അയ്യപ്പന്

സി. പി. അബൂബക്കര്‍

എഴുതിയെഴുതിയെന്‍രുധിരമായ് മാറി-
യൊഴുകിയെത്തിയെന്‍കരളിലേക്കവന്‍.

ഒരുപഴംകഥയല്ലവന്‍മണ്ണും
മരണവും തന്നില്‍നിറച്ചുനിന്നവന്‍
തിളങ്ങും നക്ഷത്രത്തുയിലുണരവേ
മധുരരസലങ്ങളറുത്തു ചോരയില്‍
പൊതിഞ്ഞരൂപമായ് കുരിശില്‍നിന്നവന്‍
കൊലക്കയര്‍താണു കഴുത്തിലെത്തുമ്പോള്‍
പലകുറിയാര്‍ത്തുചിരിച്ചകന്നവന്‍
നരച്ചനീള്‍മുടിച്ചുരുളുകള്‍ക്കുള്ളില്‍
വരഞ്ഞനേര്‍വര നടന്നു തീര്‍ത്തവന്‍
കവിതയും വാക്കും വിളഞ്ഞഭൂമിയെ
കവിഞ്ഞുനിന്നവന്‍, പദങ്ങളാല്‍സ്വന്തം
നിലമുഴുതവന്‍, മണ്ണിന്‍നിറം മണത്തവന്‍.
വരാനിരിക്കുന്നവസന്തകാലത്താല്‍വയര്‍നിറച്ചവന്‍
ഋതുക്കളെ നോക്കി പകച്ചുപോയവന്‍
കരളുകള്‍തേടി കരങ്ങള്‍നീട്ടിയോന്‍
മൊഴികള്‍മാറുന്ന ചിറകുകള്‍ക്കൊപ്പം
മഴയില്‍ചേക്കേറിയുറക്കിളച്ചവന്‍
നനഞ്ഞുതുപ്പിയൊരുമിനീരാകവേ
കഴിഞ്ഞപോരിന്റെ നിണം ചുരത്തിയോന്‍
ഇനിവരാനുള്ളരണങ്ങളെയോര്‍ത്ത്
കിനിഞ്ഞവീഞ്ഞിലെ പുളപ്പായ് നിന്നവന്‍

അവനെനിക്കാര്?
കവിയോ,
കാലപരിധിയും കട-
ന്നമൃതമായ് വന്ന വചസ്സോ?
സ്വത്വഹതമോ?
പറയുക.
 

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, അയ്യപ്പന്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക