പത്മവ്യൂഹം

മുഹമ്മദ് സഗീര്പണ്ടാരത്തില്

മാറിലേക്ക് കാശ്
തിരുകിവെക്കുന്ന
കോയിന്ബോക്സ്
കണക്ഷനവന്
സീവ്യൂ ഹോട്ടലിലെ
റിസെപ്ഷനിലുപേക്ഷിച്ചു.

ആവശ്യമുള്ളതൊക്കെ
ആവശ്യപ്പെടുന്ന
പ്രീപെയ്ഡ്
കണക്ഷനവന്
മറൈന്ഡ്രൈവിലെ
പാലത്തിലുപേക്ഷിച്ചു.

ആവശ്യമുള്ളതുമില്ലാത്തതും
ആവശ്യപ്പെടുന്ന
പോസ്റ്റ്പെയ്ഡ്
കണക്ഷനവന്
ബോള്ഗാട്ടിപാലസിലെ
മുളംകാട്ടിലുപേക്ഷിച്ചു.

ആവശ്യമുള്ളതുപോലും
ആവശ്യപ്പെടാത്ത
ലൈഫ്ലോങ്ങ്
കണക്ഷനവന്
സുഭാഷ് പാര്ക്കിലെ
ബെഞ്ചിലുപേക്ഷിച്ചു.

അവനെയുപേക്ഷിക്കാതെ,
ആ ലൈഫ്ലോങ്ങ്
കണക്ഷനപ്പോഴും
ആ ബെഞ്ചില്
അവന്റെ കോള്
വെയ്റ്റുചെയ്യുകയായിരുന്നു!

    

മുഹമ്മദ് സഗീര്പണ്ടാരത്തില് - മുഹമ്മദ് സഗീര്പണ്ടാരത്തില്  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മുഹമ്മദ് സഗീര്പണ്ടാരത്തില്, പത്മവ്യൂഹം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക