എ. എല്‍ . ബാഷാമിന്റെ ഇന്ത്യയെന്ന വിസ്‌മയം

സി. പി. അബൂബക്കര്‍

( രണ്ട്‌)
എന്താണ്‌ ബാഷാമിന്റെ ചരിത്രപുസ്‌തകം പ്രക്ഷേപിക്കുന്ന സവിശേഷമായ വീക്ഷണം? പത്ത്‌ അദ്ധ്യായങ്ങളിലും അത്രത്തോളം അനുബന്ധങ്ങളിലുമായി ഇന്ത്യയെ പറ്റി സമഗ്രമായ ഒരു പഠനമാണ്‌ അദ്ദേഹം കാഴ്‌ച വെയ്‌ക്കുന്നത്‌. തന്റെ ഇന്ത്യാചരിത്രഗ്രന്ഥങ്ങളിലുടനീളം അദ്ദേഹം അന്നുവരെ ഇന്ത്യാ ചരിത്രത്തെസംബന്ധിച്ച്‌ നിലനിന്ന അസംബന്ധങ്ങള്‍ക്കെതിരെ ആശയപരമായ ഒരു സമരം നടത്തുകയായിരുന്നു. തന്റെ ക്ലാസിക്ക്‌ എന്നുപറയാവുന്ന വിസ്‌മയത്തിലും അതുതന്നെയാണ്‌ പുതിയ ഇന്ത്യാചരിത്രത്തിന്റെ ഈ പാട്ര്യാര്‍ക്ക്‌ ച്യെുന്നത്‌. എന്താിരുന്നു ഈ അസംബന്ധങ്ങള്‍? അവ നാം ഇന്നും കേള്‌ി#ക്കുന്നുണ്ട്‌. എന്തിന്‌, ഇന്ത്യാ ചരിത്രം പഠിപ്പിക്കുകയോ എഴുതുകയോ ചെയ്യുന്ന ഇന്ത്യക്കാര്‍പോലും ജെയിംസ്‌ മ്‌ില്ലും വിന്‍സന്റ്‌ സ്‌മിത്തും . സൃഷ്ടിച്ച അപഥത്തിലൂടെ സഞ്ചരിക്കുന്നുണ്ട്‌. രാഷ്ട്രീയലക്ഷ്യം വെച്ച്‌ ചരിത്രത്തെ വര്‍ഗ്ഗീയവത്‌കരിക്കുന്നുണ്ട്‌.
മൂന്ന്‌ തിന്മകളാണ്‌ സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ സമാന്യമായി ഇന്ത്യന്‍സംസ്‌കൃതിയുടെ മേല്‍ കെട്ടിയേല്‌പിച്ചത്‌.
1. ഇന്ത്യന്‍ സാമ്രാജ്യങ്ങള്‍ക്ക്‌ ചില തലമുറകള്‍മാത്രമേ നിലനില്‌ക്കാന്‍ കഴിഞ്ഞുള്ളൂ.
2. ഹുിന്ദുമതം തീര്‍ത്തും ആദ്ധ്യാത്മികവും പരലോകചിന്താധിഷ്‌ഠിതവുമാണ്‌.
3. മൗര്യകാലം മുതല്‌ക്കെങ്കിലും ഇന്ത്യന്‍നാഗരികത വന്ധ്യമായി നില്‌ക്കുകയായിരുന്നു.
ഇതിനെ മൂന്ന്‌ പദങ്ങളിലേക്ക്‌ ചുരുക്കിയാല്‍ അരാഷ്ട്രീയ ഇന്ത്യ, ആത്മീയ ഇന്ത്യ, മാറ്റമില്ലാത്ത ഇന്ത്യ എന്നായിരിക്കും. ഇന്ത്യക്ക്‌ രാഷ്ട്രീയസ്ഥിരതയില്ല, ഇന്ത്യക്കാര്‍ ഭൗതികപുരോഗതിക്കുവേണ്ടി ഒരു കാലത്തും ഒന്നും ചെയ്‌തില്ല, ഇന്ത്യന്‍ സമൂഹം പരിണാമവിമുഖമായിരുന്നു എന്നാണ്‌ സാമ്രാജ്യത്വ ചരിത്രകാരന്മാര്‍ വാദിച്ചുകൊണ്ടിരുന്നത്‌. ഇതാണ്‌ ഇന്തോളജി ഇന്ത്യക്ക്‌ ഉണ്ട
ാക്കിയ ആപത്തും. ഇന്തോളജിയിലല്ലപ്രശ്‌നം, ഇനത്‌ോളജിയാണ്‌ പ്രശ്‌നം എന്ന്‌ പറയുന്നത്‌ അതുകൊണ്ടാണ്‌.
വിസ്‌മയത്തിന്റെ സവിശേഷത ബാഷാം ഈ ഗ്രന്ഥത്തിലൂടെ ഈ സാമ്രാജ്യത്വ ചരിത്രദുര്‍വ്യാഖ്യാനത്തെ വസ്‌തുതകള്‍നിരത്തി ചോദ്യം ചെയ്യുന്നുവെന്നതാണ്‌. അദ്ദേഹം വസ്‌തുതകള്‍നിരത്തുമ്പോള്‍ അത്‌ വലിയ ചോദ്യം ചെയ്യലായും സംശയദൂരീകരണമായും മാറുന്നു. ആദ്യത്തെ മൂന്നദ്ധ്യായങ്ങള്‍ പ്രാക്‌ ചരിത്രത്തേയും ചരിത്രത്തേയും ഭരണകൂടരൂപത്തേയും പറ്റിയാണ്‌. കേവലമതാധിഷ്‌ഠിതമായ ഒരു ഇന്ത്യന്‍സംസ്‌കൃതിയെന്ന അസംബന്ധസങ്കല്‌പനത്തെ ഈ ദശാദ്ധ്യായി പറിച്ചറിയുകയാണ്‌.
അദ്ധ്യായംഒന്ന്‌ ആമുഖമാണ്‌. ഇന്ത്യയും പ്രാചീനസംസ്‌കൃതിയും, ഭൂമി, പ്രാചീനേന്ത്യയുടെ അനാവരണം, പ്രാചീനേന്ത്യയുടെ മഹത്ത്വം എന്നിവയാണ്‌ ഒന്നാമദ്ധ്യായത്തില്‍ ഉള്ളത്‌. രണ്ടാമദ്ധ്യായം വിവരിക്കുന്നത്‌ പ്രാക്‌ ചരിത്രമാണ്‌. ഹാരപ്പന്‍സംസ്‌കൃതിയും ആര്യസമൂീഹവുമാണ്‌ ഇതിലെ പ്രധാനപ്രതിപാദ്യം. ഇന്ത്യിലെ ആദ്യഗ്രമാങ്ങള്‍ എങ്ങനെ ഉരുത്തിരിഞ്ഞുവെന്നും അവിടങ്ങളില്‍ വളര്‍ന്ന കാര്‍ഷികാഭിവൃദ്ധിയുടെ അടിത്തറയില്‍ എങ്ങനെ നഗരങ്ങള്‍ അതിജീവിച്ചുവെന്നും പ്രകൃതിയും ആക്രമണകാരികളും കൂടി എങ്ങനെ ഹാരപ്പന്‍സംസ്‌കൃതിയെ തകര്‍ത്തുവെന്നും തുടര്‍ന്ന്‌ എഴുതുന്നു. ഹാരപ്പന്‍ സംസ്‌കൃതിയെന്നത്‌ കേവലമായ ഒരു സംസ്‌കാരം മാത്രമായിരുന്നില്ലെന്നും വളരെ ആസൂത്രിതമായ ഒരു രാഷ്ട്രീയവ്യവസ്ഥയായിരുന്നുവെന്നും തെളിവുകള്‍നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്‌. ബാഷാം. ആര്യാഗമനത്തേിന്റെ സവിശേഷതകളും ഋഗ്വേദ, പില്‌ക്കാലവേദചരിത്രവും അവയുടെ അന്നറിയപ്പെടുന്ന സവിഷതകള്‍ സമഗ്രമായി സംക്ഷേപിച്ച്‌ വായനക്കാരന്റെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കുന്നു.
മൂന്നാമദ്ധ്യായത്തോടെ ചരിത്രകാലത്ത്‌ കടക്കുകയാണ്‌ ഗ്രന്ഥം. പ്രാചീനകാലം മുതല്‍മുസ്ലിംകളുടെ ആഗമനം വരെയുള്ള മധ്യകാലമാണ്‌ ചരിത്രഭാഗത്തുള്ളത്‌.
നാലാമദ്ധ്യായം മുതല്‍ ചരിത്രവും രാഷ്ട്രമീമാംസയും സമ്മേളിക്കുന്നു. രാഷ്ട്രീയ ജീവിതം, ചിന്ത എന്നിവയാണ്‌ അതില്‍ വിവരിക്കുന്നത്‌. ഇന്ത്യയുടെ അരാ,്‌ട്രീയ ഭൂതകാലത്തെ പറ്റി പരിഹസിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്‌ ഈ ഭാഗം. രാഷ്ട്രീയമെന്നാല്‍ വെള്ളക്കാരന്‌ മാത്രം കയറിയെത്താവുന്ന മലയാണെന്ന പ്രചാരണത്തിനും ഈ അദ്ധ്യായം വഴി നല്ലപ്രഹരം ലഭിക്കുന്നുണ്ട്‌. സ്രോതസ്സുകള്‍, ആദ്യകാല റിപബ്ലിക്കുകള്‍, പ്രാദേശികഭരണം, പബ്ലിക്ക്‌ ഫൈനാന്‍സ്‌, കുറ്റം , ശിക്ഷ തുടങ്ങിഭരണസംവിധാനവുമായി ബന്ധപ്പെടുന്ന നാനാരംഗങ്ങളും ഈ ഭാഗത്ത്‌ വിശദമാക്കുന്നു. അഞ്ചും ആറും അദ്ധ്യായങ്ങളിലുള്ളത്‌ സാമൂഹികജീവിതമാണ്‌. ആദ്യം സമൂഹം പൊതുവിലും പിന്നീട്‌ ദൈനംദിനസാമൂഹികജീവിതവും ആവിഷ്‌കരിക്കപ്പെടുന്നു. ഏഴില്‍ മതവും ദര്‍നങ്ങളും ജീവിതവീക്ഷണവും വിശദമായിത്തന്നെ വിവരിക്കുന്നുണ്ട്‌. എട്ടില്‍ കലകള്‍, ഒമ്പതില്‍ ഭാഷയും സാഹിത്യവും അവസാനം ഒരുപസംഹാരവും ആണ്‌ ഗ്രന്ഥത്തിലുള്ളത്‌.
ഉള്ളടക്കത്തിലേക്ക്‌ കടന്നുചെല്ലാന്‍ സ്ഥലപരിമിതി അുവദിക്കുന്നില്ല. പുസ്‌തകത്തിന്റെ ഘടനയും വളരെ പ്രധാനമാണ്‌. നല്ല ബിബിലിയോഗ്രാഫിയും സമഗ്രമായ സൂചികയും ഉള്ളതുകൊണ്ട്‌ പഠിതാവിന്‌ ഈ ഗ്രന്ഥമുപയോഗിക്കുക ദുഷ്‌കരമാവില്ല. അുബന്ധങ്ങളും വളരെ പ്രയോജനപ്രദമാണ്‌. ഒരു പോരായ്‌മ ഈ ലേഖകന്‌ അനുഭവപ്പെട്ടത്‌, സംസ്‌കൃതത്തില്‍നിന്നും ഗ്രീക്കില്‍നിന്നും പലഭാഗങ്ങള്‍ ഉള്ളത്‌ ഇംഗ്ലീഷിലേക്ക്‌ ട്രാന്‍സ്‌ ലിറ്ററേറ്റ്‌ ചെയ്യുകയോ വിവര്‍ത്തനം ചെയ്യുകയോ ചെയ്‌തിട്ടില്ലെന്നതാണ്‌. പ്രസ്‌തുതഭാഷകളറിയാത്തവര്‍തെല്ലൊന്നമ്പരന്നുപോവും.
ഈ വിവരണത്തില്‍നിന്ന്‌ സാധാരണക്കാരന്‌ അപ്രാപ്യമാണ്‌ ഈഗ്രന്ഥം എന്നുതോന്നുവെങ്കില്‍ തെറ്റ്‌. കൃത്യമായ തെളിവുകളോടെ, ഇന്ത്യാചരിത്രം പുന: പഠനത്തിനുവിധേയമാാക്കുകയാണ്‌ റൊമീലാ ഥാപറുടേയും ആറ്‌#. എസ്‌. ശര്‍മ്മയുടെയും അദ്ധ്യാപകനായ ഈ മഹാചരിത്രകാരന്‍ചെയ്‌തത്‌.
ബാഷാമാണോ ഈ ലേഖകന്റെ ആദര്‍ശചരിത്രകാരന്‍ എന്നുചോദിച്ചാല്‍ കുഴങ്ങും. ബാഷാമിനുശേഷം ഈ രംഗത്ത്‌ നിരവധി േേവഷണങ്ങള്‍ നടക്കുകയും പലധാരണകളും മാറുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ നായന്മാരുടെ ദായക്രമമുള്‍പ്പെടെ ഏറ്റവും സൂക്ഷ്‌മമായ തലത്തിലേക്കുവരെ ബാഷാമിന്റെ ശ്രദ്ധ കടന്നു ചെല്ലുന്നുണ്ട്‌.
വളരെ ഗരിമയാര്‍ന്നതും അതേസമയം മനോജ്ഞവുമാണ്‌ ബാഷാമിന്‍രെ ശൈലി. വിവര്‍ത്തനത്തില്‍ ആസൗന്ദര്യം സൂക്ഷിക്കാന്‍ കഴിയില്ലെന്നത്‌ നേര്‌. ദുര്‍ബ്ബലമായ ഈ വിവര്‍ത്തനത്തില്‍പോലും ബാഷാം വളരെ വളരെ ആകര്‍ഷകമാണെന്ന്‌ പറഞ്ഞുവെക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ.


 

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എ. എല്‍ . ബാഷാമിന്റെ ഇന്ത്യയെന്ന വിസ്‌മയം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക