ഒറ്റപെട്ട കാലങ്ങള്‍ പകര്‍ത്തിയ
ആത്മാലാപന മിഥ്യകള്‍
നേരറിവിന്‍ പൂഴിയാല്‍
മായ്ക്കപ്പെടുന്നു !
കാട്ടുപാതയില് മാന്കൂട്ടം
വരച്ചിട്ട ചിത്രങ്ങള്‍ പോലെ!!
നടന്നു തീര്‍ത്ത വഴികളില്‍
നിഴല്‍ വീഴ്ത്തിയ പടുമരം
ഇടം തേടലിന്റെ വേരുകളാഴ്ത്തി
തുരന്നു കയറുന്ന കിതപ്പുകള്‍!
വേച്ചു പോകുന്നു വിറയാര്‍ന്ന പാദങ്ങള്‍!!!! !
ഓര്‍മയുടെ പാടത്തിലേക്ക്
നൂണ്ടു കയറി വളഞ്ഞൊഴുകുന്നു
കണ്മഷി കലര്‍ന്ന കന്മദ പുഴ
കാട്ടുപെണ്ണിന്റെ മുഖത്തേക്ക്....
ഊര്‍ന്നു വീഴും കാര്‍കൂന്തല്‍ പോലെ!!
കാലം കോര്‍ത്തെടുത്ത ചൂണ്ടയുമായ്
അക്ഷമം തുടരുന്ന കാത്തിരിപ്പ്!
നിശ്ചലതയെ ഭേദിക്കും ഇളക്കങ്ങള്‍
പിടിച്ചെടുക്കാനുള്ള കുതിപ്പുകള്‍!!
കുരുങ്ങി കിടക്കുന്നു സ്വാതന്ത്ര്യത്തിന്റെ
അരുതുകള്‍ കെട്ടിയെടുത്ത വലകളില്‍!!
ചുക്കി ചുളിഞ്ഞ ചിതല്‍ കാടുകളില്‍
ചില്ലകള്‍ നീട്ടിയും പച്ച കാട്ടിയും
ഒളിച്ചുക്കളി നടത്തുന്ന ജീവിതം!
ഒരു വരിയിലും ഒതുങ്ങാതെ
മിന്നലാട്ടം നടത്തുന്ന കവിത പോലെ!!