മലയാള കവിത

മുഹമ്മദ് സഗീര്പണ്ടാരത്തില്

കവിത്രയത്തിന്റെ
വാല്മീകം ഭേതിച്ച്
വന്ന വാക്കെന്ന വാക്ക്
മലയാള കവിതയിലെ
അര്ത്ഥത്തെ പ്രണയിച്ചു!

നിരൂപകരുടെ
കാര്മീകത്വയിലവര്
വിവാഹിതരായി.

കവിതാവീട്ടില്
അത്യാധുനീക-
കുഞ്ഞുങ്ങളാല്നിറഞ്ഞു!

വാക്കിനിഷ്ടമുള്ള കുഞ്ഞിനെ
അര്ത്ഥത്തിനിഷ്ടമില്ലാത്തതിനാലും;
അര്ത്ഥത്തിനിഷ്ടമുള്ള കുഞ്ഞിനെ
വാക്കിനിഷ്ടമില്ലാത്തതിനാലും;
വാക്കും അര്ത്ഥവും
വിവാഹമോചനം നേടി.

അച്ചനും അമ്മയുമില്ലാത്ത
കുറേ കുഞ്ഞുങ്ങള്
മലയാള കവിതയില്
താന്തോന്നികളായി,
വളര്ന്നു കൊണ്ടിരിക്കുന്നിപ്പോഴും!.

    

മുഹമ്മദ് സഗീര്പണ്ടാരത്തില് - മുഹമ്മദ് സഗീര്പണ്ടാരത്തില്  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature മുഹമ്മദ് സഗീര്പണ്ടാരത്തില്, മലയാള കവിത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക