ശരീരം വെടിഞ്ഞ ആത്മാവ്

ഗിരീഷ് വര്‍മ്മ

ഉമ്മറവാതിലടയ്ക്കേണ്ട
കാറ്റ് കൊള്ളാന്‍ പോയെരന്നാത്മാവുണ്ട്
തിരികെ വരാന്‍.

കിളിവാതിലടയ്ക്കേണ്ട
ചില്ലയില്‍ മഴ നനയുമൊരു
കിളിയുണ്ടെന്‍ കാഴ്ചയില്‍.

ചാരുപടിയുയര്‍ത്തിടേണ്ട
ഏറെ തളര്‍ന്നൊരുവന്‍
വരുവാന്‍ നേരമായ് .

അടുക്കളവാതില്‍ തഴുതിടേണ്ട
വിശന്നൊരുവളുടനെയെത്തിടും .

കാറ്റടിച്ചു കിടുങ്ങും തട്ടിന്‍പുറം .
പടികളിളകും കോണിചുവടുകള്‍
ഇരുള് വിഴുങ്ങും മച്ചിനകങ്ങള്‍
ആകാശമൊലിക്കും നടുമുറ്റങ്ങള്‍....

അത്മാവില്ലാതലയുമൊരു ശരീരമായൊരു
കാത്തിരുപ്പ്......
കാത്തിരുപ്പ്.......

    

ഗിരീഷ് വര്‍മ്മ - ഗിരീഷ് വര്‍മ്മ  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, ശരീരം വെടിഞ്ഞ ആത്മാവ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക