കെ. എന്‍.രാജ്


കെ. എന്‍.രാജ് കേവലം അക്കാദമിക്ക് തലത്തിലുള്ള ഒരു സാമ്പത്തികശാസ്ത്രപടുവായിരുന്നില്ല. അദ്ദേഹം ഡോക്ടറേര്‌റെടുത്തത് ഇന്ക്രിമെന്റോ ശമ്പളമോ കൂട്ടിക്കിട്ടാനുമായിരുന്നില്ല. മനുഷ്യജീവിതത്തെ ഒരുമില്ലീ മീറ്ററെങ്കിലും മുന്നോട്ട് നയിക്കാനുള്ള അഭിനിവേശത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പഠനവും ഗവേഷണവും. അത് എല്ലാവര്‍ക്കും പഥ്യമാവണമെന്നില്ല. അന്യോന്യം അംഗീകരിക്കാനാവാത്തിടങ്ങളില്‍പോലും ഗാന്ധിജിയുടെ താലിസ്മന്‍ഡ രാജിനെപോലുള്ളവര്‍ഉപയോഗിച്ചു. സര്‍വ്വകലാശാലകളിലും ക്ലാസുമുറികളിലും സാമ്പത്തികസമിതികളിലും സാധാരണനുഷ്യന്റെ ഉന്നതിയെന്ന പദം ശക്തമായി കേള്‍പ്പിച്ച മഹാപ്രതിഭയായിരുന്നു രാജ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ആദരാഞ്ജലികളര്‍പ്പിക്കുന്നു.