ഫലസ്തീനും സമാധാനവും ഞങ്ങളുടെ ജന്മാവകാശമാണ്‌

സി. പി. അബൂബക്കര്‍

സി. പി ലിസാ, സ്വാഗതം. കോഴിക്കോട്ടെ ജനങ്ങള്‍ താങ്കളെ അഭിമാനപൂര്‍വ്വമാണ്‌ സ്വാഗതം ചെയ്യുന്നത്‌.
ലിസ നന്ദി, സി. പി.

സി.പി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗാര്‍ഡിയനുമായി നടത്തിയ ഒരിന്റര്‍വ്യൂവില്‍ അന്ന്‌ പന്ത്രണ്ട്‌ വയസ്സായ മകന്റെ വിഹ്വലതകള്‍ പറയുകയുണ്ടായി. അവന്‍ സാമാന്യ മാനവികതയില്‍ നിന്ന്‌ മാറി ചിലപ്പോള്‍ ചിലപ്പോള്‍ തീവ്രവാദപരമായ സമീപനത്തിലേക്ക്‌ പോവുന്നുണ്ടെന്ന സൂചനനല്‍കിയിരുന്നല്ലോ.
ലിസ ആ പത്രം ഞാനുമായിനടത്തിയ അഭിമുഖത്തിലെ ഏറ്റവും അപ്രധാനമായ പരാമര്‍ശമായിരുന്നു അത്‌.പത്രപ്രവര്‍ത്തനത്തിന്റെ സവിശേഷമായ ഒരു രീതിയാണിത്‌. ആ കാലത്ത്‌ അവന്‌ പതിനൊന്ന്‌ വയസ്സാണ്‌. ഇന്നവന്‍ മുതിര്‍ന്ന ഒരുകുട്ടിയായി. ഇരുപത്‌ വയസ്സാണവന്‌. യു. എസ്‌. എയില്‍ ചരിത്രം പഠിക്കുകയാണവന്‍. ലോകസമാധാനത്തിന്റെ പേരില്‍ നടക്കുന്ന കസര്‍ത്തുകളില്‍ അവന്‌ വിശ്വാസം പോരാ. ലോകസമാധാനപരിശ്രമങ്ങള്‍ ഒരുവ്യവസായമാണെന്ന സമീപനമാണവനുള്ളത്‌. സമാധാനത്തിന്‌ യുദ്ധം എന്നസമീപനം അത്രമേല്‍ അരോചകമാണെന്ന്‌ യുവജനങ്ങള്‍വിശ്വസിക്കുന്നുവെന്നേയതിനര്‍ത്ഥമുള്ളൂ.

സി. പി ലിസാ, ഭവതി ജന്മനാ ഫലസ്തീനിയല്ല. അവിടം വിവാഹം വഴി സ്വന്തം സ്ഥലമായി സ്വീകരിക്കുകയാണ്‌ ചെയ്തത്‌. എന്താണ്‌ ഒരു ഫലസ്തീനിയെന്നനിലയില്‍ ഭവതിയുടെ അനുഭവം?
ലിസ 1976 മുതല്‍ ഞാന്‍ ഫലസ്സ്തീനിയാണ്‌. 34 വര്‍ഷം. ഒരു നാട്ടുകാരിയാവാന്‍ അത്രയൊക്കെ പോരേ?ജീവിച്ചുപോവാന്‍ എളുപ്പമുള്ളരാജ്യമൊന്നുമല്ല ഫലസ്തീന്‍. ഇതെല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ വിഷമമാണ്‌ ഫലസ്തീന്‍ വിട്ടുപോവുകയെന്നത്‌. ഫവലസ്തീനിയാവുകയെന്നത്‌ വൈകാരികവും സാമൂഹികവുമായ ഒരുപ്രതിബദ്ധതയായിത്തീരുന്നു. അത്‌ മായികമായ ഒരവസ്ഥയൊന്നുമല്ല. ഒരനിവാര്യതയാണ്‌. നിരന്തരം ആക്രമിക്കപ്പെടുന്ന, സ്വന്തം ഭൂമിയില്‍ ജീവിക്കാനവകാശമില്ലാത്ത ഒരു ജനതയുടെ ഭാഗമായിത്തീരുകയെന്നത്‌ വിശാലമ്നവികതയുടെ അനിവാര്യമായ ധര്‍മ്മമാണ്‌. അത്കൊണ്ട്‌ ഫലസ്തീന്‍ വിട്ടുപോവുകയെന്ന ഒരു ചിന്തയും എനിക്കില്ല.
സി. പി ഇസ്രായേലിനെ സാംസ്കാരികവും അക്കാദമികവുമായി ബഹിഷ്കരിക്കുകയെന്നത്‌ സത്യത്തില്‍ ഒരിന്ത്യന്‍ സമരരീതിയല്ലേ?
ലിസ അതെ, ഞങ്ങള്‍ക്കത്‌ ഗാന്ധിയില്‍ നിന്നുള്ള ഒരു ലബ്ധിയാണ്‌. ഇന്ത്യ വളരെ വിജയകരമായി രാഷ്ട്രീയത്തില്‍ ഈ ആയുധം പ്രയോഗിക്കുന്നുണ്ട്‌, ദേശീയസമരകാലത്തും, ഇന്നും എന്നാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌.

സി. പി ഇത്‌ ഒരു പാസീവ്‌( പരോക്ഷ) സമരരീതിയല്ലേ?
ലിസ ഞാനങ്ങനെ കരുതുന്നില്ല. നിരായുധരും നിരാശ്രയരുമായ ജനതയായതുകൊണ്ട്‌ ഈ രീതി സ്വീകരിക്കുന്നതല്ല ഞങ്ങള്‍. അക്കാദമിക സാംസ്കാരികസമൂഹം ആവിഷ്കരിക്കുന്ന, അതിന്‌ സാധ്യമായ സമരമാര്‍ഗ്ഗമാണിത്‌.അത്‌ സൈനികമായ ഒരു സമരമല്ല. ഇസ്രായേലി ധൈഷണികസമൂഹം സയണിസ്റ്റ്‌ നയങ്ങളുടെ വക്താക്കളും പ്രയോക്താക്കളുമാണ്‌. അവര്‍ ഒളിഞ്ഞും തെളിഞ്ഞും ലോകവ്യാപകമായി ഈ മനുഷ്യത്വവിരുദ്ധപ്രത്യയശാസ്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരുടചെ ഈപ്രചാരണത്തിനും ധൈഷണികസയണിസത്തിനും ബഹിഷ്കരണമേര്‍പ്പെടുത്തുകയാണ്‌.

സി. പി എന്താണ്‌ ഇതിനുള്ളപ്രതികരണം?
ലിസ വളരെ ആശാവഹമായ പ്രതികരണമാണുണ്ടാവുന്നത്‌. ഇസ്രായേലിലെ അക്കാദമിക്കുകളും പ�ി‍തന്മാരും പോലും ഈ ആശയത്തെ അനുകൂലിച്ചുമുന്നോട്ടുവന്നിട്ടുണ്ട്‌.

സി. പി ഇസ്രായേലിന്റേത്‌ മനുഷ്യത്വവിരുദ്ധമായ സമീപനമാണെന്ന്‌ കരുതുന്ന ഇസ്രായേലിചിന്തകരില്‍ ചിലരെങ്കിലും ബഹിഷ്കരണം ശരില്ലെന്ന നിലപാടെടുത്തിട്ടുണ്ടല്ലോ. ഉദാഹരണത്തിന്‌, ബഹിഷ്കരണം പ്രത്യുല്‍പാദനപരമല്ലെന്നാണവരുടെ ചിന്ത.
ലിസ ഉണ്ട്‌. അവര്‍ചിലന്യായങ്ങളും മുന്നോട്ട്‌ വെയ്ക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ ഇസ്രായേലി സമൂഹത്തില്‍ ഫലസ്തീനിലെ അധിനിവേശത്തിനെതിരായ നിലപാടെടുക്കുന്ന ഏറ്റവും പ്രധാന വിഭാഗം, അക്കാദമിക്കുകളും സാംസ്കാരികപ്രവര്‍ത്തകരുമാണ്‌. അധിനിവേശം അവസാനിപ്പിക്കാനുള്ള അന്തിമസമരത്തിനെ ഇത്‌ ദോഷകരമായി ബാധിക്കുമെന്നാണവരുടെ വാദം. പക്ഷേ ഈ വാദം ശരിയല്ല. മറ്റുരാജ്യങ്ങളുടെ കാര്യത്തില്‍ ഇത്‌ ശരിയാവാം. പക്ഷേ, ഇല്ല, ഇസ്രായേലിന്റെ കാര്യത്തില്‍ ഇത്‌ ശരിയല്ല. ഇസ്രായേലിലെ ധൈഷണികസമൂഹം സാമാന്യമായി സൈനികസേവനം നടത്തുന്നവരാണ്‌. അവര്‍ വലിയ അളവില്‍ അധിനിവേശസൈന്യത്തിലുണ്ട്‌. സ്വന്തം രാജ്യത്തിനുള്ളില്‍ തന്നെയുള്ള ഫലസ്തീനികളോട്‌ വംശീയവിദ്വേഷം അവരുടെ സമാന്യമായ അവകാശങ്ങള്‍പോലും നിഷേദിക്കുകയും ചെയ്യുന്നവരാണവരിലധികം. മാത്രമല്ല, ഇസ്രായേലിലെ അക്കദമിക്ക്സമൂഹം പ്രത്യക്ഷമായും പരോക്ഷമായും ഫലസ്തീനിഉന്മൂലനത്തിനാവശ്യമായ അറിവുകളും വിവരങ്ങളും ഉല്‍പാദിപ്പിക്കുന്നവരാണ്‌. അധിനിവേശത്തിനും മര്‍ദ്ദനത്തിനും ഉന്മൂലനത്തിനും ന്യായം പടച്ചുണ്ടാക്കുന്നരെങ്ങനെയാണ്‌ ഫലസ്തീന്‍ വിമോചനത്തിന്റെ ഭാഗമാവുക? നാമമാത്രമായി ചിലരുണ്ടാവാം, അത്രമാത്രം. ഇസ്രായേലിലെ ഒരക്കദമിക്ക്‌ സംഘടനയും, ഞങ്ങളുടെ അറിവില്‍ ഇന്നുവരെ , അദിനിവേശവിരുദ്ധമായ സമീപനം സ്വീകരിച്ചിട്ടില്ലെന്നുമാത്രമല്ല, അദധിനിവേശത്തിനനുകൂലമായിപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏറ്റവും മനുഷ്യത്വഹീനമായ നടപടികളെ ഒരിക്കലും ഒരുവാക്കുകൊണ്ടുപോലും അപലപിച്ചിട്ടില്ല. ബഹിഷ്കരണം പ്രത്യുല്‍പാദനപരമല്ലെന്നവാദം ഇസ്രായേലി ധൈഷണികസമൂഹത്തിന്റെ ഷ�ത്വത്തിന്റേയും, അപമാനവീകരണത്തിന്റേയും തെളിവായിമാത്രമേ സ്വീകരിക്കാനാവൂ.

സി. പി അക്കദമിക്ക്‌ ബഹിഷ്കരണം അക്കദമിക്ക്‌ സ്വാതന്ത്ര്യത്തിന്റെ നിഷേധമാവില്ലേ?
ലിസ സീ പീ, താങ്കള്‍ സൂചിപ്പിക്കുന്ന ഈ അക്കദമിക്ക്‌ സ്വാതന്ത്ര്യം ഫലസ്തീന്‍രക്തസാക്ഷികളുടെ വിശുദ്ധശരീരങ്ങളുടെ മേല്‍ കഴുപകന്മാര്‍ക്ക്‌ സ്വാതന്ത്ര്യംആണ്‌. ഇസ്രായേലിഅക്കദമിക്കുകള്‍ക്ക്‌ ഇഷ്ടം പോലെ പണം ലഭിക്കുന്നതിനുള്ളസ്വാതന്ത്ര്യമാണത്‌. ഇത്‌ തോന്നുന്നു? എല്ലാഅധിനിവേശകാരികളുടേയും എക്കാലത്തേയും അവകാശവാദമാണ്‌. എവിടെയും നിരപേക്ഷമായ അക്കദമിക്ക്‌ സ്വാതന്ത്ര്യമുള്ളത്‌? അത്‌ ലോകത്തൊരിടത്തുമില്ലാത്ത ഒരാകാശകുസുമമാണ്‌. അക്കമിക്ക്‌ സ്വാതന്ത്ര്യം പലഘടകങ്ങളെയും ആശ്രയിച്ചുനില്‍ക്കുന്നു. ആപേക്ഷികമാണത്‌. ഫലസ്തീനികള്‍ അസ്തിത്വത്തിനുവേണ്ടിയാണ്‌ പോരാടുന്നത്‌. ബഹിഷ്കരണം അതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ്‌. ജിവിക്കാനും ജീവിതം നിലനിര്‍ത്താനുമുള്ളസ്വാതന്ത്ര്യത്തേക്കാള്‍ വലുതൊന്നുമല്ല ഫണ്ട്‌ സ്വരൂപിച്ച്‌ പുസ്തകം വായിച്ച്‌ സുഖിച്ചു ജീവിക്കാനുള്ളസ്വാതന്ത്ര്യം.

സി. പി നക്ബയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം ഇസ്രായേലിസമൂഹം എന്ന ആവശ്യം എന്താണ്‌ ഇത്രകര്‍ക്കശമായി മുന്നോട്ടുവെയ്ക്കുന്നത്‌?
ലിസ വളരെ ലളിതമാണതിന്റെ ഉത്തരം . ലക്ഷക്കണക്കായ ഫലസ്തീനികള്‍ കൊന്നൊടുക്കപ്പെട്ടസംഭവമാണ്‌ നക്ബ. ഇസ്രായേലികളാണതിനുത്തരവാദി. ലോകം മാറുകയാണ്‌. ആസ്ത്രേലിയന്‍പ്രധാനമന്ത്രി ആസ്ത്രേലിയയിലെ മൗലികജനതയോട്‌ തന്റെ വംശം ചെയ്തപാതകങ്ങള്‍ക്ക്‌ മാപ്പുപറയുന്നത്‌ നാം കണ്ടു. ഗോരിദ്വീപില്‍ നീഗ്രോ അടിമകള്‍ക്കെതിരെ നടത്തിയക്രൂരതയ്ക്ക്‌ ഫ്രഞ്ച്പ്രസിഡണ്ട്‌ മാപ്പ്‌ ചോദിച്ചു. കൊറിയയില്‍ നടത്തിയ പാതകങ്ങള്‍ക്ക്‌ ജാപ്പാന്‍ ഖേദം പ്രകടിപ്പിച്ചു. ഹോളോ കാസ്റ്റിനേക്കാള്‍ ഭീകരമായ സംഭവമാണ്‌ നക്ബ. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നാള്‍ അതിനര്‍ത്ഥം അതിന്‌ വിധേയരായ ഫലസ്തീനികളോടുള്ളഉത്തരവാദിത്ത്വം നിറവേറുകയെന്നതുകൂടിയാണ്‌. പകരം വളരെ ക്രൂരമായ രീതിയില്‍ അപ്പാര്‍ത്തീഡ്‌ നയം നടപ്പാക്കുകയാണ്‌ ഇസ്രായേലികള്‍ ചെയ്യുന്നത്‌.

സി. പി അപ്പാര്‍ത്തീഡെന്നാല്‍ വര്‍ണവിവേചനമല്ലേ? ഫലസസ്തീന്‍പ്രശ്നത്തെ അങ്ങിനെ കാണാനാകുമോ?
ലിസ ദക്ഷിണാഫ്രിക്കയിലേതിനേക്കാള്‍ ക്രൂരമാണിത്‌. സ്വന്തം നാട്ടിലെ സ്വന്തം ജനതയേയാണ്‌ ഫലസ്തീനികളാണെന്നകാരണത്താല്‍ ഇസ്രായേലികള്‍ കടുത്തപീഡനത്തിനിരയാക്കുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നിറത്തിന്റെപ്രശ്നമുണ്ടായിരുന്നു. ഇവിടെ അത്‌ പോലുമില്ല. ഫലസ്തീനികളെ ഒരു വംശമായിക്കണ്ട്‌ ഉന്മൂലനം ചെയ്യുകയാണ്‌. ഫലസ്തീനിയന്‍ ഡയോസ്പോരയും, ഘാസയിലെ ഫലസ്തീനികളും, ഇസ്രായേലിനുള്ളിലെ ഫലസ്തീനികളുമെല്ലാം ഒരുപോലെ ഉന്മൂലനഭീഷണിയിലാണ്‌. അധിനിവേശവും അതിനുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങളും ഒരു കലയായി വികസിപ്പിച്ചെടുത്തിരിക്കുന്ന രാജ്യമാണ്‌ ഇസ്രായേല്‍.

സി. പി ഇസ്രായേലിലും മാറ്റങ്ങളുണ്ടാവുന്നില്ലേ?
ലിസ ഇസ്രായേലിലുണ്ടാവുന്ന മാറ്റത്തിന്റെ കാതല്‍ അവിടെ നാമമാത്രമെങ്കിലുമായി നിലവിലുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന്‌ വലതുപക്ഷമായിത്തീരുകയാണെന്നതാണ്‌. സയണിസ്റ്റ്‌ ഇടതുപക്ഷത്തിന്റെ നില അത്രയൊന്നും അസൂയാര്‍ഹമോ ആശാവഹമോ അല്ല. ഫലസ്തീനിയന്‍ ഇന്തിഫാദയുടെ ഘട്ടത്തില്‍ അവരെന്തുകൊണ്ടാണ്‌ ഒട്ടകപ്പക്ഷിനയം സ്വീകരിച്ചത്‌? നിവൃത്തികെട്ട ഒരു ജനത സ്വന്തം മോചനത്തിനായി സ്വയം അര്‍പ്പിച്ച, രക്താര്‍പ്പണം ചെയ്യുന്ന പ്രസ്ഥാനമാണ്‌ ഇന്തിഫാദ. ഒരു ജനതയുടെ ഉള്‍വിളിയാണത്‌. ആത്മാവിന്റെ നൊമ്പരത്തില്‍നിന്നുണ്ടാവുന്ന അന്തിമസമരാവേശം. അതിനോട്‌ മുഖം തിരിച്ചുനില്‍ക്കുന്നവര്‍ എന്തുപരിവര്‍ത്തനത്തിന്‌ വിധേയമായി എന്നാണ്‌ ഞാന്‍ പറയേണ്ടത്‌? ഫലസ്തീന്‍ ഞങ്ങളുടെ രാജ്യമാണ്‌, ഞങ്ങള്‍ അവിടെയാണ്‌ ജനിച്ചത്‌, അവിടെയാണ്‌ ജീവിച്ചത്‌, അത്‌ ഞങ്ങളുടെ പ്രിയപ്പെട്ട, വളരെ വളരെ പ്രിയപ്പെട്ടഭൂമിയാണ്‌, ഞങ്ങള്‍ ആരെയും വെറുക്കുന്നില്ല, പക്ഷേ ഞങ്ങല്‍ അനീതിയെ വെറുക്കുന്നു, ഫലസ്തീനില്‍ ജീവിക്കുകയെന്നത്‌ ഞങ്ങളുടെ അവകാശമാണ്‌, സമാധാനത്തില്‍ ജീവിക്കുകയെന്നത്‌ ഞങ്ങളുടെ അവകാശമാണ്‌, അതുകൊണ്ടാണ്‌ ഇന്തിഫാദ.

സി. പി ലിസാ, പ്രിയസഹോദരീ, ഇന്ത്യയില്‍ കാലുകുത്തിയപ്പോള്‍, കേരളത്തില്‍ വന്നെത്തിയപ്പോള്‍ , കോഴിക്കോട്‌ ഈ നിമിഷം നില്‍ക്കുമ്പോള്‍ എന്തുതോന്നുന്നു?
ലിസ സി.പീ, സാമ്രാജ്യവിരുദ്ധസമരത്തിന്റെ ഹൃദയഭൂമിയിലാണ്‌ ഞാന്‍ നില്‍ക്കുന്നത്‌. അതെന്നെ ആവേശഭരിതയാക്കുന്നു. കേരളത്തിന്റെ ഈ സൗന്ദര്യം എന്നെ മത്തപിടിപ്പിക്കുന്നു. ഈ നിറഞ്ഞ പച്ചപ്പ്‌ എന്നില്‍ ശാന്തിയുടെ ഉന്മാദമുണ്ടാക്കുന്നു. അറഫാത്തിന്റെ കാലത്തും തുടര്‍ന്നും ഇന്ത്യ ഞങ്ങള്‍ക്ക്‌ നല്‍കിയ പിന്തുണയുടെ ഗൃഹാതുരസ്മരണകളിലാണ്‌ ഞാന്‍. ഇസ്രായേലുമായി ഇന്ത്യാഗവണ്മെന്റ്‌ ഇന്നുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒത്തുതീര്‍പ്പിന്റേയും അനുരഞ്ജനത്തിന്റേയും നയത്തില്‍ ദു:ഖമുണ്ടെനിക്ക്‌. ഗാന്ധിജിയുടേയും ജവഹറിന്റേയും രാജ്യം എങ്ങിനെ ഇത്തരമൊരു നയവ്യതിയാനത്തിനുവിധേയമാവുന്നുവെന്ന്‌ ഞാന്‍ അത്ഭുതപ്പെടുകയാണ്‌.

സി. പി ഞങ്ങളുടെ ഈ തെങ്ങിന്‍ കൂട്ടം ലിസാ, ഭവതിക്കെന്തുതോന്നുന്നു?
ലിസ അനുഗൃഹീതരാണ്‌ നിങ്ങളുടെ ഈപ്രദേശം. ഞങ്ങള്‍ക്ക്‌ ഒലീവ്‌ മരംപോലെയാണ്‌ ഇവിടെ തെങ്ങ്‌. അതിനേക്കാളധികം.

സി. പി ഒലീവിന്റെ സന്ദേശം വിജയിക്കുമെന്ന്‌ നമുക്ക്പ്രത്യാശിക്കാം ലിസാ.
ലിസ നന്ദി സീ.പീ. താങ്കള്‍ക്കും ഇവിടെ എന്നെ സ്വീകരിക്കുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യാ മാര്‍ക്സിസ്റ്റിനും.

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഫലസ്തീനും സമാധാനവും ഞങ്ങളുടെ ജന്മാവകാശമാണ്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക