എ. എല്‍ . ബാഷാമിന്റെ ഇന്ത്യയെന്ന വിസ്‌മയം

സി. പി. അബൂബക്കര്‍

ഇന്ത്യക്ക്‌ ലോകത്തോടുള്ള കടപ്പാട്‌ പറഞ്ഞതിനുശേഷം എപിലോഗിന്റെ അവസാനഭാഗത്ത്‌ ലോകത്തിനു ഇന്ത്യയോടുള്ളകടപ്പാടുകള്‍ ബാഷാം സംഗ്രഹിക്കുന്നുണ്ട്‌. ദക്ഷിണപൂര്‍വ്വേഷ്യയിലെ വിശാലഭാരതസങ്കല്‌പത്തിലാണ്‌ ബാഷാം ഈ കടപ്പാട്‌ വിവരണം തുടങ്ങുന്നത്‌. രാഷ്ട്രീയമായി മാത്രമല്ല., സാംസ്‌കാരികമായും ദക്ഷിണപൂര്‍വ്വേഷ്യയിലും ഏഷ്യയില്‍ പൊതുവെയും ഇന്ത്യയുടെ മഹത്തായ സംഭാവനകളുണ്ടെന്ന്‌ അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഇന്ത്യന്‍ ദര്‍ശനവും ശാസ്‌ത്രവും സുഗന്ധദ്രവ്യങ്ങളുമെല്ലാം പണ്ടു മുതല്‌ക്കേ ലോകത്തെമ്പാടും അത്യധികം സ്വീകാരം നേടിക്കഴി#്‌ഞിരുന്നു. നോക്കൂ, ഭൗതികസംസ്‌കൃതിയിലും കലയിലും ആത്മീയതയിലസുമെല്ലാം ഇന്ത്യ ലോകരാജ്യങ്ങളില്‍ ഏറെ മികച്ചുനിന്നിരുന്നു. ഉപനിഷത്തുകള്‍ വിശ്വദാര്‍ശനികരെ എക്കാലവും അത്ഭുതപ്പെടുത്തിയ ആഴത്തിലുള്ള മനീഷാപ്രക്രിയകളാണ്‌. ഷോപ്പനോറിന്‌ അത്‌ ജനനത്തിലും ജീവിതത്തിലും മരണത്തിലും പ്രശാന്തിദായകമായിരുന്നു.
മതങ്ങളേയും നാഗരികതയേയും പറ്റിയുള്ള സംവാദപൂര്‍ണമായ ചര്‍ച്ചകള്‍, ആദിബ്രാഹ്മണമതം, ബുദ്ധമതം, ജൈനമതം, തുടങ്ങിയ മതങ്ങളെ കുറിച്ചുള്ളചര്‍ച്ചകള്‍കേവലമായ ആത്മീയവാദത്തിന്റെ പ്രപഞ്ചനം മാത്രമല്ല ബാഷാമില്‍. ബൗദ്ധവിശ്വാസത്തിലെ സ്‌തവിരവാദം( തേരവാദം) മുതല്‍ മഹായാനത്തിന്റെ തിരിച്ചുപോക്ക്‌ വരെ അവതരിപ്പിക്കുവമ്പോള്‍ വായനക്കാരന്‌ ലഭിക്കുന്ന ദാര്‍ശനികവും മെറ്റാഫിസിക്കലുമായ ഉള്‍ക്കാഴ്‌ച അഭൂതപൂര്‍വ്വവും അനന്യലബ്ധവുമാണ്‌. മോര്‍ട്ടിമര്‍വീലര്‍തുടങ്ങിയ അല്‌പം ചില ഉല്‍ഖനനശാസ്‌ത്രജ്ഞരും ചിലചരിത്രകാരന്മാരും ഒഴികെ മറ്റുയൂറോപ്യന്മാര്‍ തുറന്നുപറയാന്‍ മടിച്ചകാര്യങ്ങള്‍ യാതൊരു തടസ്സവും കൂടാതെ ബാഷാം പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്‌.
ചെറിയൊരു കാലം കമ്യൂണിസ്റ്റായിരുന്നതൊഴിച്ചാല്‍ ചരിത്രപഠനത്തിനും ഗവേഷണത്തിനുമുഴിഞ്ഞു വെച്ചജീവിതമായിരുന്നു ബാഷാമിന്റേത്‌. സ്‌പഷ്ടമായി സമ്മതിച്ചുകൊണ്ടല്ലെങ്കിലും മാര്‍ക്‌സിന്‍രെ ചരിത്രപരമായ ഭൗതികവാദം ബാഷാമിന്റെ ചരിത്രപഠനത്തെ സ്വാധീനിച്ചിട്ടുണ്ട്‌. അതുകൊണ്ടാവണമല്ലോ അദ്ദേഹം ആര്‍ഡ. എസ്‌. ശര്‍മ്മയ്‌ക്കുംറൊമീലാ ഥാപര്‍ക്കും ഗവേഷണഗൈഡാകാനുള്ള അനുവാദം മൂളിയിട്ടുണ്ടാവുക.
ഓരോ പാസേജും, ഓരോപാസേജിലെയും ഓരോ വാദമുഖവും കൃത്യമായ ഡാറ്റകൊണ്ട്‌ സമര്‍ത്ഥിച്ചുമുന്നോട്ടുപോവുകയാണ്‌ വിസ്‌മയത്തില്‍ ബ7ാഷാം ചെയ്യുന്നത്‌. ചരിത്രം ദര്‍ശനവും കലയും ശാസ്‌ത്രവുമെല്ലാം തചേര്‍ന്നതാണ്‌. അത്‌ പഠിക്കാനൊരു ശാസ്‌ത്രീയരീതിയുണ്ട്‌. ആ രീതിയവലംബിച്ചാണ്‌ ബാഷാം തന്റെ വിസ്‌മയം രചിച്ചിരിക്കുന്നത്‌.

 

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എ. എല്‍ . ബാഷാമിന്റെ ഇന്ത്യയെന്ന വിസ്‌മയം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക