വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)

ഡോ. ഹരിദാസ്‌ നെടുങ്ങാടി

അഷ്ടാംഗഹൃദയപ്രകാരം പിത്പ്രകൃതിക്കാരന്‌ മദ്യം പെട്ടെന്ന്‌ തലയ്ക്ക്‌ പിടിക്കും. എന്നാല്‍ കഫപ്രകൃതിയായാ മനുഷ്യന്‍ മദ്യപാനം ചെയ്താല്‍ വളരെ സാവധാനത്തില്‍മാത്രമേ ലഹരി ഉണ്ടാവുകയുള്ളൂ.
രുച്യം പ്രസന്നം സുരഭി
മദ്യം സേവ്യം മദാവഹം.
രുചിപ്രദവും നിര്‍മ്മലവും സുഗന്ധിയും സന്തോഷപ്രദമായ ലഹരി ഉണ്ടാക്കുന്നതുമായ മദ്യം എപ്പോഴും സേവിക്കാന്‍ നല്ലതാകുന്നു എന്ന ഭാഷ്യമുണ്ടെങ്കിലും മദ്യപാനത്തിന്‌ ചിലചിട്ടകള്‍വേണമെന്നാണ്‌ ആചാര്യനിശ്ചിതം.
മദ്യം എങ്ങനെ സേവിക്കണം?
സന്ധ്യമയങ്ങുന്നനേരത്ത്‌, കുളിച്ച്‌ ശുഭ്രവസ്ത്രങ്ങളണിഞ്ഞ്‌, ധാരാളം പരുഷ്പങ്ങളുള്ള പൂങ്കാവനത്തില്‍ ജലധാരയുടെ നേരിയ മര്‍മ്മരശബ്ദവും പക്ഷികളുടെ കളകൂജനങ്ങളുമുള്ള സ്വസ്ഥമായ ഒരിടത്ത്‌ വേണം മദ്യസേവ. മനസ്സ്‌ ശാന്തമായിരിക്കണം. തമാശകള്‍ പറയാനും ചിരിക്കാനും ഉതകുന്ന നല്ല സാത്വികഗുണമുള്ള സ്നേഹിതന്മാര്‍ കൂടെയുണ്ടായിരിക്കണം. മദ്യം വിളമ്പാന്‍ സുന്ദരിമാര്‍ ഉണ്ടാവുന്നത്‌ അത്യുത്തമം. വെറും വയറ്റില്‍ മദ്യപാനം നിഷിദ്ധമെന്ന സിദ്ധാന്തമനുസരിച്ച്‌, "തൊട്ടുകൂട്ടു"വാന്‍ ദീപനപ്രദമായ ഭക്ഷണമുണ്ടായിരിക്കണം. ഇങ്ങനെയുള്ള ആനന്ദദായകമായ അന്തരീക്ഷത്തില്‍ മദ്യം അല്‍പാല്‍പമായി സന്തോഷിച്ചുല്ലസിച്ച്‌ സേവിക്കണമെന്നാണ്‌ ആയുര്‍വ്വേദമതം.
മദ്യസേവ എപ്പോള്‍നിര്‍ത്തണം?
കണ്‍കോണുകളില്‍ അരുണവര്‍ണ്ണഛായവരുകയും മൂക്കിന്റെ അറ്റം ചെറുതായൊന്നുവിയര്‍ക്കുകയും ചെയ്യുന്ന നിമിഷം മദ്യപാനം നിര്‍ത്തണമെന്നാണ്‌ പ്രമാണം. അതായത്‌, ഇംഗ്ലീഷില്‍ ഠശു്യ‍െ, ി‍ീ‍േ‍ ശ്്യ‍െ എന്ന ഇീ‍ി‍റശശ്ി‍ ല്‍ ഗ്ലാസ്‌ കമിഴ്ത്താം.
ഇനി മദ്യസേവ അധികമായാലോ? അവിടെയാണ്‌ മനുഷ്യന്റേയും സമൂഹത്തിന്റേയും തകര്‍ച്ചയുടെ തുടക്കം. ശ്രീമദ്‌ ഭാഗവതത്തില്‍ മൂന്നാം സ്കന്ധത്തില്‍ മൂന്നാമദ്ധ്യായത്തിലും ( 15ാ‍ം ശ്ലോകം പ്രത്യേകിച്ച്‌)നാലാമദ്ധ്യായത്തിലും (ഒന്നും രണ്ടും േ‍ശ്ലോകങ്ങള്‍) യദുവംശത്തിന്റെ നാശത്തിലേക്കുള്ള വഴി അതിരുകവിഞ്ഞ മദ്യപാനമായിരുന്നുവെന്ന്‌ വിശദീകരിക്കുന്നു. മദ്യത്തിനടിമയായി യദുക്കള്‍ നടത്തിയ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളെ ഭാഗവതം പച്ചയായി നിരത്തുന്നുണ്ട്‌.
നമ്മുടെ പ്രിയകവി ചങ്ങമ്പുഴ ചൊല്ലിയ മാതിരി
വെള്ളം കൂട്ടാതെടുത്തോമൃതിനു സമമാം നല്ലിളം കള്ള്‌
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി , ചിരികളി തമാശൊത്തുമേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോകവേദാന്തമേ, നീ.
ചെല്ലും തോതില്‍ ചെലുത്തിയാല്‍ മദ്യം ശരീരത്തിനും മനസ്സിനും വളരെ നല്ലതെന്ന്‌ ആയുര്‍വ്വേദവിധി.
ഇനിസ്ക്കൂളുകളില്‍ ചോദിക്കുന്ന മാതിരി ഒരു ചോദ്യം:മദ്യം എത്രതരം? അവയേവ?
ഇന്ന്‌ പ്രചാരച്ചിലുള്ളവ നാടന്‍ കള്ളും ചാരായവും. അതിനുപുറമെ വൈന്‍, വിസ്കി, ബ്രാണ്ടി, റം, ജിന്‍, ബിയര്‍ എന്നിങ്ങനെ വിദേശമദ്യങ്ങള്‍. പണ്ട്‌ പ്രചുരപ്രചാരത്തിലുണ്ടായിരുന്നമദ്യങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. സുരാ അരിയില്‍നിന്നുണ്ടാക്കിയ മദ്യം. ഇതിനുപൈഷ്ടികം എന്നും ചാരായം എന്നും പക്ഷമുണ്ട്‌. ഇത്‌ വീര്യം കൂടിയതാണ്‌.
2. പ്രസന അഥവാ വാരുണി ഈ മദ്യം വീര്യത്തിലും ഗുണത്തിലും സുരയ്ക്ക്‌ തുല്യമാണ്‌. പനമ്പഴത്തില്‍നിന്ന്‌ എടുക്കുന്നതാണ്‌. അരിപ്പിട്ടും തെഴുതാമയും ചേര്‍ത്തുണ്ടാക്കുന്നതാണഇതെന്ന്‌ ഒരുപക്ഷമുണ്ട്‌.
3. വൈഭിതകി താന്നിക്കയുടെ കുഴമ്പുകൊണ്ടുണ്ടാക്കുന്ന ഈ മദ്യം ലഘുവാണ്‌.
4. അരിഷ്ടം മദ്യാംശമുള്ള ഗ്രവ്യം കൊണ്ട്‌ കഷായമുണ്ടാക്കി, ശര്‍ക്കരയും കൂട്ടിനിര്‍മ്മിക്കുന്ന ഈ മദ്യം എല്ലാ മദ്യങ്ങളിലും വെച്ച്‌ ഉത്തമമായിട്ടുള്ളതാണ്‌. ഈ അരിഷ്ടത്തിന്‌ നിര്‍മ്മിതിയിലുപയോഗിച്ച ദ്രവ്യങ്ങളുടെ ഗുണമുണ്ടായിരിക്കും.
5. മാര്‍ദ്വീകം ഈ മദ്യം മുന്തിരിയില്‍നിന്നുണ്ടാക്കുന്നതാണ്‌. അതുകൊണ്ട
്‌ തന്നെ മധുരരസമാണ്‌ ജാസ്തി.
6. ഖാര്‍ജ്ജൂരം ഈത്തപ്പഴത്തില്‍നിന്ന്‌ ഉണ്ടാക്കുന്നതാണിത്‌. വീര്യം കൂടുമെങ്കിലും ഗുണത്തില്‍ മാര്‍ദ്വീകത്തിനു താഴെയാണ്‌.
7. ശാര്‍ക്കരം ഈ മദ്യം പഞ്ചസാരകൊണ്ടുണ്ടാക്കുന്നു. പഞ്ചസാരയും താതിരിപ്പൂവും ചേര്‍ത്തു കഷായം വെച്ചുണ്ടാക്കുന്നതാണെന്ന്‌ ഒരു പക്ഷമുണ്ട്‌. ഇത്‌ സുഗന്ധിയും ലഘുവും മധുരരസമുള്ളതുമാണ്‌.
8. ഗൗഡ അഥവാ മദിര ശര്‍ക്കരയും താതിരിപ്പൂവും ചേര്‍ത്തുണ്ടാക്കുന്നതാണിത്‌.
9. സിഥു ഈ മദ്യം കരിമ്പിന്‍ നീരില്‍നിന്നുണ്ടാക്കുന്നു. സിഥുമദ്യം രണ്ടുതരമുണ്ട്‌; ഇളയ കരിമ്പിന്‍ നീരിന്‍ഞ്ഞരേതും മൂത്തകരിമ്പിന്‍ നീരിന്റേതും.
10. മാധ്വാസവം ഇരിപ്പപ്പൂവില്‍നിന്നുണ്ടാക്കുന്ന മദ്യമാണിത്‌.
ഇവകൂടാതെ, മേദകം, മധൂളിക എന്നിങ്ങനെ മദ്യങ്ങല്‍ പലവിധമുണ്ട്‌. കിഴങ്ങുകള്‍, കായ, തോല്‍, ഇല, വേരുകള്‍ എന്നിവകൊണ്ട്‌ മദ്യമുണ്ടാക്കാനുള്ള വിധികളുണ്ട്‌.
ഇന്ന്‌ പട്ടാളക്കാര്‍ക്ക്‌ സര്‍വ്വീസിലുള്ളപ്പോഴും റിട്ടയര്‍ചെയ്താലും മിലിട്ടറികാന്റീനില്‍നിന്ന്‌ തുഛമായ വിലയ്ക്ക്‌ മദ്യം ലഭ്യമാണ്‌. അതായത്‌ ഗവണമെന്റ്‌ പട്ടാളക്കാരെ മദ്യം സേവിക്കാന്‍സ്നേഹപൂര്‍വ്വം നിര്‍ബ്ബന്ധിക്കുന്നു. ഇതിന്റെ കാരണവും നമുക്ക്‌ ലളിതോപാഖ്യാനത്തില്‍നിന്ന്‌ കിട്ടും. യുദ്ധഭൂമിയില്‍ മദ്യം ഒരു "വെറും ആവശ്യ"മല്ല, "അത്യാവശ്യം" തന്നെയാണ്‌. ലളിതോപാഖ്യാനം 24ാ‍മദ്ധ്യായത്തില്‍ ശ്രീലളിതാപരമേശ്വരിയുടെ സൈന്യങ്ങളും ദ�ാ‍സുരന്റെ സൈന്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ മൂന്നാം ദിവസത്തെ വിവരണങ്ങല്‍ മദ്യപാനം കൊണ്ട്‌ ശക്തിസ്വരൂപിണിയുടെ സൈന്യത്തിനുണ്ടായ ആവേശത്തെ വര്‍ണ്ണിക്കുന്നുണ്ട്‌. ദ�ാ‍സുരന്റെ സഹോദരന്‍ വിശ്രുകന്‍ തര്‍ഷാസ്ത്രം പ്രയോഗിച്ചപ്പോള്‍ അതിന്റെ കാട്ടുതീപോലുള്ളജ്വാലയില്‍ ശക്തിസൈന്യം ദാഹജ്വരം ബാധിച്ചവരും ഉത്സാഹമില്ലാത്തവരുമായിത്തീര്‍ന്നു. ദേവി സുരാസമുദ്രദേവനെ വിളിച്ച്‌, ശക്തിദേവതകളുടെ ദാഹം ശമിപ്പിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. 9 ലളിതോപാഖ്യാനം ശ്ലോകം 4652).
നാല്‍പൈപാനീയ പാനാദ്യ‍ൈരേതസാം തര്‍ഷസംരക്ഷയ:!
സഏവ മദിരാസിന്ധുശ്ശക്ത്യ്ഘം തര്‍പ്പയിഷ്യതി !!
തമാദിശ മഹാത്മാനം സമരോത്സാഹകാരിണം!
സര്‍വ്വതര്‍ഷപ്രശമനം മഹാബലവിവര്‍ദ്ധനം!!
(ശ്ലോകം 6263)
വെറും വെള്‍ലം കൊണ്ട്‌ ഈ ശക്തിദേവതകളുടെ ദാഹശമനം സാധ്യമല്ല. മദ്യസമുദ്രത്തിനുമാത്രമേ ഇത്‌ സാധ്യമാവൂ. അതിനാല്‍ മഹാത്മാവും യുദ്ധോത്സാഹമുണ്ടാക്കുന്നവനും എല്ലാ ദാഹങ്ങളും ശമിപ്പിക്കുന്നവനുമായ അവനെത്തന്നെ ( സുരാദേവന്‍) ഈ കാര്യത്തിനു നിയോഗിച്ചാലും.
യദ്്ഗന്ധാഘ്രാണമാത്രേണ മൃത ഉത്തിഷ്ഠതിസ്ഫുടം
ദുര്‍ബ്ബലപ്രബലശ്ചസ്യാത്‌ സവവര്‍ഷസുരാംബുധി
(ശ്ലോകം 69)
ഏതൊരു മദ്യസമുദ്രത്തിന്റെ ഗന്ധം ശ്വസിച്ചാല്‍ മരിച്ചവര്‍ പോലും എഴുന്നേല്‍ക്കുകയും ബലഹീനന്‍ ബലവാനാകുകയും ചെയ്യുമോ, ആ മദ്യസമുദ്രം ശക്തിസേനയില്‍ മദ്യവര്‍ഷം നടത്തി. ഈ മദ്യധാര ഒരു യാമം ( ഏഴര നാഴിക= മൂന്ന്‌ മണിക്കൂര്‍ ) നീണ്ടുനിന്നുവത്രേ. ശ്ലോകം 76മുതല്‍ 84 വരെ നോക്കിയാല്‍ ഓരോ യോഗിനിയും ഐരാവതത്തിന്റെ തുമ്പിക്കൈയോളം വണ്ണമുള്ള മദ്യധാരയെ ഒരു യാമം നേരം ഇടവിടാതെ കുടിച്ചു. ഇവിടെ മദ്യധാരയുടെ (മഴയുടെ) സവിശേഷതകള്‍ അടുത്തകുറെ ശ്ലോകങ്ങളില്‍ വര്‍ണ്ണിക്കുന്നുണ്ട്‌. ഇന്നത്തെ കോക്ക്‌ ടെയില്‍ എന്നറിയപ്പെടുന്ന മദ്യസംയോജനം ആ മദ്യധാരയില്‍ സുരാസമുദ്രദേവന്‍
ആവിഷ്കകരിച്ചിരുന്നതായി കാണാം.
ശ്ലോകം 77 മുതല്‍ 82 വരെ
ഗൗഢി പൈഷ്ടിശ്ച....
മാധ്വീശ്ചവാല്‍ക്കീ:കാദംബരീസ്തഥാ.... നാനാവിധാം:
സുരാധാരാവവര്‍ഷ മദിരാര്‍ണ്ണവ:
ഇത്‌ കോക്ക്ടെയിലിനെയാണ്‌ വര്‍ണ്ണിക്കുന്നത്‌. അതായത്‌ ഗൗഢം, പൈഷ്ടികം, മാധ്വീകം, വാല്‍ക്കി, കാദംബരി, ഹൈന്തലി, ജാഗലേയം, താലജം, കല്‍പവൃക്ഷത്തില്‍നിന്നുള്ളമദ്യം , പലവിധം ദ്രവ്യങ്ങള്‍ എന്നിങ്ങനെ പ്രത്യേകസ്വാദും സൗരഭ്യവുമുള്ള മദ്യങ്ങള്‍ എരിവ്‌ ,ചവര്‍പ്പ്‌, മധുരം, കയ്പ്‌ എന്നീസ്വാദുകളിലും നാനാവര്‍ണ്ണങ്ങളിലും ഉള്ളവയായിരുന്നു. ഇവ കഫത്തെ ഇല്ലാതാക്കുന്നതും പൊട്ടിയ അസ്ഥികളെ കൂട്ടിച്ചേര്‍ത്തുണക്കുന്നതും ആയുധമേറ്റ വേദനകള്‍ ശമിപ്പിക്കുന്നതും യുദ്ധക്ഷീണം തീര്‍ക്കാനുതകുന്നതുമായിരുന്നു. ഈ മദ്യങ്ങള്‍ സന്താപനാശിനികളും ജയം നല്‍കുന്നവയുമായിരുന്നു. ഈയൊരു യാമത്തെ മദ്യസേവകൊണ്ട്‌ ശക്തിസൈന്യത്തിലെല്ലാവരും ഉന്മത്തരായിത്തീര്‍ന്നതുകണ്ട്‌ സന്തോഷിച്ച ഭ�നീദേവി സുരാസമുദ്രദേവനെ അനുഗ്രഹിച്ചു. ഈഅു‍ഗ്രഹം കാരണമാണ്‌ 'സുരാപാനം' അല്ലെങ്കില്‍സോമപാനം യാഗങ്ങളിലും മറ്റും ഒരു കര്‍മ്മമായി മാറിയത്‌.
ശ്ലോകം 93 മുതല്‍ 96 വരെ നോക്കിയാല്‍ ദേവിയുടെ ഈ അനുഗ്രഹമാണ്‌ വര്‍ണ്ണിച്ചിട്ടുല്‍ളത്‌.
1. മഹേശ്വരി, മഹാദേവന്‍, ബലദേവന്‍, ഭാര്‍ഗ്ഗവന്‍, ദത്താത്രേയന്‍ എന്നീ മഹാജനങ്ങള്‍ നിന്നെ പാനം ചെയ്യും.
2. വാജപേയം മുതലായ യാഗങ്ങളില്‍ സോമപാനം ഒരു കര്‍മ്മമായിരിക്കും.
3. .യാഗങ്ങളില്‍ എല്ലാ ദേവതമാരും മന്ത്രപരിശുദ്ധനായ സുരയെ പാനം ചെയ്യും.
4. യാഗത്തില്‍ സുരാപാനം ചെയ്യുന്നവര്‍ക്ക്‌ സിദ്ധി, വൃദ്ധി, ബലം, മോക്ഷം എന്നിവ കിട്ടും.
ഇത്രയും വായിച്ചുകഴിഞ്ഞാല്‍ നിങ്ങല്‍ക്കൊരുകാര്യംഉറപ്പാകും. മദ്യം എ്നത്‌ അമൃതിനേക്കാളും എത്രയോ പടി മേലെ തന്നെയാണ്‌. ഒരു രസികന്‍ പറഞ്ഞ മാതിരി" ഖൗെ‍േ‍ യലഹീം ഏീ‍റ, യൗേ‍ ളമമമമൃ മയീ്ല‍ ി‍ലരം". ഇതുതന്നെയാണ്‌ ചങ്ങമ്പുഴയും പാടിയത്‌; " പോകവേദാന്തമേ, നീ..." ദൈവം (ദ്വൈതം)കൂടെയുള്ളപ്പോള്‍ എന്തിനു വേദാന്തം( അദ്വൈതം)?

വാല്‍ക്കഷണം
1. കേരളത്തിലെ മൊത്തവില്‍പന റിക്കാഡ്‌ കഴിഞ്ഞകൊല്ലം ഓണമാസമായിരുന്നു. 426കോടിരൂപ. ( എല്ലാ കൊല്ലവും ഓണമാസം തന്നെ വില്‍പനറിക്കാഡ്‌)
2. പക്ഷേ ഇക്കൊല്ലം കേരളത്തില്‍ ഏപ്രിലില്‍ മദ്യവില്‍പന 486 കോടിയിലധികം ഓണമാസമല്ല, വോട്ടുമാസം.
3. അതും ഏപ്രില്‍ 13ന്‌ മൊത്തമദ്യവ്യാപാരം 26 കോടിയിലധികം!!!
മുഖ്യമന്ത്രി എല്ലാമാസവും ഒരു വോട്ടെടുപ്പിന്‌ ഏര്‍പ്പാട്‌ ചെയ്താല്‍ കേരളത്തിന്‍രെ അല്ലെങ്കില്‍ കേരളാഗവണ്മെന്‍റിന്റെ ദാരിദ്ര്യം ഇല്ലാതാക്കാം.
" ശുഭമസ്തു നിത്യം ലോകാ; സമസ്താ സുഖിനോ ഭവന്തു"
 

 Page:1, 2, 3    

ഡോ. ഹരിദാസ്‌ നെടുങ്ങാടി - Tags: Thanal Online, web magazine dedicated for poetry and literature ഡോ. ഹരിദാസ്‌ നെടുങ്ങാടി, വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക