നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍

എം. എന്‍. ശശിധരന്‍

കണ്ണില്‍
കട്ടപിടിച്ച നിറമില്ലാത്ത ശൂന്യത.

മഞ്ഞ, ചോപ്പ്,
ചോര;
ഇടവപ്പാതി കുത്തിയൊലിക്കുന്ന;
നിറങ്ങള്‍ കൂടിക്കലര്ന്നയ
നിറമില്ലായ്മകളുടെ ഒളിനിറങ്ങള്‍
മാറിമറിയുന്നുവോ.?

ഇഴയുന്ന ഏകാന്തത.

ഞാന്‍;
ഉടഞ്ഞു പുറത്തേക്കു പ്രവഹിക്കുന്ന
മണ്‍കുടത്തിലെ ഒഴിവ്.

    

എം. എന്‍. ശശിധരന്‍ - എം. എന്‍. ശശിധരന്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature എം. എന്‍. ശശിധരന്‍, നിറമില്ലായ്മയുടെ ഒളിനിറങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക