നീയൊരു നീര്‍പ്പക്ഷി

ഡോ.എം. പി. സലില

നിന്റെ പെറ്റമ്മ ഒരു വാത്തയും
വളര്ത്തമ്മ പിടക്കോഴിയുമാണ്.
അമ്മ ഒരു സമുദ്രചാരി ,
വളര്ത്തമ്മയോ ,
കരയില്‍വസിയ്ക്കുന്ന വളര്‍ത്തു പക്ഷി .
ആത്മാവിനനുഭവപ്പെടുന്ന
സമുദ്രത്തിന്റെ വിളി
പെറ്റമ്മയില്‍നിന്നും കിട്ടിയ
ജന്മ വാസന.
കരയില്‍സുരക്ഷിതനായി കഴിയാനുള്ള
ആഗ്രഹം പോറ്റമ്മ യില്‍നിന്നും കിട്ടിയ
വളര്‍ത്തു ഗുണം.
നീ പോറ്റമ്മയുടെ വലയത്തില്‍നിന്നും
പുറത്തു വരൂ.
അവളെ നീ കരയിലുപേക്ഷിയ്ക്കൂ.
ആത്മീയ സമുദ്രത്തില്‍
മറ്റു വാത്തകളോടൊത്തുചേരാനുള്ള
സമയമായി.
ജലത്തെ ഭയക്കണമെന്ന
പാഠം നീ മറക്കൂ ,
എന്തെന്നാല്‍,
നീയൊരു നീര്‍പ്പക്ഷി .
നിനക്ക് കരയും കടലും
സ്വഗൃഹം തന്നെ.
പിടക്കോഴികളോ ,
വീട്ടിലെ കൂടുകളില്‍മാത്രം
സുരക്ഷ കാണുന്നവര്‍.

    

ഡോ.എം. പി. സലില - Tags: Thanal Online, web magazine dedicated for poetry and literature ഡോ.എം. പി. സലില, നീയൊരു നീര്‍പ്പക്ഷി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക