എഡിറ്റോറിയല്‍


വിഭവങ്ങള്‍ കുറഞ്ഞ സദ്യപോലെയാണ് ഇത്തവണ തണല്‍ഓണ്‍ലൈന്‍ എന്നു പറയുന്നത് അതിശയോക്തിയാവും. കാരണം ഇംഗ്ലീഷ് വിഭാഗം വിഭവസമൃദ്ധം തന്നെയാണ്. മലയാളയാഥാസ്ഥീതികത്വമാണ് മലയാളവിഭാഗത്തിന്റെ ശോഷിച്ചസ്ഥിതിക്ക് കാരണം. പ്രബലരെന്ന് ആരോ ചിലര്‍ നിര്‍ണയിച്ച ചിലരൊഴികെ മലയാളം ഇസൈനുകള്‍ നടത്തുന്നതില്‍ വിജയിച്ചിട്ടില്ല. അംഗീകാരത്തിനുവേണ്ടി ഓച്ചാനിച്ചുനില്ക്കാന്‍ സന്നദ്ധനല്ലാത്തതിനാല്‍, പ്രശസ്തിയുടെ പടവുകള്‍ കയറിയിട്ടില്ലെങ്കിലും, കാമ്പുള്ള രചനകള്‍ നടത്തുന്ന ഭാവനാശാലികളുടെ രചനകളാണ് തണലിനു വേണ്ടി സാമാന്യമായി ഉപയോഗിച്ചിരുന്നത്. അവരില്‍ പലരേയും ബന്ധപ്പെടാന്‍ ഈ കഴിഞ്ഞ നാലഞ്ചുമാസങ്ങളില്‍ കഴിഞ്ഞില്ല.
ലഭിച്ച ചിലരചനകള്‍ ചേര്‍ക്കുകയാണ്.
വരുന്ന ലക്കങ്ങള്‍ സമ്പുഷ്ടമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്.

സി. പി. അബൂബക്കര്‍.