ചിട്ടയില്ലാത്ത ചിന്തകള്‍


അതിരാവിലെ എഴുന്നേറ്റു സൂര്യനെ പ്രാര്‍ത്ഥിച്ച്.. സന്താപനാശകരായ നമോനമ ..എന്ന
ശ്ലോകവും ചൊല്ലി ഗേറ്റ് തുറക്കാന്‍ തുടങ്ങുമ്പോഴാണ് അത് സംഭവിച്ചത് …ഒരു കറുത്ത
പൂച്ച മിന്നല്‍ പോലെ മുന്നിലൂടെ ഒരോട്ടം . മനസ്സ് വല്ലാതെ പിടഞ്ഞു . അല്ലെങ്കിലും
രണ്ടു ദിവസമായി എന്തോ ഒരു വിഷമമുണ്ട് മനസ്സില്‍. എന്താണെന്നു വേര്‍തിരിച്ചെടുക്കാന്‍
പറ്റുന്നില്ല . എപ്പോഴും എന്തോ ഒന്ന് അലട്ടുന്ന പോലെ …

എന്നാലും ഈ പൂച്ച ഇന്ന് കുറുകെ ചാടിയല്ലോ…..ഇന്നിനി എന്താണാവോ സംഭവിക്കുക …

ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി ….ഇന്നലെ പേപ്പറില്‍ ഉണ്ടായിരുന്നു, ഐവര്‍ മഠത്തില്‍ ഇനി
ശവസംസ്കാരം നടത്തില്ലത്രേ ..അവരുടെ പഞ്ചായതിലുള്ളവരെ മാത്രം പരിഗണിക്കും പോലും ..
ഭാഗ്യവാന്മാര്‍ ..മരിച്ചു കഴിഞ്ഞാലും ഈ പഞ്ചായത്തും കോര്പോരഷനും വെറുതെ വിടില്ലേ?? ..
അല്ല .. അവരെ എന്തിനു പറയണം ..ആളുകളിങ്ങിനെ ശവശരീരങ്ങളും കൊണ്ടുവന്നാല്‍ അവരെന്തു ചെയ്യും
..അല്ലെങ്കില്‍ത്തന്നെ പുഴയുടെ ആ ഭാഗത്ത്‌ ഇപ്പോള്‍ മുഴുവന്‍ എല്ലുകളനെന്നാണ് പറയുന്നത് …

ഛെ ..എന്തോക്കെയനലോചിക്കുന്നത് ,,ഒരു പൂച്ച കുറുകെ ചാടിയത്തിനു ഇത്രത്തോളം കാടു കയറാമോ? ..

ജീവിതത്തില്‍ ആദ്യം കണ്ട മരണം മുത്തച്ചന്റെതാണ് ..രണ്ടു ദിവസമായി മുത്തച്ഛന്‍
ഒന്നും കഴിച്ചിരുന്നില്ല ..കാണാന്‍ വരുന്ന അയല്‍ക്കാരോട് അമ്മൂമ പറയുന്നു . മുഖം നീരുവച്ചിട്ടുണ്ട് …നല്ല
ലക്ഷണമല്ല ..ഒടുവില്‍ അന്ന് വൈകുന്നേരം വന്നു കണ്ട ഡോക്ടര്‍ പറഞ്ഞു . "ഒരു തിരിച്ചുവരവ്‌
ഇനി ബുദ്ധിമുട്ടാണ്" ….എത്രപെട്ടന്നാണ് വീട്ടില്‍ ആള്‍ കൂടിയത് ..ഒരാള്‍ രാമായണം വായിക്കുന്നു ..
അയാള്‍ ചോദിച്ചു …"ഗുരുനാഥാ ,,വായന നിര്‍ത്തട്ടെ ..ഇനി തുടര്‍ന്നാല്‍ നിര്‍ത്താന്‍ കുറെ കഴിയണം ..
അതുവരെ" …"വേണ്ട നിര്‍ത്തിക്കോളൂ …ഇനി സമയമില്ല" ഗുരുനാഥന്റെ മറുപടി …എല്ലാരും വെള്ളം കൊടുക്കുന്നു .
എന്നെക്കൊണ്ടും കൊടുപ്പിച്ചു ..രാമ രാമ.. എന്നുള്ള ജപം ഉയരുന്നു . അടുത്തിരുന്നു ദയവോടെ സ്നേഹത്തോടെ
കണ്പോലകള്‍ ചേര്‍ത്ത് അടക്കുന്ന ഒരാള്‍ ..മുന്‍പ് പറഞ്ഞ ഗുരുനാഥന്‍ ..താടിയെല്ല് മേല്ച്ചുണ്ടിനോട് ചേര്‍ത്ത് പിടിക്കുന്നു .
"ഒരു കേട്ട് കെട്ടണം" … അയാള്‍ പറഞ്ഞു ..ഉയര്‍ന്നു പോങ്ങിയിരുന്ന മുത്തച്ഛന്റെ നെഞ്ച് ഇപ്പോള്‍ ശാന്തമാണ്‌ .
പതുക്കെ നെഞ്ചിലും തലമുടിയിലും കൈകാലുകളിലും തടവുന്നു അയാള്‍ .."ഒന്നും പേടിക്കേണ്ട .. ഞങ്ങളെല്ലാം
ഉണ്ട് കൂടെ". എന്ന് പറയുന്ന പോലെ ..മുത്തച്ഛന്റെ നിവര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കാലുകള്‍ എങ്ങിനെയാണ്‌ ഇങ്ങിനെ
നിവര്‍ന്നത്‌ ..തങ്ങളോടൊപ്പം ഇത്രനാള്‍ ജീവിച്ച സഹജീവിയെ എത്ര അലിവോടെയയിരുന്നു സമാധാനതോടെയയിരുന്നു
അന്നവര്‍ യാത്രയാക്കിയത് …natural death. ഇനിമേല്‍ കേട്ടുകേള്‍വി മാത്രമാകും…..രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് മക്കള്‍ നോക്കാതെ ചികിത്സകിട്ടാതെ മരിച്ച പാവപ്പെട്ട ഒരമ്മയുടെ തുറിച്ച കണ്ണുകള്‍ ഓര്‍മ്മ വന്നു .."എന്താ ഇന്ന് ഓഫീസില്‍ പോണില്ലേ" ഞെട്ടിപ്പോയി …വെളുക്കെ ചിരിച്ചു ശ്രീനിഎട്ടന്‍ …"അല്ല ഒരമാന്തം" .. 'പോണം ' ..പതിയെ പറഞ്ഞു ..

എന്നാലും ആ പൂച്ച എവിടുന്ന് വന്നു . ഇന്നുവരെ കണ്ടിട്ടില്ല ഇവിടെ ഇങ്ങിനെയൊരു കറുത്ത പൂച്ചയെ …

ശ്രീനിഎട്ടനോട് പറഞ്ഞാലോ?....വേണ്ട …ആദ്യം കളിയാക്കും …."അയ്യോ .. ഇങ്ങിനെയൊരു പോട്ടിപ്പെണ്ണ്‍..അത് വല്ല
എലിയുടെ പിന്നാലെയും ഓടിയതാവും ..ഇവിടെ ഇങ്ങിനെ ഒരന്ധവിശ്വാസി നില്‍ക്കുന്ന കാര്യം അതിനു അറിയില്ലല്ലോ"
എങ്കിലും പിന്നീട് ഓഫീസിലേക്ക് വിളിക്കും … "എത്തിയോ? ..കുഴപ്പമൊന്നുമില്ലല്ലോ"…എന്തിനാപാവത്തിനെ വിഷമിപ്പിക്കണം

എന്നാലും എങ്ങിനെയാവും അത് ..റോഡില്‍ ചെതഞ്ഞരഞ്ഞോ ..ഏതെങ്കിലും കള്ളന്‍റെ തലക്കടിയെട്ടോ , ഹാര്‍ട്ട്‌അറ്റാക്ക്‌ വന്നോ ,കാന്‍സര്‍ മൂലമോ, ടെന്‍ഷന്‍ കാരണം തലച്ചോറിലേക്കുള്ള ഞരമ്പ്‌ പൊട്ടിയോ . അതോ സൌമ്യ മരിച്ചത് പോലെ യാത്രയില്‍ ഏതെങ്കിലും വൃത്തികെട്ടവന്റെ കൈകൊണ്ടോ ..ഇനി അതുമല്ലെങ്കില്‍ അതികഠിനമായ എന്തെങ്കിലും മനോവേദനയാല്‍ സ്വയം ..ഛെ .. മതി മതി ……ഇനിയും കാടുകയറിയാല്‍ ഓഫീസിലെത്താന്‍ ലേറ്റ് ആകും …….

എന്നാലും ഈ പൂച്ച ……,…