ഫലസ്തീനും സമാധാനവും ഞങ്ങളുടെ ജന്മാവകാശമാണ്‌

സി. പി. അബൂബക്കര്‍

നദികളും കടലും മലയും ചൂഴ്‌ന്നുനില്‍ക്കുന്ന, മരുപ്രായമായ പഴയ നഗരങ്ങളും ഗ്രാമങ്ങളും, നിരന്തരമായ സ്ഫോടനങ്ങളുടേയും യുദ്ധങ്ങളുടേയും അഗ്നിശകലങ്ങളും പൊടിപടലങ്ങളും നിറഞ്ഞ്‌ കവിയുന്ന ഹതാശമായ അവസ്ഥയിലാണ്‌. അവിടേയ്ക്കാണ്‌ അഫ്ഘന്‍ പിതാവിന്‌ അമേരിക്കന്‍മാതാവില്‍ 1948ല്‍ ജനിച്ച ലിസാ എന്ന പെണ്‍ കുട്ടിയെ ഫലസ്തീന്‍കാരനായ സഹപാഠി അമേരിക്കയില്‍നിന്ന്‌ പാണിഗ്രഹണം ചെയ്ത്‌ കൊണ്ടുവന്നത്‌ 34 വര്‍ഷമായി അവര്‍ ഫലസ്തീനില്‍ ജിവിക്കുകയാണ്‌, ഇസ്രായേലിന്റെ തടവറയില്‍. അവര്‍ ഘാസയില്‍ വസിക്കുന്നു. ഒരു സമര്‍പ്പണമാണ്‌ ആ ജീവിതം. ജനനംകൊണ്ട്‌ ഫലസ്തീനിയല്ല, ലിസ. വിവാഹം വഴിമാത്രമാണവര്‍ ഫലസ്തീനിയായിരിക്കുന്നത്‌. അമേരിക്കന്‍ മാതാവിനോടൊപ്പം ഒരു പക്ഷേ, സുഖമായി കഴിയാമായിരുന്ന ആ ജീവിതം ത്യാഗത്തിന്റെയും സഹനത്തിന്റേയും കനല്‍ വഴിയിലേക്ക്‌ അവര്‍സ്വയം തെളിച്ചതാണ്‌.

ഘാസയും വെസ്റ്റ്‌ ബാങ്കും മാധ്യസ്തസംഭാഷണങ്ങളുടെ ഫലമായി ഫലസ്തീനികള്‍ക്ക്‌ തിരിച്ചുകിട്ടിയ സ്ഥലങ്ങള്‍. വെസ്റ്റ്‌ ബാങ്കിലെ ജെറിക്കോ നഗരം അതിപ്രാചീനമായ നഗരം. പോരാളികളുടെ പോരാളിയായ യാസ്സിര്‍ അറഫാത്തിന്റെ മൃതദേഹത്തെ പോലും അവഹേളിച്ച ഇസ്രായേല്‍കടന്നാക്രമണങ്ങള്‍ വഴി സ്വന്തം ഭൂമിയില്‍ അനുവദിച്ച്കിട്ടിയ തുണ്ട്പോലും വീണ്ടും അധിനിവേശത്തിന്റെ കയ്പറിയുകയാണ്‌. പാലസ്തീന്‍ സ്വത്വന്ത്രരാജ്യമാണോ? ഇസ്രായേലിന്റെ അനുമതിയില്ലാതെ ഫലസ്ി‍തീനിലെ ഒരുപൗരന്‌ വിദേശസഞ്ചാരം നടത്താനാവുകയില്ല. ഇസ്രായേലിന്റെ സ്വന്തം പ്രജകളായ ഫലസ്തീന്‍ ജനതയുമുണ്ട്‌. ഇസ്രായേല്‍പ്രദേശത്ത്‌ ജനിച്ചുവളര്‍ന്നവര്‍. സ്വതന്ത്രരില്‍ സ്വതന്ത്രരായ അമേരിക്കക്കാരുടെ മാനസപുത്രിയായ ഇസ്രായേല്‍, പക്ഷേ, സയണിസത്തിന്റേയും ഭീകരതയുടേയും പ്രകടമായ രാക്ഷസീയത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്വന്തം പ്രജകള്‍ക്ക്‌ അവകാശങ്ങള്‍ ഒന്നും നല്‍കുന്നില്ല. മൂന്നാമത്തെ ഫലസ്തീനി ജനവിഭാഗം ഫലസ്തീനി ഡയാസ്പൊരയാണ്‌. വിഛിന്നമായ ഒരു ജനവിഭാഗം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സ്വപ്നങ്ങളും സ്വത്വവും നഷ്ടമായി, അവര്‍കഴിയുന്നു, കഴിഞ്ഞുപോയ പോരുകളുടേയും കൊഴിഞ്ഞുപോയ ഒലിവിലകളുടേയുംഓര്‍മ്മകളായി ചിലര്‍കേവലം നമ്പറുകളായി കഴിയുന്നു. കല്ലുവെട്ടുകാരനായ അറബിയായി, പിതാമഹനും പ്രപിതാമഹനും കര്‍ഷകരായിരുന്ന സ്മരണയുമായി പോരാട്ടത്തിനിടയിലെ ആളിയുയരുന്ന അഗ്നിയുടെ നാളങ്ങളില്‍ സ്വയം തെളിഞ്ഞും, ചിലപ്പോള്‍ മങ്ങിയും ഫലസ്ത്ീ‍നിയുടെ ജീവിതതം മുന്നോട്ട്‌ നീങ്ങുന്നു സഹസ്രാബ്ദങ്ങളായി സ്വന്തമായിരുന്ന ഭൂമി പിടിച്ചെടുത്തവര്‍, അവരുടെ അവശിഷ്ടഭൂപ്രദേശങ്ങളിലും കടന്നാക്രമണങ്ങളിലൂടെ അധിനിവേശം തുടരുകയാണ്‌. "നൂറുനൂറു മാനുഷരുടെ ചോരമണക്കുകയും, ക്രൂരമൃഗീയാക്രമണവാര്‍ത്തമന്ത്രിക്കുക" ( രണ്ടു കാറ്റുകള്‍ വൈലോപ്പിള്ളി) യും ചെയ്യുന്നചരിത്രത്തിന്റെ ദേവാസുരഭൂമിയില്‍ മനുഷ്യരെ നിരങ്കുശം കൊന്നൊടുക്കുന്നതില്‍ അഭിരമിക്കുന്ന ഒരു ക്രൂരഭരണത്തിനെതിരെ ബഹിഷ്കരണമെന്ന തികച്ചും പുതിയൊരു സമരമുറയുമായി രംഗത്തുവന്നിരിക്കുകയാണ്‌ പാക്ബി( PACBI). ബഹിഷ്കരണം ഇന്ത്യയില്‍നിന്ന്‌ ലഭിച്ച ഒരു സമരരൂപമാണെന്ന്‌ ലിസ ഓര്‍മ്മി്ക്കുന്നു.

ഇസ്രായേല്‍ പിന്തുടരുന്നത്‌ കൊളോണിയല്‍ മര്‍ദ്ദനനയമാണ്‌. സയണിസമാണ്‌ അതിന്റെ പ്രത്യയശാസ്ത്രം.
1. ഇസ്രായേല്‍ നക്ബയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. നക്ബ എന്നാല്‍ ഇസ്രായേലിന്റെ ആവിര്‍ഭാവത്തോടൊപ്പം നടന്ന ഫലസ്തീന്‍ വംശത്തിന്റെ ഉന്മൂലനമാണ്‌. ദശലക്ഷക്കണക്കായ ഫലസ്തീനികള്‍ കൂട്ടക്കശാപ്പ്‌ ചെയ്യപ്പെട്ട സംഭവമാണിത്‌. ജൂതന്മാരെ ഉന്മൂലനം ചെയ്യുന്നതിന്‌ ഹിറ്റ്ലര്‍ നടപ്പാക്കിയ ഹോളോകാസ്‌റ്ി‍റിനേക്കാള്‍ ഭയാനകവും വംശവിദ്വേഷപരവുമായ ഹീനസംഭവമായിരുന്നു നക്ബ. നക്ബയോ ആരംഭിച്ച വംശീയോന്മൂലനവും ഫലസ്ത്ീ‍നികളുടെ ദാരിദ്ര്യവത്കരണവും ഇപ്പോഴും തുടരുന്നു. തുടര്‍ന്ന്‌ വന്‍തോതില്‍ അഭയാര്‍ത്ഥിപ്രശ്നമുണ്ടാവുന്നു. അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്നത്‌ അന്തര്‍ദ്ദേശീയനിയമമാണ്‌.

2. വെസ്റ്റ്‌ ബാങ്ക്‌ ഗാസാപ്രദേശങ്ങള്‍ 1967 മുതല്‍ ഇപ്പോഴും ഇസ്രായേലിന്റെഅധിനിവേശത്തിലാണ്‌. വെസ്‌ര്‍ഫറ്‌ ബാങ്കില്‍ കിഴക്കന്‍ജെറുസലേമും ഉല്‍പ്പെടുന്നു. അതിപുരാതനനഗരമായ യെറുസലേം പുരാണങ്ങളിലും കവിതകളിലും സാഹിത്യത്തില്‍പൊതുവേയും പരാമര്‍ശിക്കപ്പെടുന്ന വിഖ്യാതനഗരമാണ്‌. അന്തര്‍ദേശീയനിയമങ്ങള്‍ക്കും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്കും എതിരായി ഈ പ്രദേശങ്ങളില്‍ ഇസ്രായേലി അധിനിവേശം തുടരുന്നു. ഒരു രാജ്യത്തിലെ ജനതയ്ക്ക്‌ സ്വന്തം ഭൂമിയില്‍ നിന്ന്‌ വേറൊരു രാജ്യത്തിലേക്്ക യാത്രചെയ്യണമെങ്കതില്‍ മൂന്നാമതൊരു രാജ്യത്തിന്റെ( ഇസ്രായേലിന്റെ) പാസ്പോര്‍ട്ട്‌ ആവശ്യമാണെന്ന അവസ്ഥ ആലോചിച്ചുനോക്കൂ. പാസ്പോര്‍ട്ട്‌ എന്നകവിതയില്‍ മഹ്മൂദ്‌ ദര്‍വ്വിഷ്‌ ഈയവസ്ഥ വളരെ ശക്തമായി പ്രതിപാദിക്കുന്നുണ്ട്‌. ( ആ കവിത അനുബന്ധമായി ചേര്‍ക്കുന്നുണ്ട്‌)

3. ദക്ഷിണാഫ്രിക്കന്‍ ജനത പൊരുതിനശിപ്പിച്ച ചരിത്രാപഹാസിയായ വര്‍ണ്ണവിവേചനനയം ഇസ്രായേല്‍ ബഹുമുഖരൂപങ്ങളില്‍ ഇസ്രായേല്‍ ഇന്നും തുടരുന്നു.
" കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്ന്‌ അപാര്‍ത്തീഡിന്റെ( വര്‍ണ്ണവിവേചനം ഇല്ലായ്മ ചെയ്തതാണ്‌. പക്ഷേ ലോകജനതയുടെ സഹായവും സമ്മര്‍ദ്ദവുമില്ലാതെ ഞങ്ങള്‍ക്ക്‌ മാത്രമായി ഇതിനു കഴിയില്ലായിരുന്നു, വിശേഷിച്ച്‌ 1980കളിലെ അനാഛാദന( Divestment movement)പ്രസ്ഥാനമില്ലായിരുന്നെങ്കില്‍. കഴിഞ്ഞ ആറുവര്‍ഷക്കാലമായി സമാനമായ മറ്റൊരുപ്രസ്ഥാനം രൂപമെടുത്തിരിക്കുകയാണ്ാ‍, ഇത്തവണ അത്‌ അത്‌ ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ്‌"(ഡെസ്മണ്ട്‌ ടുട്ടൂ. വിഖ്യാതനായ സ്വാത്ന്ത്രയ സമരസേനാനിയും ദക്ഷിണാഫ്രിക്കന്‍ ജമനതയുടെ നേതാവും പുരോഹിതനുമായ, എഴുത്തുകാരനും പോരാളിയുമായ, പ്രശസ്തമായ ഠവല ഞമശിയീം ജലീു‍ഹല ഛള ഏീ‍റ എന്ന കൃതിയുടെ രചയിതാവുമായ ഡെസ്മണ്ട്‌ ടുട്ടൂ എഴുതുമ്പോള്‍ നമുക്ക്‌ ലിസയെ നോക്കി ഹൃദയപൂര്‍വ്വം ഒന്ന്‌ പുഞ്ചിരിക്കേണ്ടിവരും. അവരും സഹപ്രവര്‍ത്തകരും ചേര്‍ന്ന്‌ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ സംഘടിപ്പിക്കുന്ന ബഹിഷ്കരണപരിപാടികളില്‍ സംതൃപ്തിപ്രകാശിപ്പിച്ചുകൊണ്ട്‌. ബിര്‍സിര്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജിപ്രഫസരറായ ലിസയും സഹപ്രവര്‍ത്തകരു ം ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു. "What is a VIP  under  the occupation?",  "The Silence of Israeli Intelligentsia" തുടങ്ങിയ മോണോഗ്രാഫുകളിലൂടെ പാശ്ചാത്യമനസ്സാക്ഷിയെ സ്തബ്ധമാക്കാനെങ്കിലും ലിസാ തരാക്കിക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ സാംസ്കാരി ബഹിഷ്കരണപരിപാടിക്ക്‌ സുവ്യക്തമായ ലക്ഷ്യങ്ങളുണ്ട്‌.

1. ഇസ്രായേലിസ്ഥാപനങ്ങളുമായിചേര്‍ന്നുള്ള അക്കാദമികവും സാംസ്കാരികവുമായ എല്ലാവിധപ്രവര്‍ത്തനങ്ങളില്‍ നിന്നും സംയുക്തസംരംഭങ്ങളില്‍ നിന്നും സഹകരണങ്ങളില്‍
നിന്നും വിട്ടുനില്‍ക്കുക
2. എല്ലാ ഇസ്രായേലിസ്ഥാപനങ്ങളെയും ദേശീയവും അന്തര്‍ദേശീയവുമായ തലത്തില്‍ സമ്പൂര്‍ണമായ ബഹിഷ്കരിക്കുക. ഈ ബഹിഷ്കരണത്തിന്റെ ഭാഗമായി ഈ സ്ഥാപനങ്ങല്‍ക്കുള്ള എല്ലാ തരത്തിലുള്ള സാമ്പത്തികസഹായങ്ങളും നിര്‍ത്തലാക്കുക.
3. ഇസ്രായേലിനെ അനാവരണം ചെയ്യുന്നപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പി്കകുക. ഇസ്രായേ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാതിരിക്കുക.
4. ഇസ്രായേലിസ്ഥാപനങ്ങളുടെ സയണിസ്റ്റാഭിമുഖ്യമുള്ളനയങ്ങള്‍ക്കെതിരെ ലോകവ്യാപകമായി സാംസ്കാരിക, അക്കാദമിക, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ബഹുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനായി പ്രമേയങ്ങള്‍ അംഗീകരിക്കാനുള്ള പ്രചാരണം നടത്തുക.
5. ഇസ്രായേലിസ്ഥാപനങ്ങളുടെ സഹായമില്ലാതെ തന്നെ നിലനില്‍ക്കുന്നതിനും വളരുന്നതിനും ആവശ്യമായ സഹകരണവും സഹായവും ഫലസ്തീനിസ്ഥാപനങ്ങള്‍ക്ക്‌ നല്‍കുക.
പാക്ബിയുടെ ഈ ബഹിഷ്കരണ പരിപാടിയെ വിവിധദേശീയസാര്‍വ്വദേശീയസംഘടനകള്‍ അംഗീകരിച്ചിട്ടുണ്ട്‌. മനുഷ്യാവകാശങ്ങളുടെ ഈ ശതകത്തിലെ മാഗ്നാകാര്‍ട്ടയായി, മഹാപ്രമാണമായി അവര്‍ ഈ ബഹിഷ്കരണരേഖയെ പരിഗണിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ഡെസ്മണ്ട്‌ ടുട്ടുവിന്റെ മേലുദ്ധരിച്ചപ്രസ്താവത്തെ കാണേണ്ടത്‌.
ഇതും ഇതുപോലുള്ളമറ്റൊരായിരം കാരണങ്ങളുമുണ്ട്‌, ഇസ്രായേലിനെതിരെ സാംസ്കാരികവും അക്കാദമികവുമായ ബഹിഷ്കരണം സംഘടിപ്പിക്കുന്നതിന്‌.
ലിസാതരാക്കിയുമായി കോഴിക്കോട്‌ ഗസ്റ്റ്‌ ഹൗസില്‍ നടത്തിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.
 

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഫലസ്തീനും സമാധാനവും ഞങ്ങളുടെ ജന്മാവകാശമാണ്‌
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക