ഗിരീഷ്‌ പുത്തഞ്ചേരി


ഗിരീഷ്‌ പുത്തഞ്ചേരിയുടേത്‌ നമ്മുടെ കലാലോകത്തിലെ ഹത്യകളുടെ ഹൃദയഭേദകമായ ഒരുദാഹരണമാണ്‌. ഈ വാക്യം ഇതില്‍കൂടുതല്‍ വിശദീകരിക്കാനാവില്ല. കുടുംബസഹായനിധി ഉണ്ടാക്കേണ്ടതരത്തില്‍ ദരിദ്രനായി മൃതിയടയേണ്ടിവന്ന ആ ഗാനരചയിതാവിന്റെ മൃത്യുവില്‍ ദു:ഖമുണ്ട്‌. ചിലസത്യങ്ങള്‍ വളരെ വിരൂപമായിരിക്കുമെന്നതില്‍സംശയമില്ല. പക്ഷേ, ഗിരീഷിന്റെ രചനകള്‍ സാമാന്യമായി വളരെ ആകര്‍ഷകമായിരുന്നു.
കൃഷ്‌ണഗുഡിയില്‍പ്രണയകാലത്ത്‌ എന്നസിനിമയിലെ പിന്നെയും പിന്നെയും ഏതോ എന്നുതുടങ്ങുന്ന ആപാട്ടിനെ അതിശയിക്കാനുള്ള പാട്ടുകള്‍മലയാളത്തില്‍ കുറവാണ്‌. വേറെയും അകേം പാട്ടുകല്‍ ഉദാഹരിക്കാം. അപ്പോഴും അറപ്പുതോന്നുന്ന ഒരു കാര്യം ഗിരീഷുമായി മദ്യപിക്കുകയും മല്‍പ്പിടുത്തം നടത്തുകയും ചെയ്‌തതില്‍ അഭിമാനിക്കുന്ന സമൂഹദ്രോഹികളുടെ രചനാപിണ്ഡങ്ങളാണ്‌. നമ്മുടെ മുഖ്യധാരാമാധ്യമങ്ങല്‍ ആ രചനകളെ പവിത്രമെന്നമട്ടില്‍ കൊണ്ടാടുകയും. അവമാന്യമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഒരാള്‍ അല്‌പം മദ്യപിക്കുന്നുവെന്നതല്ല ഇവിടെ പ്രസക്തമായ പ്രശ്‌നം. മദ്യപാനം ഒരു ഖല്‍ട്ടായി വളര്‍ത്തിയെടുക്കുകയും അതിനെ നിത്യജീവിതത്തിന്റേയും കലയുടേയും അവിഭാജ്യഭാഗമാക്കുകയും ചെയ്യുന്നുവെന്നതാണ്‌ പ്രശ്‌നം. മദ്യാപാനവും വ്യഭിചാരവും നിയമമായിത്തീരുന്ന ഒരു കലാസാംസ്‌കാരികാന്തരീക്ഷം ഏത്‌ മാനദണ്ഡം വെച്ചായാലും സ്വീകാര്യമാവുന്നില്ല. ഗിരീഷിന്റെ വേര്‍പാട്‌ ദു:ഖകരം തന്നെ.
പക്ഷേ ചിലപ്പോള്‍ കാലുറയ്‌ക്കാത്തഗിരീഷിന്റെ ചിത്രം കണ്മുവന്നില്‍വന്നുപോവുന്നു. ക്ഷമിക്കുക.