കവടിയും ഭൂമികുലുക്കവും

മുഹമ്മദ് സഗീര്പണ്ടാരത്തില്

കവടിയും പലകയുമായി
വീടിനു കുറ്റിയടിക്കാന്‍
നടന്നിരുന്ന ആചാരി
കോണ്‍തിരിക്കുന്ന
സൂത്രവാക്യമായ
റൂട്ടോഫ് എ സ്ക്വൊയര്‍
പ്ലസ് ബി സ്ക്വൊയര്‍
ഈക്വൊല്‍സി 
പഠിച്ചപ്പോഴാണ്
എഞ്ചിനിയറായത്!

പിന്നീട്
നഗരപ്രാന്തത്തിലൊരു
ഫ്ലാറ്റിന്റെ സമുച്ചയവും പണിതു.

ഇപ്പോള്‍
ചാലക്കുടിപ്പുഴയില്‍മുങ്ങികുളിച്ച്,
ഗുരുവായൂരപ്പനേയും തൊഴാം!

ഒപ്പം ഭൂമികുലുക്കത്തെ
പേടിക്കാതെയും ജീവിക്കാം!

 

    

മുഹമ്മദ് സഗീര്പണ്ടാരത്തില് - മുഹമ്മദ് സഗീര്പണ്ടാരത്തില്  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മുഹമ്മദ് സഗീര്പണ്ടാരത്തില്, കവടിയും ഭൂമികുലുക്കവും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക