ജ്യോതിബസു


സഖാവ് ജ്യോതിബസു ഇന്ത്യന്‍രാഷ്ട്രീയത്തിലെ നേതാവും ജേതാവുമായിരുന്നു. ലളിതമായവേഷത്തില്‍ഒരു മനുഷ്യന്‍, അസാധാരണമായ നേതൃപാടവവും വിദ്യാഭ്യാസവുമുണ്ടായിരുന്ന ഒരു ശരിയായ അല്‍ട്രൂയിസ്റ്റ്, ഉന്നതവിദ്യാഭ്യാസത്തിന്റെ കെടുതികളില്‍പെടാതെ രാഷ്ട്രീയം ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ അഭയകേന്ദ്രമാണെന്ന് കണ്ടറിഞ്ഞ മഹാനായ നേതാവ്. മനു,്‌യസ്‌നേഹി. ദാസ്‌ക്യാപിറ്റല്‍കൈയിലെടുത്തുകൊണ്ടുതന്നെ മദര്‍തെരേസയെ ആദരിക്കാനുമറിയാമായിരുന്നു ബസുവിന്. അദ്ദേഹം ഇന്ത്്യയുടെ അമരക്കാരനായിരുന്നില്ലെന്നത് നേര്. പക്ഷേ സൂര്‍ജിത്തിനോടും ഇതരകമ്യൂണിസ്റ്റ്‌നേതാക്കളോടുമൊപ്പം ഇന്ത്യയുടെ ഭാഗധേയങ്ങളില്‍
അദ്ദേഹം പങ്കെടുത്തിരുന്നു. ബംഗാളിനെ ചുവപ്പിച്ചത് ദുര്‍ഗ്ഗാദേവിയാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. പക്ഷേ, പ്രമോദ് ദായും അതിനുമുമ്പ് മുസഫര്‍അഹമ്മദും ഖാസി നസ്രുള്‍ഇസ്ലാമിന്റെ കവിതകളും അതിനുപിമ്പ് ജ്യോതി ബസുവും ഉണ്ടായിരുന്നില്ലെങ്കില്‍ബംഗാള്‍എന്നേ സമ്പൂര്‍ണമായി നശിച്ചുപോവുമായിരുന്നു.
തൊണ്ണൂറ്റേിയഞ്ചാം വയസ്സില്‍അന്തരിക്കുമ്പോള്‍പോലും രാഷ്ട്രീയം തന്നെയായിരുന്നു സഖാവിന്റെ മനസ്സില്‍.
സ്വതേ ഗൗരവക്കാരനായ ജ്യോതിബസുവിന്റെപ്രസംഗം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഖാവിന്റെ തെരഞ്ഞെടുപ്പ്പ്രസംഗം തര്‍ജ്ജുമചെയ്യാന്‍ഞാന്‍നിയോഗിക്കപ്പെട്ടിരുന്നു. ആദ്യമായി ഒരുദേശീയനേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുകയാണ്. സഭാകമ്പം , ഒരുപാട് തെറ്റുകള്‍. വളരെ കാരുണ്യത്തോടെ, Do it your way. Take your own time എന്ന് എന്നോട് പറഞ്ഞ ആ കാരുണ്യനിധിയെയാണ് എനിക്ക് എന്നും ഓര്‍മ്മയിലുണ്ടാവുക. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഇംഗ്ലീഷിലാണ് സഖവാന്റെ പ്രസംഗമെങ്കിലും അത് മലയാളത്തിലാക്കിയെടുക്കുകയെന്നത് വളരെ വിഷമമായിരുന്നു.
സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍തലകുനിക്കുന്നു.