മാനവികതയുടെ പോരാളി

സി. പി. അബൂബക്കര്‍

(അന്തരിച്ച മഹമൂദ് ദര്‍വ്വീഷിനെപ്പറ്റി ഒരനുസസ്മരണം. )

ഫലസ്തീനിയന്‍ജനതയുടെ ശ്വാസമാണ് ദമഹമൂദ് ര്‍വീഷ്. പ്രവാസത്തിന്റേയും ആത്മബന്ധത്തിന്റേയും ഗായകനായ ചരിത്രസാക്ഷി... 2008 ആഗസ്ത് 9ന് ആ ശബ്ദം നിലച്ചു. അമേരിക്കയിലെ ഹൂസ്റ്റണ്‍ആശുപത്രിയില്‍67ാമത്തെ വയസ്സില്‍ഹൃദയശസ്ത്രക്രിയയെതുടര്‍ന്നായിരുന്നു അന്ത്യം. അവസാനത്തെ അതിര്‍ത്തികള്‍ഭേദിച്ച് അദ്ദേഹത്തിന്റെ ആത്മാവ് കടന്നുപോയി, അവസാനത്തെ ആകാശങ്ങള്‍കടന്ന് ആ പക്ഷി പറന്നുപോയി.


1941 മാര്‍ച്ച് 13ന്നാണ് മുഹമ്മദ് ദര്‍വീഷ് ഭൂജാതനായത്. ഏറ്റവും ആദരണീയനായ ഫലസ്തീനിയന്‍കവിയായി അദ്ദേഹം വളര്‍ന്നു. അനേകം ദേശീയ, സാര്‍വദേശീയ സമ്മാനങ്ങള്‍ലഭിച്ചു. ഫലസ്തീനിന്റെ ദേശീയകവിയായിരുന്നു ദര്‍വ്വീഷ്. ഇപ്പോഴത്തെ പശ്ചിമഗലീലിയായ പഴയ ബ്രിട്ടീഷ് ഫലസ്തീന്‍മാന്റേറ്റിലെ ആക്രേ ജില്ലയിലെ അല്ഡബിര്‍വാഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഭൂവുടമയായിരുന്നു പിതാവ് സലിം. മാതാവായ ഹൂറിയാ ദര്‍വ്വീഷ് നിരക്ഷരയായിരുന്നു. എന്നാല്‍പിതാമഹന്റെ കീഴില്‍അദ്ദേഹം ്അക്ഷരജ്ഞാനം അഭ്യസിച്ചു. 1948ല്‍ഇസ്രാഈലിന്റെസ്ഥാപനത്തെ തുടര്‍ന്ന് കുടുംബം ലെബനോണിലേക്ക് പലായനം ചെയ്തു. ആദ്യം, ജസ്സിനിലും പിന്നീട് ദാമറിലുമാണ് അവര്‍താമസിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് അവര്‍ആക്രേയിലേക്ക് മടങ്ങി. ആ പ്രദേശം ഇസ്രായേലിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. അവിടെ ദാറല്‍അസദ് എന്ന സ്ഥലത്ത് അവര്‍താമസമാരംഭിച്ചു. കാഫിര്‍യാസിഫ് എന്ന സ്ഥലത്താണ് ദര്‍വീഷിന്റെ സ്‌ക്കൂള്‍വിദ്യാഭ്യാസം.
പത്തൊമ്പതാമത്തെ വയസ്സിലാണ് ദര്‍വ്വീഷ് ആദ്യകവിതാസമാഹാരം പ്രസിദ്ധം ചെയ്തത്. 1970കളുടെ തുടക്കത്തില്‍ദര്‍വ്വീഷ് യു. എസ്. എസ്. ആറില്‍പഠനത്തിന് പോയി. ഇതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഇസ്രാഈലി പൗരത്വം നഷ്ടമായി. ഒരു കൊല്ലം മോസ്‌കോസര്‍വ്വകലാശാലയില്‍പഠിച്ചതിനുശേഷം അദ്ദേഹം ആദ്യം ഈജിപ്തിലേക്കും പിന്നെ ലബനണിലേക്കും പോയി. !973ല്‍ദര്‍വ്വീഷ് ഫലസ്തീന്‍വിമോചനമുന്നണി.യില്‍ചേര്‍ന്നു. ഇതോടെ ഇസ്രാഈലിലേക്കുള്ളപുനപ്രവേശം അസാധ്യമായി. 1995ല്‍സഹപ്രവര്‍ത്തകനായ എമിലി ഹബീബിയുടെ ശവസംസ്‌കാരച്ചടങ്ങില്‍പങ്കെടുക്കുന്നതിന് നാല് ദിവസം ഇസ്രാഈലില്‍തങ്ങാനുള്ള അനുമതി ലഭിച്ചു. തുടര്‍ന്നുനടന്ന സംഭാഷണങ്ങളുടെ ഫലമായി അദ്ദേഹത്തിനു വെസ്റ്റ് ബാങ്കിലെ രാമള്ളായില്‍താമസിക്കാനനുവാദം ലഭിച്ചു. രണ്ടു തവണ വിവാഹംചെയ്കയും രണ്ടുതവണയും വിവാഹമോചനം നേടുകയും ചെയ്ത ദര്‍വ്വീഷിന് മക്കളില്ല. ഹൃദ്രോഗം അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു. അല്‍ഫാതഹും ഹമ്മാസും തമ്മിലുള്ള ആഭ്യന്തരസമരത്തിലും സംഘര്‍ഷത്തിലും അതീവദു:ഖിതനായിരുന്നു ദര്‍വ്വീഷ്. ആത്മഹത്യാപരമെന്നാണ് ഈ സംഘര്‍ഷത്തെയും അവര്‍തമ്മിലുള്‌തെരുവുയുദ്ധത്തെയും ദര്‍വ്വീഷ് വിശേഷിപ്പിച്ചത്.
മുപ്പതിലധികം കവിതാസമാഹാരങ്ങളും എട്ട് ഗദ്യകൃതികളും ദര്‍വ്വീഷ് പ്രസിദ്ധം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരം ' ഒലീവിലകള്‍' ആണ്. അതിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഐഡന്റിറ്റി കാര്‍ഡ് എനിന കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഐഡന്റിറ്റി കാര്‍ഡ്

രേഖപ്പെടുത്തുക,
ഞാന്‍ഒരറബിയാണ്,
എന്റെ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍അമ്പതിനായിരമാണ്.
എനിക്ക് എട്ട് കുട്ടികളുണ്ട്,
ഒമ്പതാമത്തേത് ഈ വരുന്ന ഗ്രീഷ്മത്തിന് ശേഷം വരും,
കോപം വരുമോ നിങ്ങള്‍ക്ക ?
രേഖപ്പെടുത്തുക ഞാനൊറബിയാണ്,
ഒരു കക്കുഴിയില്‍മറ്റുതൊഴിലാളികളോടൊപ്പം തൊഴിലെടുക്കുന്നു,
എനിക്ക് എട്ട് കുഞ്ഞുങ്ങളുണ്ട്,
ഞാനവര്‍ക്ക് അപ്പവും വസ്ത്രവും പാഠപുസ്തകങ്ങളും
ഈ പാറയില്‍നിന്നാണുണ്ടാക്കുന്നത്.
ഞാന്‍നിങ്ങളുടെ വാതില്ക്കല്‍വന്ന് ഭിക്ഷ യാചിക്കുന്നില്ല;
നിങ്ങളുടെ മണിയറകള്‍ക്ക് മുന്നില്‍വന്ന്
ഞാന്‍സ്വയം ചെറുതാവുന്നില്ല.
കോപം വരുമോ നിങ്ങള്‍ക്ക ?
രേഖപ്പെടുത്തുക ഞാനൊറബിയാണ്
എനിക്കൊരു പേരുണ്ട്,
സ്ഥാനമില്ല
ജനങ്ങളെല്ലാം രോഷാകുലരായ ഒരു നാട്ടില്‍
ക്ഷമാശീലനായ ഒരു മനുഷ്യന്‍
കാലത്തിന്റെ ഉദയത്തിനു മുമ്പ് തന്നെ
എന്റെ വേരുകള്‍പിഴുതെറിയപ്പെട്ടിരുന്നു,
യുഗങ്ങള്‍കണ്ണു തുറക്കുന്നതിന്മുമ്പ്
പൈന്‍മരങ്ങളും
ഒലീവ് മരങ്ങളും
പുല്‍മേടുകളും വളരുന്നതിനു മുമ്പ്.
എന്റെ പിതാവ്
കലപ്പയുടെ കുടുംബത്തില്‍നിന്നാണ് വരുന്നത്
പ്രത്യേകാവകാശമുള്ള തറവാടുകളില്‍നിന്നല്ല.
എന്റെ പിതാമഹന്‍ഒരു കര്‍ഷകനായിരുന്നു
നന്നായി ആഹാരം ലഭിക്കാത്ത
വലിയകുടുംബത്തില്‍ജനിക്കാത്ത
ഒരുകര്‍ഷകന്‍.
വായിക്കാന്‍പഠിപ്പിക്കുന്നതിനു മുമ്പ്
എന്നെ പഠിപ്പിച്ചത്
സൂര്യന്റെ ആത്മഗൗരവമായിരുന്നു.
എന്റെ ഭവനം
കാവല്‍ക്കാരന്റെ കുടില്‍പോലെയായിരുന്നു
ശിഖരങ്ങളും ചൂരലും ചേര്‍ത്ത് നിര്‍മ്മിച്ചത്,
എന്റെ അന്തസ്സില്‍നിങ്ങള്‍സംതൃപ്തനാണോ?
സ്ഥാനമില്ലാത്ത ഒരു പേരുണ്ടെനിക്ക്.
രേഖപ്പെടുത്തുക,
ഞാനൊറബിയാണ്. ,
എന്റെ പൂര്‍വ്വികരുടെ തോട്ടങ്ങള്‍
നിങ്ങള്‍കവര്‍ന്നെടുത്തു
എന്റെ കുഞ്ഞുങ്ങളോടൊപ്പം
ഞാന്‍കൃഷിചെയ്തിരുന്ന ഭൂമിയും.
ഞങ്ങള്‍ക്കായി നിങ്ങള്‍ഒന്നും മാറ്റി വെച്ചില്ല
ഈ പാറകളൊഴികെ..
അവയും ഭരണകൂടം ഏറ്റെടുക്കുമോ?
പ്രസ്താവിച്ചുകാണുന്നതുപോലെ?
ആയതിനാല്‍,
ഒന്നാം പേജിന്റെ മുകളില്‍തന്നെ രേഖപ്പെടുത്തുക,
ഞാന്‍ജനങ്ങളെ വെറുക്കുന്നില്ല
ഞാന്‍എവിടെയും കടന്നു കയറുന്നില്ല,
പക്ഷേ, , എനിക്ക് വിശക്കുകയാണെങ്കില്‍,
കവര്‍ച്ചക്കാരന്റെ മാംസമായിരിക്കും എന്റെ ഭക്ഷണം.
സൂക്ഷിക്കുക, സൂക്ഷിക്കുക
എന്റെ വിശപ്പിനെ എന്റെ രോഷത്തെ.
ശക്തമായ ദേശസ്‌നേഹത്തിന്റേയും അധിനിവേശകരോടുള്ള രോഷത്തിന്റേയും കവിതയാണിത്. ' ഞാന്‍ജൂതന്മാരെ വെറുക്കുന്നുവെന്നാണ് ആക്ഷേപം. എന്നെ ഒരു പിശാചായി, ഇസ്രാഈലിന്റെ ശത്രുവായി ചിത്രീകരിക്കുന്നത് അത്ര സുഖകരമായ ഒരു കാര്യമല്ല. ഞാന്‍ഇസ്രാഈലിനെ സ്‌നേഹിക്കുന്നില്ല, തീര്‍ച്ച. എനിക്കതിനു കാരണമില്ല. പക്ഷേ, ഞാന്‍ജൂതന്മാരെ വെറുക്കുന്നില്ല.'

now in exile എന്ന കവിത നോക്കകു:
ഇപ്പോള്‍രാജ്യഭ്രഷ്ടനായി....
അതെ, ഒരു ഹ്രസ്വജീവിതത്തിന്റെ ഏഴാം ദശകത്തില്‍
അവര്‍നിനക്കായി ഒരു മെഴുകുതിരികത്തിക്കുന്നു.
സന്തുഷ്ടനായിരിക്കുക,
അതെ, കഴിയാവുന്നത്ര ശാന്തനായിരിക്കുക,
വിഢ്ഡിയായരു മരണത്തിന്
ഒരു കൈപ്പിഴപറ്റി പ്പോയി,
നിനക്ക് ഒരു ചെറിയ വിശ്രമവേള കിട്ടിയിരിക്കുകയാണ്.
നാശാവശിഷ്ടങ്ങള്‍ക്ക് മേല്‍,
ഒരു ഭ്രാന്തിയെപ്പോലെ ,
അന്വേഷണബുദ്ധിയോടെ ചന്ദ്രന്‍ചിരിക്കുകയാണ്.
അവള്‍നിന്നെ സ്വാഗതം ചെയ്യാന്‍
താഴെ വരികയാണെന്ന് കരുതേണ്ട.
പുതിയ മാര്‍ച്ച് മാസം പോലെ,
സ്വന്തം കര്‍ത്തവ്യത്തിന്റെ ഭാഗമായി,
വൃക്ഷങ്ങള്‍ക്ക് അവള്‍
അവരുടെ ഗൃഹാതുരനാമങ്ങള്‍
തിരിച്ചുനല്കിയിരിക്കുന്നു.
നിന്നെ അവള്‍തിരസ്‌കരിച്ചിരിക്കുന്നു.
സുഹൃത്തുക്കളോടൊപ്പം ഇനി
ഗ്ലാസ് മട്ടിച്ച് പാനോപചാരം നടത്തുക,
അറുപതുകളില്‍ഇനി
ഒരു നാളെ അവശേഷിക്കുന്നില്ല,
ചുമലില്‍ഒരു ഗാനവും ചുമന്നു നില്ക്കാന്‍.........
ആ ഗാനം ഇനി നിന്നെ ചുമന്നുനില്ക്കട്ടെ...
അനുഭവസമ്പന്നനായ ഒരു കവിയെപ്പോലെ
ജീവിതത്തോട് പറയുക:
പതുക്കെ നടക്കുക,
സ്വന്തം ലാവണ്യവും മാദകത്വവും
സ്വന്തം വഞ്ചനയും അറിയാവുന്ന തരുണികലെപ്പോലെ.
ഓരോതരുണിയും രഹസ്യമായി ആണയിടുന്നു:
ഇനി ഞാന്‍നിങ്ങളുടേതാണ്, എത്ര സുന്ദരനാണ് നിങ്ങള്‍!
അല്ലയോ ജീവിതമേ,
പതുക്കെ നടക്കുക,
ഞാന്‍നിന്റെ അപൂര്‍ണതകള്‍കണ്ടുകൊള്ളട്ടെ.
എനിക്കായിനിന്നെ അന്വേഷിച്ചുകൊണ്ട്
ഞനനുഭവിച്ച പീഡനത്തിനിടയില്‍
നിന്നെ ഞാന്‍മറന്നുപോയിരുന്നു.
നിന്റേതായ ഓരോ രഹസ്യവും
ഞാന്‍അനാവരണം ചെയ്ത ഓരോ ഘട്ടത്തിലും
നീയെന്നോട് കടുപ്പിച്ച് പറഞ്ഞു:
ഓ, വിവരമില്ലാത്തവനേ!
ഇല്ലായ്മയോട് നീ പറയുക,
നീയെന്നെ ചെറുതാക്കിമാറ്റി,
ഞാനിതാ വന്നിരിക്കുന്നു, നിന്നെ പൂര്‍ണമാക്കുവാന്‍!
ഇസ്രാഈലിലെ സ്വാഭാവികജനങ്ങളോട്, വിശിഷ്യ ഫലസ്തീനികളോട് പുതിയ ജൂതഭരണാധികാരികള്‍കാണിക്കുന്ന അപഹാസ്യമായ സമീപനത്തെ ഹാസത്തില്‍ചാലിച്ചുപറയുകയാണ്, ദര്‍വീഷ്. നമുക്ക് പൂര്‍ണസ്വാതന്ത്ര്യം നല്കുന്ന അടിമത്തം സ്വീകരിക്കാന്‍വേണ്ടി നമ്മെ വളഞ്ഞുവെച്ചരിക്കുകയാണ്. അടിമത്തത്തെ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ളവ്യാജപരിശ്രമങ്ങളാണ് നടക്കുന്നത്.
'The siege will last in order to convince us we must choose an enslavement that does no harm, in fullest liberty!'

അറബിഭാഷയിലാണദ്ദേഹം കവിതയെഴുതുിയത്. ഇംഗ്ലീഷും ഫ്രഞ്ചും ഹീബ്രുവും എല്ലാം നന്നായി സംസാരിക്കാനദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജൂതകവിയായ യെഹൂദാ അമിച്ചിയെ അദ്ദേഹത്തിനിഷ്ടമായിരുന്നു. പക്ഷേ, തങ്ങള്‍തമ്മിലുള്ളഅന്തരം അദ്ദേഹം മനസ്സിലാക്കിയിരുന്നു. തന്റെ പിതൃഭൂമിയായ ഫലസ്തീനെ സ്വന്തം ഭൂമിയായി ചിത്രീകരിക്കാനുള്ള അമിച്ചായിയുടെ കാവ്യപരിശ്രമങ്ങളെ അദ്ദേഹം എതിര്‍ത്തിരുന്നു. തങ്ങള്‍തമ്മില്‍ഒരു മത്സരമാണെന്നും, ആ മത്സരത്തിന്റെ ഉള്ളടക്കം ആരാണ് ഈ രാജ്യത്തെ കൂടുതല്‍സ്‌നേഹിക്കുന്നതെന്നും ആരാണ് അവിടത്തെ ഭാഷയെ ഏറെയിഷ്ടപ്പെടുന്നതെന്നും ആണെന്ന് ദര്‍വീഷ് പറയുമായിരുന്നു. രണ്ടായിരാമാണ്ടില്‍ദര്‍വീഷിന്റെ കുറെ കവിതകള്‍ക്ലാസില്‍പഠിപ്പിക്കാനുള്ള ഇസ്രാഈലി വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശം പ്രധാനമന്ത്രി യെഹൂദ് ബാറക്ക് തള്ളിക്കളഞ്ഞു. ദര്‍വീഷിന്റെ മരണാനന്തരം ഈ വിവാദം ശക്തമാവാനാണ് വഴി.
ഫലസ്തീനിയന്‍വിമോചനമുന്നണിയില്‍ചേരുന്നതിനു മുമ്പ് ദര്‍വീഷ് രാഖിലെ( ഇസ്രാഈലി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ) ഒരംഗമായിരുന്നു. 1970ല്‍മോസ്‌കോവില്‍പോയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പൗരത്വം നഷ്ടമായി. 1971ല്‍ഈജിപ്തില്‍അല്‍അഹ്‌റം പത്രത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. പശ്ചിമേഷ്യയിലെ രാഷ്ട്രീയസംഭവങ്ങളില്‍ദര്‍വീഷ് നിതാന്തമായ ശ്രദ്ധചെലുത്തുകയും, ലേഖനങ്ങളായും കവിതകളായും ഫലസ്തീനിന്ന് വേണ്ടിയുള്ളപോരാട്ടം നടത്തുകയും ചെയ്തു. 1973ലാണ് അദ്ദേഹം ഫലസ്തീനിയന്‍വിമോചനമുന്നണിയില്‍ചേരുന്നത്. അക്കാലത്ത് ബെയ്‌റൂട്ടിലെ ഷുഉന്‍ഫലസ്തീനിയ എന്ന പത്രത്തിലാണദ്ദേഹം പ്രവര്‍ത്തിച്ചത്. മുന്നണിയുടെ ഗവേഷണകേന്ദ്രം ഡയരക്ടറായും ദര്‍വീഷ് പ്രവര്ി#ത്തിച്ിചു. 1982ല്‍അദ്ദേഹം ഖ്വാസിദാത് ബൈറൂത്ത് ന്നെ രാഷ്ട്രീയ കവിത എഴുതി. !983ല്‍മാദി അല്‍സില്‍അല്‍അലി എന്ന കവിതയും ഇക്കാലത്താണെഴുതിയത്. ഇവയ്ക്ക് പൂര്‍ണമായ രാഷ്ട്രീയമാനങ്ങളാണുള്ളത്.
1987ല്‍അദ്ദേഹം മുന്നണിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ഫലസ്തീനിയന്‍സ്വാതന്ത്ര്യപ്രഖ്യാപനം എഴുതി ത്തയ്യാറാക്കി. 1993ല്‍ഓസ്ലോ ഉടമ്പടിയുണ്ടായതിനുശേഷം അദ്ദേഹം മുന്നണിയുടെ നിര്‍വ്വാഹകസമിതിയില്‍നിന്ന് രാജിവെച്ചു. ഇസ്രാഈലുമായുള്ള ചര്‍ച്ചകളില്‍കര്‍ശനവും എന്നാല്‍ന്യായവുമായ സമീപനം സ്വീകരിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 1988ല്‍ഇസ്രാഈല്‍പ്രധനമന്ത്രി ഇസ്സാഖ് ഷമീര്‍ദര്‍വീഷിന്റെ കവിതകള്‍നെസ്സെത്തില്‍( ഇസ്രാഈല്‍# പാര്‍ലമെന്റ്) വായിച്ചു. ജൂതന്മാര്‍ഇസ്രാഈല്‍വിടണമെന്നാണ് കവിതയിലുള്ളതെന്ന് തെളിയിക്കാനായിരുന്നു ഇത്. എന്നാല്‍ജൂതന്മാര്‍ഗാസയും വെസ്റ്റ് ബാങ്കും വിടണമെന്നാണ് താനുദ്ദേശിച്ചതെന്ന് ധര്‍വീഷ് പറയുന്നു.
' അതുകൊണ്ട് ഞങ്ങളുടെ ഭൂമി വിടുക,
ഞങ്ങളുടെ കടലും തീരവും വിടുക,
ഞങ്ങളുടെ കോതമ്പം, ഉപ്പ്, മുറിവ്
വിട്ടുപോവുക'
കവിതയോട് ഏറെക്കുറെ ഭ്രാന്തമായിട്ടാണ് ഇസ്രാഈല്‍ഭരണകൂടം പ്രതികരിച്ചത്. അത് ഇസ്രാഈലി മാനസികാവസ്ഥയുടെ പരിശോധനയ്ക്കുള്ള നല്ല അവസരമായി ത്തീര്‍ന്നു. അധിനിവേശത്തീന്റെഭാഷ അംഗീകരിക്കുന്നില്ലെന്ന് മാത്രമാണ് ദര്‍വീഷ് പറയുന്നത്. ഇസ്രാഈലിനേയും ഫലസ്തീനി നേതൃത്വത്തേയും ദര്‍വീഷ് ഒരുപോലെ വിമര്‍ശിക്കുന്നുണ്ട്. അപ്പോഴും സമാധാനം സാധ്യമാണെന്നാണദ്ദേഹം വിശ്വസിച്ചത്. ' എനിക്ക് നൈരാശ്യമില്ല. ഇസ്രാഈലികളുടെ ബോധത്തില്‍അഗാധമായ ഒരു വിപ്ലവംനടക്കുന്നത് കാത്തിരിക്കുകയാണ് ഞാന്‍. ആണവായുധങ്ങളുള്ള ശക്തമായ ഒരിസ്രാഈലിനെ അറബികള്‍സ്വീകരിക്കും- ഒരുകാര്യം മാത്രം, ഇസ്രാഈല്‍അതിന്റെ കോട്ടവാതിലുകള്‍തുറക്കണം, സമാധാനം സ്ഥാപിക്കണം.'

'ഇസ്രാഈലികളുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും അസ്തിത്വപരമായ ഉത്കണ്ഠ അവസാനിക്കുന്നതുവരെ നമ്മുടെ പ്രശ്‌നം പരിഹൃതമാവില്ലെന്ന്പറയുന്നതിനെന്തര്‍ത്ഥം?'
' ചരിത്രത്തില്‍നിന്ന് നമ്മെ ഭ്രഷ്ടരാക്കാനുള്ള പദ്ധതിക്കെതിരെ നാം വിജയം വരിച്ചിരിക്കുന്നു. '
' കവിതയ്ക്ക് എല്ലാം മാറ്റി മറിക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍കരുതി. ചരിത്രത്തെ മാറ്റാമെന്ന്, മാനവികതഉണര്‍ത്താമെന്ന്. കവികളെ മുന്നോട്ട് നയിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ഈ വ്യാമോഹമാവശ്യമായിരുന്നു. പക്ഷേ, ഇന്നെനിക്കറിയാം, കവിത കവിയെ മാത്രമേ മാറ്റുന്നുള്ളൂവെന്ന്'

'എതിരാളിയെപ്പോലും മാനവീകരിക്കുന്നത് ഞാന്‍തുടരും. എന്നെ ആദ്യം ഹിബ്രു പഠിപ്പിച്ചത് ഒരു ജൂതനായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയബന്ധം ഒരു ജൂതപ്പെണ്‍കിടാവുമായിട്ടായിരുന്നു. എന്നെ ആദ്യം തടവറ.യിലേക്ക് പറഞ്ഞു വിട്ടത് ഒരു ജൂതസ്ത്രീയായിരുന്നു. അതുകൊണ്ട്, തുടക്കം മുതല്‍ജൂതന്മാരെ ഞാന്‍മാലാഖമാരോ ചെകുത്താന്മാരോ ആയല്ല കണ്ടത്, കേവലം മനുഷ്യരായിമാത്രമാണ്.' ദര്‍വ്വീഷിന്റെ പല പ്രണയകവിതകളും ജൂതപ്രണയിനികള്‍ക്കുള്ളതാണ്. ' ഈ കവിതകള്‍സ്‌നേഹത്തിന്റെ, യുദ്ധത്തിന്റെയല്ല, ഭാഗത്താണ് നില്ക്കുന്നത്' എന്ന് ദര്‍വീഷ് പറയുന്നു.

അദ്ദേഹത്തിന്റെ മൂന്നാം സങ്കീര്‍ത്തനം എന്ന കവിത നോക്കൂ, ഒട്ടും സ്പര്‍ദ്ധയോ വിദ്വേഷമോ അതിലില്ല.
മൂന്നാം സങ്കീര്‍ത്തനം
എന്റെ വാക്കുകള്‍
ഭൂമിയായിരുന്ന ദിവസം
ഞാന്‍ഗോതമ്പ് തണ്ടുകളുടെ ചങ്ങാതിയായിരുന്നു
എന്റെ വാക്കുകള്‍രോഷമായിരുന്ന ദിവസം
ഞാന്‍തുടലുകളുടെചങ്ങാതിയായിരുന്നു
എന്റെ വാക്കുകള്‍കല്ലുകളായിരുന്ന ദിവസം
ഞാന്‍അരുവികളുടെ ചങ്ങാതിയായിരുന്നു
എന്റെ വാക്കുകള്‍കലാപമായിരുന്ന ദിവസം
ഞാന്‍ഭൂകമ്പങ്ങളുടെചങ്ങാതിയായിരുന്നു
എന്റെ വാക്കുകള്‍കയ്പുള്ള ഫലങ്ങളായിരുന്ന ദിവസം
ഞാന്‍ശുഭാപ്തിവിശ്വാസിയുടെ ചങ്ങാതിയായിരുന്നു
പക്ഷേ എന്റെ വാക്കുകള്‍തേനായി മാറിയ ദിവസം
ഈച്ചകള്‍എന്റെ ചുണ്ടുകളില്‍പൊതിഞ്ഞു. '

പ്രവാസിയായി ജീവിതം നയിക്കേണ്ടിവന്നകാലത്തെപ്പറ്റി എഴുതുമ്പോഴും സ്പര്‍ദ്ധയോ വിദേഷമോ കവിപ്രദര്‍ശിപ്പിക്കുന്നില്ല. ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയകവിതകളിലും മാനവികതയുടെ കൊടിക്കൂറഉയര്‍ത്തിപ്പിടിക്കുകയാണ് ദര്‍വീഷ് ചെയ്തത്. വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യസമരഭടനായിരുന്നപ്പോഴും കനിവാര്‍ന്ന മാനവികതയും സ്‌നേഹവും വഴിഞ്ഞൊഴുകുന്നകവിതകളാണ് മഹ്മൂദ് ദര്‍വ്വീഷ് രചിച്ചത്. അദ്ദേഹത്തിന് സ്വന്തം ഭൂമിയെന്നാല്‍ഭരണാധികാരികളോ ഭരണവ്യവസ്ഥപോലുമോ അല്ലായിരുന്നു. പ്രകൃതിയും അന്നവുമായിരുന്നു.

ലോകത്തിന്റെ പലഭാഗങ്ങളിലായി ചിലര്‍ഇപ്പോള്‍വിലപിക്കുകയാവും. നമുക്കറിയാം മഹമൂദ് ദര്‍വ്വീഷിനെപ്പറ്റി എന്തെങ്കിലും പരാമപര്‍ശിക്കാത്ത ഒരുപരിഷ്‌കൃതമനുഷ്യനിന്നില്ല. പക്ഷേ, ശ്രദ്ധിക്കു, തലയ്ക്ക് മുകളില്‍പക്ഷികള്‍ചിലച്ചുകൊണ്ടിരി്ക്കുന്നുണ്ട്. ആ ഒച്ചയുടെ ഉറവിടം തേടി നാം ആകാശത്തിലേക്ക് നോക്കുന്നു. നമുക്ക് പക്ഷികളുടെ ആ താളങ്ങളില്‍ദര്‍വ്വീഷിനെ കേള്‍ക്കാം. എവിടെയെങ്കിലും ഒരു ധാന്യക്കതിരോ ഒലീവ് കമ്പോ കാണുമ്പോള്‍നാം ദര്‍വ്വീഷിനെ കാണുന്നു. മാനവികതയുടെ മഹാകവിയും ഗായകനും പോരാളിയുമായിരുന്നു മഹമൂദ് ദര്‍വീഷ്.

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, മാനവികതയുടെ പോരാളി
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക