കൂറകള്

ഗിരീഷ് വര്‍മ്മ

ചിരിയടക്കാന് കഴിയുന്നില്ല . അവള് കുലുങ്ങി കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു. ചിരിയുടെ ഓരോ ഓളങ്ങളിലും അവള് കിതച്ചുകൊണ്ടിരുന്നു. കിതപ്പാറ്റി എന്ന് പറയുന്നതാവും ശരി.

പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങുന്ന അപരിചിതനെ അവള് സാകൂതം നോക്കികൊണ്ടിരുന്നു. മാറിലെ രോമരാജികള്ക്കിടയില് കൈവിരലുകള് ഉഴറി നടന്നു. പക്ഷെ അവളുടെ കണ്ണും മനസ്സും അയാളുടെ മുഖത്തായിരുന്നു. രണ്ടു കൂറകള് അയാളുടെ മൂക്കിനും, ചുണ്ടിനും ഇടയില് പതുങ്ങി കിടക്കുന്നത് അവള് ആരാധനയോടെ നോക്കി കിടന്നു. അയാളുടെ കണ്ണുകള് തുറക്കും, ഭാവമാറ്റങ്ങള് അറിയാം, മൂക്കിലൂടെ പല തരത്തില് ശ്വാസം ഊര്ന്നിറങ്ങുന്നത് അറിയാം. വായിലൂടെ കേള്ക്കേണ്ടതും, അല്ലാത്തതും എത്ര കേള്ക്കുന്നു. കൈവിരലുകള് , കാലുകള് .. എല്ലാം അവളോട്, അവളുടെ ശരീരത്തോട് , സംവദിക്കുന്നുണ്ട് . വന്നു പോവുന്നവരില് ചിലരുടെ ചില അവയവങ്ങള് മാത്രമേ അവളോട് കൂട്ട് കൂടാറുള്ളൂ . പക്ഷെ ...അന്നൊന്നും , എന്നും, മനസ്സിനോട് സംവദിക്കാത്ത ഒന്നിനോടും മമത തോന്നിയിട്ടില്ല. ഇന്ന് ആ കൂറകള് എന്നോട് എന്തൊക്കെയോ പറഞ്ഞു. " സാരമില്ല " എന്ന് പറഞ്ഞോ ? അതിനു ശേഷം ആണ് ചിരി അടക്കാന് കഴിയാഞ്ഞത് .
കമലേടത്തി പറഞ്ഞത് ഓര്മ്മ വരുന്നു
- ഡീ .. ആ സേട്ടു നിന്നെ കാണാന് മാത്രാ ഇങ്ങട്ട് വന്നത്. അപ്പം നീ അയാള്ക്ക് മീശ ഇല്ല എന്ന് പറഞ്ഞ്..... ---
കമലേടത്തി ഊറി ചിരിച്ചു.
-- കഷ്ടം . പൊട്ടിപ്പെണ്ണ് ... മൂത്ത കാശാടീ ---
അന്നും താന് കുലുങ്ങി ചിരിച്ചിരുന്നു. ഇന്ന് ഈ അപരിചിതന്റെ മുന്പില്..... പക്ഷെ അയാള് സുഖായിട്ട് ഉറങ്ങുന്നു. താന് ചുണ്ടിനും മൂക്കിനും ഇടയില് ഉറങ്ങുന്ന കറുത്ത കൂറകളെ സ്വപ്നം കണ്ട് ഉറങ്ങാതിരിയ്ക്കുന്നു. വരാത്ത ഉറക്കത്തില് ആയിരം കൂറകള് ഒന്നിച്ച് ചുംബിക്കുന്ന ആ സുന്ദര സ്വപ്നത്തെ താലോലിച്ചു കൊണ്ട് .....

    

ഗിരീഷ് വര്‍മ്മ - Tags: Thanal Online, web magazine dedicated for poetry and literature ഗിരീഷ് വര്‍മ്മ, കൂറകള്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക