അടിയ രാമായണം

അസീസ് തരുവാണ

ഹനുമാന്‍ ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന്‌ വാലുനീട്ടി. ആളുകള്‍ വരിവരിയായി നിന്നു. ഒന്നാമത്തെ ആള്‍ താന്‍ കൊുവന്ന തുണിത്തരങ്ങള്‍ വാലില്‍ ചുറ്റി. അയാളൊരു പ്രമാണിയായിരുന്നു. അദ്ദേഹം കൊുവന്ന കാളവി നിറയെയുള്ള തുണിത്തരങ്ങള്‍ വാലില്‍ ചുറ്റുമ്പോള്‍ വരിയിലെ പിന്നിലുള്ളവര്‍ ആഹ്ലാദിച്ചു. തങ്ങളുടെ തുണിത്തരങ്ങള്‍ വാലില്‍ ചുറ്റി നശിപ്പിക്കേിവരില്ല എന്നും അവ തിരിച്ചു കൊു പോകാമെന്നും നിനച്ചു. ഹനുമാന്‍ വാല്‍ അല്‍പം നീട്ടി. ഒന്നാമത്തെയാള്‍ ചുറ്റിയത്‌ വാലിന്റെ ഒരു ഭാഗത്തേക്കു പോലും തികഞ്ഞിരുന്നില്ല. പ്രമാണി ഇളിഭ്യനായി. അഹങ്കാരം ശമിച്ച്‌ മാറിനിന്നു.
രാമത്തെ പ്രമാണി പോത്തുംവിയില്‍ കൊുവന്ന തുണിത്തരങ്ങള്‍ ഹനുമാനിന്റെ വാലില്‍ ചുറ്റി നടുനിവര്‍ന്നു നോക്കിയപ്പോള്‍ അവസ്ഥ പഴയതുതന്നെ . തുണിത്തരങ്ങള്‍ മതിയായില്ല. അയാളും ഇളിഭ്യനായി. അഹങ്കാരം ശമിച്ച്‌ മാറിനിന്നു. ഇങ്ങനെ അവസാനത്തെ വ്യക്‌തിയുടെ വസ്‌ത്രങ്ങള്‍ വരെ വാലില്‍ ചുറ്റി കഴിഞ്ഞപ്പോഴും വാലിന്റെ ഒരറ്റത്തേക്കുപോലും തുണിത്തരങ്ങള്‍ മതിയായില്ല. ഒരു കുരങ്ങിന്റെ മുമ്പില്‍ തങ്ങള്‍ അപമാനിതരായല്ലോ എന്ന ചിന്തയാല്‍ അവിടെകൂടിയവരുടെയെല്ലാം ശിരസ്സുകള്‍ താഴ്‌ന്നു. ഉടുതുണിക്കു മറുതുണിയില്ലാത്തവര്‍ ഇതെല്ലാം കാണുന്നുായിരുന്നു. അവര്‍ പൊട്ടിച്ചിരിച്ചു. ഹനുമാന്‍ അവരെ നോക്കി കണ്ണിറുക്കി.
ഹനുമാന്‍ പറഞ്ഞു: ``നിങ്ങള്‍ കൊുവന്ന തുണിത്തരങ്ങള്‍ എന്റെ വാലില്‍ ചുറ്റിക്കഴിഞ്ഞെങ്കില്‍ അതില്‍ മണ്ണെണ്ണ ഒഴിക്കുക. എന്നിട്ട്‌ തീ കൊടുക്കുക. ഞാന്‍ കത്തി ചാരമാകും. അപ്പോള്‍ ചാരമെടുത്ത്‌ നിങ്ങള്‍ക്ക്‌ നെറ്റിയില്‍ തൊടാം. പുണ്യം കിട്ടും.''
ഹനുമാന്റെ വാക്കുകളിലെ സൂചിമുന അവര്‍ക്ക്‌ മനസ്സിലായെങ്കിലും അവര്‍ മണ്ണെണ്ണ ഒഴിച്ചു തീക്കൊളുത്തി. തീ ആളിക്കത്തി. ഇനി കുരങ്ങന്റെ ശല്ല്യമുാവില്ലല്ലോ എന്ന്‌ അവര്‍ സമാശ്വസിച്ചു. തീജ്ജ്വാല കുന്നോളം ഉയരത്തില്‍ കത്തിയപ്പോള്‍ ചൂടുകാരണം എല്ലാവരും മാറിനിന്നു. ഹനുമാന്‍ തൊട്ടടുത്തുള്ള പുല്ലു മേഞ്ഞ ഒരു വീടിനുമുകളിലേക്ക്‌ ഒറ്റച്ചാട്ടം. (അക്കാലത്ത്‌ എല്ലാ വീടുകളും പുല്ലുമേഞ്ഞതായിരുന്നു.) ആ വീട്‌ ആളിക്കത്താന്‍ തുടങ്ങി. ഉടനെ അടുത്ത വീടിന്റെ മുകളിലേക്ക്‌ ചാടി. തുടര്‍ന്ന്‌ തൊട്ടടുത്ത വീടിനുമുകളിലേക്ക്‌.... ഇത്‌ അനസ്യൂതം തുടര്‍ന്നുകൊേയിരുന്നു. എല്ലാ വീടുകളും കത്തിച്ചാമ്പലായി . ഇതിനിടയില്‍ ജനങ്ങള്‍ ഹനുമാനെ പിടിച്ചുകൊല്ലുക എന്ന കാര്യം മറന്നുപോയി. ``എന്റെ വീടു കത്തിപോയേ, ഭാര്യയും മക്കളും വെന്തു വെണ്ണീറായേ'' എന്നൊക്കെ നിലവിളിച്ച്‌ അവര്‍ നാലുപാടും ഓടി. നാടൊട്ടാകെ തീ ആളിക്കത്തി. തീക്കാറ്റടിച്ചു. എല്ലാ വീടുകളും കത്തിക്കഴിഞ്ഞപ്പോള്‍ ഹനുമാന്‍ സീത താമസിച്ചിരുന്ന മാളികയുടെ സമീപത്തുള്ള `കേണി'യില്‍ ചാടി വാലിലെ തീക്കെടുത്തി. എന്നിട്ട്‌ ഒന്നും സംഭവിക്കാത്തമട്ടില്‍ സീത താമസിക്കുന്ന മാളികമുകളിലേക്ക്‌ ഓടിക്കയറി. അപ്പോള്‍ സീത ഭയവിഹ്വലയായി നില്‍ക്കുകയായിരുന്നു. നാട്ടിലെ തീ സീതയുടെ മനസ്സിലുമുായിരുന്നു. രാവണന്‍ എങ്ങോ പുറത്തുപോയതായിരുന്നു. ഹനുമാനെ കയുടനെ സീതക്ക്‌ കോപം വന്നു. സീത ഹനുമാനെ ചീത്ത വിളിച്ചു. ഹനുമാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. മുറിയില്‍ ഒരു മൂലയില്‍ ഒന്നുമറിഞ്ഞില്ല ഞാന്‍ എന്ന മട്ടില്‍ കൂനിക്കൂടി ഇരിക്കുക മാത്രം ചെയ്‌തു. ഒടുവില്‍ പാവത്താനായി ഇരിക്കുന്ന ഹനുമാനോട്‌ സീത ചോദിച്ചു: ``നീ എന്തിനാണ്‌ ലങ്കപട്ടണത്തിലേക്ക്‌ വന്നത്‌? നിന്റെ ഉദ്ദേശ്യമെന്താണ്‌? നിന്നെ അയച്ചത്‌ ആരാണ്‌?'' ഹനുമാന്‍, ശാന്തനായി പറഞ്ഞു: ``സീതാദേവിയെ കൂട്ടിക്കൊുപോവാനാണ്‌ ഞാന്‍ വന്നത്‌. രാമനാണ്‌ എന്നെ ഇങ്ങോട്ടയച്ചത്‌. ദേവി ഇപ്പോള്‍ വലിയൊരുകുടുക്കില്‍പെട്ടിരിക്കുകയാണല്ലോ...'' എന്തിനാണ്‌ രാമന്‍ എന്നെ കൂട്ടിക്കൊുപോവാന്‍ നിന്നെ അയച്ചത്‌? രാമനും ഞാനും തമ്മില്‍ എന്തുബന്ധം?'' സീത ചോദിച്ചു. രാമന്‍ ദേവിയെ സ്‌നേഹിക്കുന്നു്‌. കല്ല്യാണം കഴിക്കുവാന്‍ ആഗ്രഹിക്കുന്നു്‌. ഭാവി രാജാവാണ്‌'', ഹനുമാന്‍ രാമന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തി പറഞ്ഞു. സീതയുടെ മനസ്സ്‌ അല്‌പം അലിഞ്ഞു. സീത ചോദിച്ചു: ``അപ്പോള്‍ രാവണനോട്‌ ഞാന്‍ എന്തു പറയും? അയാള്‍ എന്നെ തിരഞ്ഞ്‌ നടക്കില്ലേ?'' ഹനുമാന്‍ പറഞ്ഞു: ``അയാള്‍ ദുഷ്‌ടനാണ്‌,രാവണന്‌ മറ്റൊരു ഭാര്യയു്‌. സ്‌ത്രീ ലമ്പടനാണ്‌.'' സീത എതിര്‍പ്പൊന്നും പറഞ്ഞില്ല. രാവണനെക്കുറിച്ച്‌ പലരും പറഞ്ഞ്‌ പ്രചരിപ്പിച്ചിരുന്ന പല കഥകളും സീതയും കേട്ടിരുന്നു. സീതയുടെ മനസ്സിലൂടെ അതെല്ലാം മിന്നിമറഞ്ഞു. അതിനാല്‍ സീത ഹനുമാനോടൊപ്പം അന്നുരാത്രിതന്നെ ഇരപ്പിലേക്ക്‌ പോന്നു. ഇരപ്പിലായിരുന്നു അക്കാലത്ത്‌ രാമന്റെ താമസം. സീതയെ ഹനുമാന്‍ രാമന്റെ അടുത്ത്‌ ഏല്‍പിച്ചുകൊടുത്തു. ഹനുമാന്‍ പറഞ്ഞു: ``ഒരഭ്യര്‍ത്ഥനയു്‌. ഇനിമേലില്‍ ഞങ്ങളെ കുരങ്ങന്‍മാര്‍ എന്ന്‌ വിളിച്ചുഅപമാനിക്കരുത്‌. ഞങ്ങളിലും കരുത്തന്മാരു്‌ എന്ന്‌ മനസ്സിലായല്ലോ.'' രാമന്‍ ഒന്നും എതിരുപറഞ്ഞില്ല. ``എന്റെ സൈന്യത്തില്‍ കരുത്തരായ മുഴുവന്‍ കുരങ്ങന്‍മാരെയും ചേര്‍ക്കാം. അങ്ങയെ വാനരപ്പടയുടെ തലവനുമാക്കാം.'' എന്നു വരം നല്‍കുക മാത്രം ചെയ്‌തു. ഹനുമാന്‌ സന്തോഷമായി. ഹനുമാന്‍ രാമനോടൊപ്പം ചേര്‍ന്നു.
ഈ സമയത്തെല്ലാം സീത എന്താണ്‌ പറയേതെന്നോ ചെയ്യേതെന്നോ മനസ്സിലാവാതെ നാണത്തോടെ നിലത്തു നോക്കി നില്‍ക്കുകയായിരുന്നു. രാമന്‍ സീതയുടെ അടുത്ത്‌ ചെന്നു. സന്തോഷം അറിയിച്ചു. പ്രേമാഭ്യര്‍ത്ഥന നടത്തി. ഇത്രനാളും അലഞ്ഞുനടന്ന കാര്യം പറഞ്ഞു. സീത അത്ഭുതപ്പെട്ടു. ഹനുമാന്‍ തന്നെ രാമനുവേി തിരയുകയായിരുന്നെന്നും അതിനുവേിയാണ്‌ ലങ്കാദഹനം നടത്തിയതെന്നും സീത മനസ്സിലാക്കി. എതിരൊന്നും പറയാതെ സീത അവിടെതന്നെ നിന്നു. രാമന്‍ സീതയെ കൂടെ താമസിപ്പിച്ചു; കൂടെ അന്തിയുറങ്ങി. ലക്ഷ്‌മണന്‍ സീതയെ ജേഷ്‌ഠപത്‌നിയായി പരിഗണിച്ചു. ദിവസങ്ങള്‍ കടന്നുപോയി. സീതയും രാമനും ഭാര്യാഭര്‍ത്താക്കന്മാരായി സസുഖം കഴിഞ്ഞുകൊിരിക്കെ ചില അസ്വാരസ്യങ്ങള്‍ ഉാവാന്‍ തുടങ്ങി. ലങ്കയില്‍ സീത സര്‍വ്വവിധ സുഖസൗകര്യങ്ങളോടും കൂടിയായിരുന്നല്ലോ കഴിഞ്ഞിരുന്നത്‌. അവിടെ ഒന്നിനും കുറവുായിരുന്നില്ല. ഇരപ്പിലാകട്ടെ ഒരു കുടിലിലായിരുന്നു താമസം. തോഴിമാരില്ല, വേലക്കാരികളില്ല,വല്ലാത്ത ഏകാന്തതയും. ഈ ഒറ്റപ്പെടലും ബുദ്ധിമുട്ടുകളും സീത പ്രവര്‍ത്തിയിലൂടെ കാണിക്കുക തന്നെ ചെയ്‌തു. രാമനും ലക്ഷ്‌മണനും എന്നും അമ്പും വില്ലുമെടുത്ത്‌ നായാട്ടിനു പോകും. മാനിനേയും പന്നിയേയും അമ്പെയ്‌തു പിടിച്ച്‌ കൊുവരും. അവര്‍ കുന്നും മലയുമൊക്കെ ചുറ്റിക്കറങ്ങി തിരിച്ചെത്തുമ്പോള്‍ ക്ഷീണിച്ചിരിക്കും. ഈ സമയത്തെല്ലാം സീത ഒറ്റയ്‌ക്കായിരിക്കും. കുടിലിനു സമീപം മറ്റു വീടുകള്‍ പോലുമില്ലായിരുന്നുവല്ലോ.
രാമനും ലക്ഷ്‌മണനും വന്നയുടനെ സീത കാപ്പി കൊടുക്കും. സീത കൊടുക്കുന്ന കാപ്പി പലപ്പോഴും രാമന്‌ ഇഷ്‌ടപ്പെട്ടിരുന്നില്ല. കാപ്പിയില്‍ എന്തെങ്കിലും മാലിന്യങ്ങള്‍ കാണും. പലഹാരത്തില്‍ മുടിയും ചവറുമൊക്കെ അറിയാതെ പെട്ടിട്ടുാവും. അപ്പോള്‍ രാമന്‍ ചോദിക്കും: ``സീതെ, എന്താണ്‌ ഇങ്ങനെ പറ്റുന്നത്‌? നിനക്കെന്നെ ഇഷ്‌ടപ്പെട്ടില്ലെ?'' സീത മറുപടി പറയാതെ ഒരു മൂലക്ക്‌ നില്‍ക്കും. അവള്‍ക്ക്‌ ദുഃഖം തോന്നും. ഇങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. മാസങ്ങള്‍ പിന്നിട്ടു. അങ്ങനെയിരിക്കെ സീത ഗര്‍ഭിണിയായി. സീതയും രാമനും സന്തോഷിച്ചു. പയ്യെപയ്യെ രാമനു ചിലസംശയങ്ങള്‍ ഉാകുവാന്‍ തുടങ്ങി. അതിനൊരു കാരണമു്‌. സീത രാവണനോടൊപ്പം ലങ്കയിലേക്ക്‌ പോവുന്നതുക ചിലരുായിരുന്നു.
അവര്‍വഴി കുളക്കടവിലും കിണറ്റിന്‍കരയിലുമെല്ലാം അപവാദങ്ങള്‍ പരക്കാന്‍ തുടങ്ങി.
രാവണനെന്ന കിലാടിയുടെ കൂടെ താമസിച്ചാല്‍, അന്തിയുറങ്ങിയാല്‍ എന്തുസംഭവിക്കുമെന്ന്‌ അവര്‍ക്കെല്ലാം സംശയലേശമന്യേ ഉറപ്പുായിരുന്നു. എന്നാല്‍ പന്ത്രുവര്‍ഷം കഴിയും വരെ നിങ്ങളെന്റെ ഉടുപ്പിലോ ദേഹത്തോ തൊടാന്‍ പാടില്ലെന്ന സീതയുടെ ആവശ്യം രാവണന്‍ അംഗീകരിച്ച കാര്യമൊന്നും അവര്‍ക്കറിയില്ലായിരുന്നുവല്ലോ. കുളക്കടവിലേയും കിണറ്റിന്‍കരയിലേയും അപവാദം പറച്ചില്‍ രാമന്‍ മുമ്പേ കേട്ടിരുന്നു. എങ്കിലും അതിനു യാതൊരു വിലയും കല്‍പ്പിച്ചിരുന്നില്ല. സീത ഗര്‍ഭിണിയായ വിവരം നാട്ടില്‍ പാട്ടായതോടെ അപവാദവും കാട്ടുതീപോലെ പടര്‍ന്നു. രാമനു അങ്ങാടിയില്‍ പോവാന്‍ പറ്റാത്ത അവസ്ഥയായി. എന്നാല്‍ ഇതൊന്നും സീതയോടു പറയാതെ ഒതുക്കിവെച്ചു.
 Page:1, 2, 3    

അസീസ് തരുവാണ - Tags: Thanal Online, web magazine dedicated for poetry and literature അസീസ് തരുവാണ, അടിയ രാമായണം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക