എഡിറ്റോറിയല്‍

സി. പി. അബൂബക്കര്‍

(ഒന്ന്)
ഇത്തവണ പൂര്‍ണമായ ഒരു എഡിറ്റോറിയല്‍വേണ്ടെന്ന് വയ്ക്കുകയാണ്. തണല്‍പുതിയ ഒരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. www.thanalonline.com വര്‍ഷത്തില്‍മൂന്ന് തവണ മാത്രം upload ചെയ്യുന്ന ഒരു ഇസൈനായി തുടരും. അതേ സമയം www.thanalonlane.com ക്രമമായി എല്ലാ മാസവും പ്രസിദ്ധീകൃതമാവും. തണലിന് മൂന്ന് എഡിറ്റര്‍മാര്‍കൂടിയുണ്ടാവുകയാണ്. പ്രജീഷ്, ഡോ. സലിലാ മുല്ലന്‍, ഷംസ് ബാലുശ്ശേരി. അവരെ പൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഇനിരചനകള്‍അയക്കുമ്പോള്‍തണല്‍subject എഴുതി ഇവരില്‍ആര്‍ക്കെങ്കിലുമോ എനിക്കോ അയക്കാവുന്നതാണ്. 

(രണ്ട്)
മലയാളം നഷ്ടപ്പെടുകയും നേടുകയും ചെയ്ത ഒരുവര്‍ഷമാണ് പൊഴിഞ്ഞുവീഴുന്നത്. കോവിലനും അയ്യപ്പനും പോയി. രണ്യ്യപ്പന്മാര്‍. കോവിലന്റെ കാര്യത്തിലുള്ള ഒരുദു:ഖം പറയട്ടെ. അദ്ദേഹതച്തിന് ഡി. ലിറ്റ്. നല്കാന്‍കലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചു. ചാന്‍സലറുടെ സൗകര്യം കാത്തിരുന്നു. അതിനിടയിലാണ് നമ്മുടെ പ്രിയങ്കരനായ കോവിലന്‍വേര്‍പിരിഞ്ഞത്. മരണാനന്തര ബഹുമതിനല്കാന്‍വ്യവസ്ഥകാണുന്നില്ല. കൃത്ത്രിമമായ ബഹുമതികളില്ലാതെ. ബഹുമതിനല്കുന്നവര്‍ആദരിക്കപ്പെടുന്ന അത്തരം ബഹുമതികള്‍കൊടുക്കാനാവാത്തതില്‍സര്‍വ്വകലാശാലയ്ക്കാണ് ദു:ഖം. 
അയ്യപ്പന്‍ജനങ്ങള്‍ക്കിടയില്‍കവിതതേടിനടക്കുകയും ജനപഥത്തില്‍മരിച്ചുവീഴുകയും ചെയ്തു. 

ഒ. എന്‍. വി.യുടെ ജ്ഞാനപീഠം മലയാളിയുടെ കാല്പനികഭാവുകതയ്ക്കുള്ളഅംഗീകാരമാണ്. ഉജ്ജയിനിപോലൊരു പ്രൗഢകാവ്യം മലയാളിയുടെ മഹാലബ്ധിയാണ്. കവിതയെ മണ്ണില്‍നിന്ന് സ്വീകരിക്കുകയും വിണ്ണിലേക്കുയര്‍ത്തുകയും ചെയ്തു നമ്മുടെ മഹാകവി. മലയാളികള്‍അഭിമാനിക്കേണ്ട സന്ദര്‍ഭമാണിത്.
 
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, എഡിറ്റോറിയല്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക