

മഴ നനഞ്ഞ വാക്കുകളെ
മറവി തടവിലാക്കിയ
ഒരു തുരുത്തില്‍ നമ്മള്‍
അകപ്പെട്ടു തീരാവ്യഥകള്‍
അതിരില്ലാതെ പാഞ്ഞോടു
ങ്ങുമ്പോഴും മൗനങ്ങളില്‍
ഒരു കിളി ചിറകടിച്ചുയരുമ്പോഴും
മുറുകിയ ഹൃദയതന്ത്രികളില്‍
വിരലറ്റ തേങ്ങലുകള്‍
പരലുകളാകുമ്പോഴും
തുളുമ്പില്ല മിഴിയിതള്‍
ത്തുമ്പില്‍ നിന്നിത്തിരിപ്പോലും
കണ്ണീര്‍പ്പൊടിപ്പുകള്‍