കൊച്ചിന്‍ഹനീഫ


കൊച്ചിന്‍ഹനീഫയെന്നനടന്‍നമ്മെയെല്ലാം ചിരിപ്പിച്ചും ചിലപ്പോള്‍ചിലആര്‍ദ്രഭാവങ്ങളിലേക്ക്‌നമ്മെ കൈപിടിച്ചു നടത്തിയും നമുക്കിടയില്‍ജീവിക്കുകയായിരുന്നു. വില്ലന് പറ്റാത്തരൂപഭാവങ്ങളില്‍ഈ മനുഷ്യന്‍ആദ്യം നടനായി പ്രത്യക്ഷപ്പെട്ടു. പിന്നെ ഹാസ്യനടനും സംവിധായകനും ഒക്കെയായി. തമിഴിലും വലിയപ്രഭാവമായിരുന്നു ഹനീഫയുടേത്. ദുബായ് എന്നസിനിമ മലയാളസിനിമയ്ക്ക് എന്തെല്ലാം ദുഷ്‌പേരുണ്ടാക്കിയെങ്കിലും കൊച്ചിന്‍ഹനീഫയുടെ നല്ലപ്രകടനങ്ങളില്‍ഒന്നാണത്. മലയാളീസായി മോഹന്‍ലാലിനോടൊപ്പവും ഹനീഫ അത്ഭുതകരമായ അഭിനയസിദ്ധിപ്രകടിപ്പിച്ചിട്ടുണ്ട്. കിരീടത്തിലെ അഭിനയവും മഹാനായ നടന്റേത്തന്നെ.

വാത്സല്യം എന്ന സിനിമയുടെ സംവിധാനവും അതിലെ ആ ഗാനചിത്രീകരണവും മലയാളം എന്നും സ്മരിക്കും. സെയ്താലിക്കാക്കാന്റെ കാളേ നടകാളേയെന്ന് മൂളാത്ത ഒരു സിനിമാപ്രേക്ഷകനും മലയാളക്കരയിലുണ്ടാവില്ല. രചനയേക്കാള്‍, ഈണത്തേക്കാള്‍അതിന്റെ ആവിഷ്‌കാരം തന്നെയാണ് ഈ സാക്ഷാത്കാരത്തിന്റെ കാരണം. അതിനുള്ള നൂറുമാര്‍ക്കും ഹനീഫയ്ക്ക് നല്കിയേതീരൂ.

ഹനീഫയുടെ സ്മരണയ്ക്ക് മുന്നില്‍ആദരാഞ്ജലികള്‍അര്‍പ്പിക്കുന്നു.