലും മുിലും പുരട്ടി നീ പൊയ്‌ക്കോ. ലക്ഷ്‌മണന്‍ അങ്ങനെ ചെയ്‌തു.
സീത അവിടെയുള്ള വാല്‍മീകിയുടെ ആശ്രമത്തില്‍ വെച്ച്‌ (ആശ്രമം കൊല്ലി, നമ്പര്‍ 7 കാണുക) രു കുട്ടികളെ പ്രസവിച്ചു. കുട്ടികള്‍ വളരാന്‍ തുടങ്ങി. എഴുത്തും വായനയും പഠിച്ച്‌, അല്‍പമൊക്കെ വിവരമായി. അവര്‍്‌ തോട്ടത്തില്‍ കൃഷി ആരംഭിച്ചു. നെല്ലും ചേനയും ചേമ്പും കൃഷിചെയ്‌തു. കാപ്പിയും കുരുമുളകും നട്ടു. അവ വളര്‍ന്നു പന്തലിച്ചു. കൈപ്പയും വെള്ളേരിയും പയറും നട്ടു. അവ പുഷ്‌പിച്ചുകായായി.
ഒരു ദിവസം ഒരു ഉശിരന്‍ കുതിരവന്നു കുട്ടികളുടെ കൃഷിഭൂമിയിലെ വിളകള്‍ തിന്നു നശിപ്പിച്ചു. അത്‌ രാമന്റെ കുതിരയായിരുന്നു. ഈ കുതിര ആരുടെ കൃഷിഭൂമിയില്‍ പോയി കൃഷിയിനങ്ങള്‍ തിന്നു തീര്‍ത്താലും ആരും അതേപ്പറ്റി ചോദിക്കുകയോ പരാതി പറയുകയോ ചെയ്‌തിരുന്നില്ല. കുതിരയെ ഓടിക്കുകയോ പിടിച്ചുകെട്ടുകയോ ചെയ്‌തിരുന്നില്ല. കാരണം രാമന്‍ വില്ലാളിവീരനാണ്‌. ലോകത്തിലെ വലിയ ആളാണ്‌. രാമന്‍ എന്തു പറഞ്ഞാലും ആരും അതിനപ്പുറം കടക്കുമായിരുന്നില്ല. വിളകള്‍ നശിപ്പിച്ചത്‌ കപ്പോള്‍ കുട്ടികള്‍ക്ക്‌ സഹിച്ചില്ല. അവര്‍ കുതിരയെ പിടിച്ചു ഒരു മരത്തില്‍ കെട്ടിയിട്ടു. വൈകുന്നേരമായപ്പോള്‍ കുതിരതിരിച്ചുവരാത്തതു കാരണം രാമനും ലക്ഷ്‌മണനും ഹനുമാനും അതിനെ തേടിയിറങ്ങി. മൂന്നുപേരും മൂന്നുവഴിക്കാണ്‌ പോയത്‌. ദൂരെ നിന്നു കുതിരയുടെ കരച്ചില്‍ ഹനുമാന്‍ കേട്ടു. ഹനുമാന്‍ മരങ്ങളില്‍ നിന്നു മരങ്ങളിലേക്ക്‌ ചാടിച്ചാടി കുതിരയുടെ അടുത്തെത്തി. കുതിരയെ കെട്ടിയിട്ടതുക്‌ ഹനുമാന്‍ അമ്പരന്നു. ഹനുമാന്‍ കുതിരയുടെ കെട്ടഴിക്കാന്‍ ശ്രമിച്ചു. കുട്ടികള്‍ ഹനുമാനെ ആട്ടിയോടിച്ചു. ഹനുമാന്‍ രാമലക്ഷ്‌മണന്മാരോട്‌ വിവരം പറഞ്ഞു. അവര്‍ സംഭവ സ്ഥലത്ത്‌ ഓടിയെത്തി. രാമലക്ഷ്‌മണന്മാര്‍ക്ക്‌ ദേഷ്യം വന്നു. ആരാണ്‌ കുതിരയെ കെട്ടിയിട്ടതെന്ന്‌ അവര്‍ അലറിചോദിച്ചു. കുട്ടികള്‍ ധൈര്യത്തോടെ പറഞ്ഞു: ?ഞങ്ങളാണ്‌ കെട്ടിയിട്ടത്‌''. അവര്‍ തമ്മില്‍ വാക്കേറ്റമായി. സ്വന്തം മക്കളോടാണ്‌ തര്‍ക്കിക്കുന്നതെന്ന്‌ രാമനു മനസ്സിലായിരുന്നില്ല. ശണ്‌ഠമൂത്ത്‌ അവര്‍ തമ്മില്‍ യുദ്ധമായി. കുട്ടികള്‍ രാമലക്ഷ്‌മണന്‍മാരെയും ഹനുമാനെയും കെട്ടിയിട്ടു. ഈ സംഭവങ്ങളെല്ലാം സീത വീടിന്റെ ജനവാതിലിലൂടെ കാണുന്നുായിരുന്നു. സീത സംഭവസ്ഥലത്തേക്ക്‌ പോയില്ല. ഈ കേസെങ്ങനെ ഒത്തിതീര്‍പ്പാകും? സീത ചിന്തിച്ചു.
വള്ളിയൂര്‍ക്കാവ്‌ ഭഗവതിക്കും പുല്‍പ്പള്ളി ഭഗവതിക്കും പാക്കത്തെയ്യത്തിനും തിരുനെല്ലി പെരുമാളിനും കൊട്ടിയൂര്‍ പെരുമാളിനും സിദ്ധപ്പനും നെഞ്ചപ്പനും മാതപ്പദൈവത്തിനും സീത ഓരോ കത്തുകളയച്ചു. കത്തു കിട്ടിയ ഉടനെ എല്ലാവരും സംഭവസ്ഥലത്തെത്തി. അവര്‍ പ്രശ്‌നത്തിന്റെ നാനാവശങ്ങളും ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന്‌ രാമലക്ഷ്‌മണന്‍മാരെ വിചാരണചെയ്‌തു. വിചാരണക്കിടയില്‍ രാമലക്ഷ്‌മണന്‍മര്‍ക്ക്‌ ഒരു കാര്യം ബോധ്യമായി. തങ്ങളെ കെട്ടിയിട്ട ഈ ആണ്‍കുട്ടികള്‍ സീതയുടെയും രാമന്റെയും മക്കളാണ്‌. അവര്‍ക്കേ ഇതിനു സാധിക്കൂ. അവിടെ ഒത്തുകൂടിയ മൂപ്പന്‍മാര്‍ക്കെല്ലാം ഇതറിയാമായിരുന്നു. മൂപ്പന്‍മാര്‍ പറഞ്ഞു: ``നിങ്ങളുാക്കിയ കുട്ടികളല്ലെ ഇവര്‍. ആ ചിന്തപോലും നിങ്ങള്‍ക്കുായില്ലല്ലോ''. മറ്റുചിലര്‍ പറഞ്ഞു: ``അച്ഛന്റെ തണലിലല്ലാതെ കുട്ടികള്‍ വളര്‍ന്നാല്‍ അവര്‍ ഇതിനപ്പുറവും ചെയ്യും?. ഇതെല്ലാം കേട്ടുകൊിരുന്ന രാമലക്ഷ്‌മണന്‍മാര്‍ എല്ലാവിധ ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറായി. മൂപ്പന്‍മാര്‍ അവരുടെ കെട്ടുകള്‍ അഴിച്ചിട്ടു. രാമലക്ഷ്‌മണന്‍മാര്‍ അപമാനിതരായെങ്കിലും സ്വന്തം കുട്ടികളെ കെത്തിയ സന്തോഷത്തിലായിരുന്നു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഇവയായിരുന്നു:
ലഹള കൂടരുത്‌, അതിക്രമിച്ചു കയറരുത്‌,സ്വന്തം കുട്ടികളെയും ഭാര്യയായ സീതയേയും തിരിച്ചെടുക്കണം .ഒപ്പം ഓരോ പ്രദേശത്തേയും അധികാരികളേയും തെയ്യങ്ങളേയും തീരുമാനിച്ചു. ഇവ ലംഘിക്കാന്‍ പാടില്ല. ചെമ്മവും തെയ്യവും ഇങ്ങനെ: തിരുനെല്ലി ചെമ്മത്തിനും ചെറുവാളിക്കും പാക്കത്തെയ്യം. വടാക്കു മന്റത്തിന്‌ പൂക്കാരിമഗെത്തെയ്യം. ഏവിലക്കു കരിച്ചാത്തന്‍ ,കുപ്പത്തോടുക്കുജോഗിയച്ചന്‍, ഉളാങ്കറ്റുമുതുകറ്റുക്ക്‌ ഉളാങ്കരി, കച്ചാലെവളെപ്പക്ക്‌ മലക്കാരി, പുതുരിലയ്‌ക്കുപൂക്കാരിമഗത്തെയ്യം ,കല്ലിലമാരിഗോഡ്‌ കല്ലറച്ചെത്തെയ്യം,മാടശ്ശേരിമല കപ്പീലി, കാളങ്കോട്ടു മുതിരമട്ടിലയ്‌ക്കു കാളപ്പന്‍ ,ശെയ്‌ന്തെ തിരുമുയ്‌ക്ക്‌ തിരുമുണതെയ്യം. പാണ്‌ഡിനാടുക്ക്‌ പാണ്‌ഡിനാടു തമ്പ്രാക്കന്‍മാര്‍. അവര്‍ ഇങ്ങോട്ടു അതിക്രമിച്ചു കടക്കരുത്‌. കടന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി നേരിടും. ഇതവരെ അറിയിക്കുകയും ചെയ്‌തു. ഇപ്പോഴും ഇങ്ങനെയൊക്കെയാണ്‌ നാട്ടില്‍ നടക്കുന്നത്‌.
പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ന്ന ശേഷം സീതയെ വിളിപ്പിച്ചു. അവര്‍ സംഭവസ്ഥലത്തേക്കു വന്നു. സീത രാമനെ കു, രാമന്‍ തിരിച്ചും. അവര്‍ പരസ്‌പരം സംസാരിച്ചു. തനിക്കു തെറ്റുപറ്റിയെന്ന്‌ രാമന്‍ തുറന്നു സമ്മതിച്ചു. സീത സംഭവങ്ങളെല്ലാം കുട്ടികളോട്‌ പറഞ്ഞു. അവര്‍ക്ക്‌ സന്തോഷമായി. അച്ഛനും അമ്മയും ഒന്നിക്കുന്നതില്‍ അവര്‍ ആഹ്ലാദിച്ചു. ഒടുവില്‍ രാമന്റെ കൂടെ സീത ഇരുപ്പി*ലേക്ക്‌ പോവാന്‍ തയ്യാറായി. എല്ലാ മൂപ്പന്‍മാരും ഹനുമാനും സംഘവും അവരോടൊപ്പം ഇരുപ്പുവരെ പോയി. സീത ഇപ്പോഴും ഇരുപ്പിലു്‌. അവിടെ അവര്‍ക്ക്‌ ക്ഷേത്രവും പൂജയുമു്‌.
മാതൈ പറഞ്ഞ മേല്‍ കഥയ്‌ക്ക്‌ അടിയസമുദായത്തിനിടയില്‍ തന്നെ ഒട്ടേറെ പാഠഭേദങ്ങളു്‌. ( *ഇരുപ്പ്‌ = വയനാടിനോട്‌ ചേര്‍ന്ന, കുടകു ജില്ലയിലെ ഒരു

 Page:1, 2, 3    

അസീസ് തരുവാണ - Tags: Thanal Online, web magazine dedicated for poetry and literature അസീസ് തരുവാണ, അടിയ രാമായണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക