ശിശിരപ്രണയം

ലിണ്ടാ ഗ്രെഗ്ഗിന്‍

എനിക്ക് ഈ നിശ്ശബ്ദശാന്തതയെ
വിതാനിക്കണമെന്നുണ്ട്
പക്ഷെ, എന്തു ചെയ്യാന്‍!
എന്റെ വീട്അത്രമേല്‍
ശുദ്ധശൂന്യമാവുകയാണ്
പതിയെ ചൂടുയരുമ്പോള്‍
ഉഷ്ണഗമനക്കുഴലില്‍
ഞാന്‍ തൂക്കിയ സ്ഫടികമണികള്‍
മന്ദ്രസ്ഥായിയില്‍ മുഴങ്ങുന്നു

ചൂട് അത്രമേലില്ലായിരുന്നു
തണുപ്പ് വിട്ടു വരുന്നേയുള്ളൂ
എന്നിട്ടും
മുന്നിലെ ചായയൊന്നു മൊത്താന്‍
ഞാന്‍ ഏറെ കാത്തു.

വിവര്‍ത്തനം- ജ്യോതിബായ് പരിയേടത്ത്
    

ലിണ്ടാ ഗ്രെഗ്ഗിന്‍ - Tags: Thanal Online, web magazine dedicated for poetry and literature ലിണ്ടാ ഗ്രെഗ്ഗിന്‍, ശിശിരപ്രണയം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക