വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)

ഡോ. ഹരിദാസ്‌ നെടുങ്ങാടി

മദ്യത്തിന്റെ പ്രചാരവും പ്രസക്തിയും പാലാഴിമഥനം തൊട്ട്‌ കൂടിയതല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. യേശുദേവന്‍ അദ്ദേഹത്തിന്റെ ശുശ്രൂഷയില്‍ നിര്‍വ്വഹിച്ച ഒരത്ഭുതകൃത്യം പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കിയതാണ്‌. ക്രിസ്തുമതവിശ്വാസികള്‍ കുര്‍ബ്ബാനയ്ക്കുശേഷം അപ്പവും വീഞ്ഞുമാണ്‌ കൈക്കൊള്ളുന്നത്‌.
ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മദ്യം പലരൂപത്തിലും കടന്നുകൂടിയിട്ടുണ്ട്‌. ദേവന്മാര്‍ക്കും ദേവിമാര്‍ക്കും നിവേദിക്കാതെ ( അര്‍പ്പണം ചെയ്യാതെ) മദ്യം സേവിക്കരുതെംന്ന കര്‍ശനമായ നിഷ്കര്‍ഷയുണ്ട്‌. പൂജിക്കാതെ( നിവേദിക്കാതെ) മദ്യപാനം നടത്തിയവന്‍ അവന്‍ കുടിച്ച മദ്യത്തില്‍ എത്രതുള്ളിയുണ്ടോ, അത്രയും വര്‍ഷം "രൗരവ" നരകത്തില്‍ കിടക്കുമത്രേ!!( ലളിതോപാഖ്യാനം 2149). ആര്‍ക്കെല്ലാം ഏതെല്ലാം സന്ദര്‍ഭത്തില്‍മദ്യമാകാമെന്നും നിഷ്കര്‍ഷയുണ്ട്‌. ബ്രാഹ്മണന്‍ ഈശ്വരനെ സേവിക്കുമ്പോള്‍ മദ്യസേവപാടില്ല. എന്നാല്‍ അറിവില്ലായ്മകൊണ്ടോ, ലോഭത്താലോ, സ്വന്തം ഇഷ്ടപ്രകാരമോ ദേവിക്ക്‌ നിവേദിച്ചമദ്യം കഴിക്കാതിരിക്കുന്ന ബ്രാഹ്മണന്‍ പര്‍വ്വതത്തിലെ പാറയില്‍നിന്നു ചാടിയോ തീയില്‍ ചാടിയോ മരിക്കുകയല്ലാതെ മറ്റൊരുപ്രായശ്ചിത്തവും ചെയ്യാനില്ലത്രേ!!!(ലളിതോപാഖ്യാനം 2150).
ബ്രഹ്മത്തേയും വേദങ്ങളേയും നിര്‍വ്വചിക്കാന്‍ അധികാരപ്പെട്ട ബ്രാഹ്മണര്‍തന്നെയാണ്‌ ഇപ്രകാരമുള്ള ഫലശ്രുതികളും ബ്രാഹ്മണങ്ങളും നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌ എന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌.
സ്ത്രീകള്‍ക്ക്‌ മദ്യപാനം ആകാമോ?ആവാം എന്നാണ്‌ ആചാര്യമതം. പൈഷ്ടികവും( അരി അരച്ചുണ്ടാക്കുന്നത്‌) താലകവും( കരിമ്പനയില്‍നിന്നുംടാക്കുന്നത്‌) ഒഴിച്ച്‌ മേറ്റ്ല്ലാ മദ്യങ്ങളും സ്്തരീകള്‍ക്ക്‌( ബ്രാഹ്മണസ്ത്രീകള്‍ ഒഴികെ) കഴിക്കാവുന്നതാണെന്നാണ്‍്‌ പ്രമാണം.
'ത്രിതീയാദി ത്രിവര്‍ണ്ണാനാം ആസവം പേയമുച്യതേ
സ്ത്രീണാമപിത്രിതീയാദിപേയം സ്യാത്‌ ബ്രാഹ്മണിം വിനാ"
പക്ഷേ അടുത്തശ്ലോകം ശ്രദ്ധിക്കുക
" പതിഹീനാചകന്യാച ത്യജേത്‌ ഋതുമതീതഥാ"
അതായത്‌ വിധവകളും കന്യമാരും ഋതുമതികളും മദ്യസേവചെയ്തുകൂടാ. ഇതിനുകാരണവും ആയുര്‍ഡവ്വേദത്തില്‍ പറയുന്നുണ്ട്‌.
" സാത്വികെ......... സുരതോത്സാഹകൃന്മദ:"
ഇതില്‍ സുരതത്തിന്‌ സാധാരണഗതിയില്‍ സ്ത്രീസേവ എന്ന്‌ പറയാറുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ ഇതിനെ പുരുഷസേവയായിത്തന്നെ പറയേണ്ടിയിരിക്കുന്നു. ( പദാര്‍ത്ഥം വെച്ചുനോ്കകിയാല്‍ സുരതം എന്നാല്‍സ്ത്രീപരുരുഷസംയോഗമാണല്ലോ). അതുകൊണ്ടാവണം " പതിഹീനചകന്യാചത്യജേത്‌ ഋതുമതീതഥാ' എന്ന്‌ ആചാര്യന്‍നിര്‍േ‍ദ്ദൈശിച്ചത്‌.
ദേവന്മാര്‍ക്കും ദേവിമാര്‍ക്കും മദ്യത്തോടുള്ള പ്രതിപത്തി പലസ്ഥലത്തും വിവരിച്ചിട്ടുണ്ട്‌. അമരകോശത്തില്‍മദ്യത്തിന്റെ പര്യായമായി " ഹലിപ്രിയ" ( ബലഭദ്രന്‌ പ്രിയപ്പെട്ടത്‌) എന്ന്‌ കാണാം. പക്ഷേ ഇത്‌ സംസ്കൃതാക്ഷരത്തില്‍വെച്ചുപറയുകയാണെങ്കില്‍ കലപ്പ എടുക്കുന്നവന്‌ എന്നാവും അര്‍ത്ഥം. അതായത്‌ കൃഷിക്കാരന്‌ പ്രിയപ്പെട്ടത്‌ എന്ന്‌ പറയേണ്ടിവരും. രണ്ടായാലും സംഗതി യഥാര്‍ത്ഥം തന്നെ. ഇന്ദ്രന്‍രെ മറ്റൊരുപേരാണ്‌ സോമപന്‍ഷ അതായത്‌ കള്ളുകുടിയന്‍! ചെയ്തതെറ്റിന്‌ ശിക്ഷയായി അശ്വിനീദേവന്മാര്‍ക്ക്‌ ഇന്ദ്രന്‍ മദ്യപാനം നിഷിദ്ധമായി പ്രഖ്യാപിച്ചപ്പോള്‍ അവര്‍ ച്യവനമഹര്‍ഷിയുടെ സഹായത്തോടെ ഇന്ദ്രനെ തോല്‍പിച്ച്‌, മദ്യപിക്കാനുള്ള അവകാശം നേടിയെടുത്തുവത്രേ. അതായത്‌ മദ്യപാനം അന്നത്തെ കാലത്ത്‌ ഒരവകാശം തന്നെയായിരുന്നു.
ശ്യാമളാദ�കത്തില്‍ കാളിദാസന്‍്യ‍ുറെ ദേവീവര്‍ണ്ണനയില്‍ " ദിവ്യഹാലാ മദോദ്വേലഹേലാലസച്ഛക്ഷുരന്ദോളനശ്രീ സാമാക്ഷിപ്തകര്‍ണ്ണൈക നീലോത്പലെ...." ( ദിവ്യമായ മദ്യലഹരിയാല്‍ ചാഞ്ചാടുന്നദേവിയുടെ കണ്ണുകള്‍ കര്‍ണ്ണങ്ങള്‌ നാലോത്പലങ്ങളെ പോലും നിഷ്പ്രഭമാക്കുന്നു) എന്ന്‌ പറയുന്നു.
ആദിശങ്കരന്റെ ത്രിപുരസുന്ദര്യഷ്ടകത്തിലെ രണ്ടാ ശ്ലോകത്തില്‍ദേവിയെ " മുഖസമുല്ല സദ്‌ വാരിണീം" ( മുഖത്തില്‍ സമുല്ലസിക്കുന്ന മദ്യം ) എന്ന്‌ വര്‍ണ്ണിച്ചശേഷം ' മദാരുണകപോലയാ" (മദം കൊണ്ടു തുടുത്തകവിള്‍ത്തടത്തോടുകൂടിയവള്‍) " മദവിഘൂര്‍ണ നേത്രാഞ്ചലാം" (മദം കാരണം വട്ടം ചുറ്റുന്ന അരുണവര്‍ണ്ണമായ കണ്ണുകളോടു കൂടിയവള്‍) എന്നീ വിശേഷണങ്ങല്‍ തുടര്‍ന്നും കാണാം.
" ലക്ഷ്മീ, സരസ്വതീ, ഗൗരി, ച�ി‍കാ, ത്രിപുരാംബികാ,
ഭെരവൊ, ഭൈരവി, കാളി, മഹാശാസ്താചമാതര:
അന്യാശ്ചശക്തയസ്താസാം പൂജേന മധുശസ്തെ"
ലക്ഷ്മി, സരസ്വതി, ഗൗരി, ച�ി‍കാ, ത്രിപുരാംബികാ, ഭൈരവന്‍, ഭൈരവി, കാളി, മഹാശാസ്താവ്‌, സപ്തമാതൃക്കള്‍ എന്നീദേവതകളുടേയും മറ്റുശക്തിദേവന്മാരുടേയും പൂജയില്‍ മദ്യത്തിനു പ്രാധാന്യമുണ്ട്‌.
നമുക്കൊന്ന്‌ ആയുര്‍ വേദത്തിലേക്ക്‌ കടന്നുനോക്കാം.
'"ദീപനം രോചനം മദ്യം
തീക്ഷ്ണോഷ്ണം തുഷ്ടിപുഷ്ടിദം!
സസ്വാദുതിക്തകടുകം
അ�പാകരസം സരം!!"
ദീപനവും രുചിയും നല്‍കുന്നതും താക്ഷ്ണവും ഉഷ്ണവീര്യമുള്ളതും മനസ്സിന്‌ സന്തോഷവും ദേഹത്തിനു പുഷ്ടിയുണ്ടാക്കുന്നതുമായ ഒരു പാനീയമാണ്‌ മദ്യം. ഇതിനു ചവര്‍പ്പ്‌, മധുരം, എരിവ്‌, കയ്പ്‌ എന്നീരസങ്ങള്‍ അല്‍പവും പുളിരസം പാകത്തിനും ലഘുവും ശരീരത്തില്‍ പെട്ടെന്ന്‌ വ്യാപിക്കുന്നതുമാണ്‌. ആറുരസങ്ങളില്‍ ഉപ്പുരസം മാത്രമേ മദ്യത്തില്‍ ഇല്ലാതുള്ളൂ. ( അതുകൊണ്ടായിരിക്കും കള്ളുഷാപ്പില്‍ പണ്ടുമുതല്‍ക്കേ തൊട്ടുകൂട്ടാന്‍ല ഉപ്പിലിട്ടത്ല്ലെങ്കില്‍ അച്ചാര്‍ ഉപയോഗിച്ചിരുന്നത്‌. ). മദ്യത്തിന്റെ വകഭേദമനുസരിച്ച്‌, രസങ്ങളുടെ പ്രാധാന്യത്തിനും വ്യത്യാസമുണ്ടാകും. മദ്യസേവകന്റെ സാത്വിക രാജസിക താമസികഗുണങ്ങള്‍ക്കനുസരിച്ച്‌ ഓരോരുത്തരിലും പലതരത്തിലാണ്‌ മദ്യം അതിന്റെ പരമമായ ഗുണം കാണിക്കുക.
സാത്വികേ ശൗചദാക്ഷിണ്യ
ഹര്‍ഷമ�നലാലസ:
ഗീതാദ്ധ്യയനസൗഭാഗ്യ
സുതോത്സാഹകൃന്മദ:
സത്വഗുണയുക്തനായവന്‌ മദ്യത്തിന്റെ ലഹരി നിമിത്തം വൃത്തിയായി വസ്ത്രധാരണം ചെയ്യുക, അന്യാഭിപ്രായങ്ങള്‍ മാനിക്കുക, സന്തോഷിക്കുക, ആഭരണങ്ങള്‍ അണിയുക, പാടുക, പഠിക്കുക, ദേഹത്തിന്‌ സൗഭാഗ്യം വരുത്തുക, സ്ത്രീസേവയ്ക്ക്‌ ഉത്സാഹിക്കുക എന്നിവയൊക്കെ ചെയ്യാനായിരിക്കും ആഗ്രഹം.
രാജസേ ദു:ഖശീലത്വം
ആത്മത്യാഗം സസാഹസം
കലഹം സാനുബന്ധം തു
കരോതി പുരുഷേ മദ:
രാജസഗുണമുള്ളവന്‌ ലഹരിയുണ്ടായാല്‍ ദു:ഖിയായും സാഹസിയായും സ്വനാശം വരുത്തുന്നവനായും കലഹിയായും ഭവിക്കും.
അശൗചനിദ്രാ മാത്സര്യം
ഗമ്യാഗമനലോലതാ
അസത്യഭാഷണം ചാപി
കുര്യാദ്ധിത്താമസേമദ:
തമോഗുണമുള്ളവന്‍ അശുചിയും നിദ്രാലുവുമായിരിക്കും. അന്യനോട്‌ മത്സരിക്കുകയും അനര്‍ഹരായ സ്ത്രീകളെ ആഗ്രഹിക്കുകയും അസത്യം പറയുകയും ചെയ്യും.
 

 Page:1, 2, 3    

ഡോ. ഹരിദാസ്‌ നെടുങ്ങാടി - Tags: Thanal Online, web magazine dedicated for poetry and literature ഡോ. ഹരിദാസ്‌ നെടുങ്ങാടി, വാരുണീസേവ അഥവാ സുരാപാനം (നര്‍മ്മഭാവന)
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക