നൃത്തം

കെ.ജി.സൂരജ്

ചുവന്ന അരളിപ്പൂക്കള്‍
മനോഹരങ്ങളാവുന്നത്,
നിന്റെ അരക്കെട്ടാല്‍ അലങ്കരിക്കപ്പെടുമ്പോഴാണ്. ......

കടല്‍നിറമാര്‍ന്ന
നിന്റെയുടയാട....


ഓരോ അണുവിലും....
ഒരുവന്റെ കരള്‍ച്ചുവപ്പ്

വിയര്‍പ്പാല്‍ ഇണപിരിഞ്ഞ
രോമങ്ങളുടെ വന്യത

ചോരയുടെ ഉപ്പ്......

തണുത്തുറഞ്ഞ നി്‌ന്റെ സ്‌നേഹം....
അതുകാത്തിരിക്കുന്ന
ഒരുകാട്ടുതീ................

പൊള്ളിയടരാം
വെന്തുനീറാം.....

പറയൂ...
എന്നാണു നീ എന്നോടൊപ്പം നൃത്തം ചെയ്യുക?
ഒരു തീക്കാലമാകുക?

    

കെ.ജി.സൂരജ് - Tags: Thanal Online, web magazine dedicated for poetry and literature കെ.ജി.സൂരജ്, നൃത്തം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക