ഫോക്ക് ലോറിനെ സംരക്ഷിക്കുക

സി. പി. അബൂബക്കര്‍

ഫോക്ക് ലോറിന് രണ്ടുതരം പുണ്ഡിതന്മാരുണ്ട്.
ജെന്യൂയിനായ താല്പര്യമോ അഭിരുചിയോ ഇല്ലാതെ
സര്‍വകലാശാലകളുടെ ജോലിയും പാരിതോഷികങ്ങളും
ലഭിക്കുന്നതിനുള്ള സൗകര്യമെന്നനിലയില്‍
അതിനെ കൊണ്ടുനടക്കുന്നവര്‍.
പലര്‍ക്കം ഫോക്ക് ലോറില്‍ ബിരുദമോ
ബിരുദാനന്തരബിരുദമോ ഇല്ല.
അവരാണ് ഫോക്ക് ലോറിനെ
ഇതരവൈജ്ഞാനികമേഖലകളില്‍നിന്ന്
തികച്ചും മാറ്റിനിര്‍ത്തി തടവിലാക്കിയിരിക്കുന്നത്.
അവര്‍ക്കത് വിദേശഫണ്ടിങ്ങ് ഏജന്‍സികളുടെ അളവറ്റ പണമാണ്.
ഉപജീവനവും സമ്പാദ്യവുമാണ്, അവാഡുകളാണ്.


രണ്ടാമത്തെ കൂട്ടര്‍ ശരിയായതാല്പര്യത്തോടെ
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്.
അവര്‍ക്ക് മേല്‍ കാണിച്ചസൗകര്യങ്ങളൊന്നുമില്ല.
എങ്കിലും വിനയപൂര്‍വം ഈ രംഗത്തവരുണ്ട്.
നാട്ടറിവുകള്‍ പുഴയറിവുകള്‍ പാട്ടറിവുകള്‍
എല്ലാം കോര്‍ത്തെടുത്ത് മഹത്തായ ഈ വിജ്ഞാനമേഖലയെ
അവര്‍ സമ്പുഷ്ടമാക്കുന്നു.
അവരും നിയതമായ ചിലപ്രവര്‍ത്തനമേഖലകളുണ്ടാക്കി
പ്രവര്‍ത്തിക്കുന്നു. ചിലര്‍ പാട്ടുമേഖലയില്‍, വേറെചിലര്‍ നാട്ടറിവുമേഖലയില്‍, ചിലര്‍ റിവര്‍ലോര്‍മേഖലയില്‍, ചിലരാവട്ടെ ഫോക്ക് ലോര്‍ബന്ധിതമായ ചരിത്രപഠനമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

മേല്‍വിവരിച്ചരണ്ടുവിഭാഗവും ഫോക്ക് മേഖലയില്‍നടക്കുന്ന
അനാശാസ്യവും അശാസ്ത്രീയവുമായ ചിലഇടപെടലുകള്‍ കാണുന്നില്ല.
നമ്മുടെ സമൂഹത്തില്‍ ഗുരുതരമായ വര്‍ഗ്ഗീയധ്രുവീകരണത്തിന്
കാരണമാവുന്ന തരത്തില്‍ ഇയ്യിടെ വടക്കന്‍പാട്ടുകളുടെരംഗത്ത്
ഒരു ഇടപെടല്‍ ഉണ്ടായിവരുന്നുണ്ട്. ഒരുവടക്കന്‍വീരഗാഥയുടെ ആവിഷ്‌കാരംമ ഈ ഇടപെടലുകാര്‍ക്ക് വലിയ ധൈര്യം നല്കി. വടക്കന്‍വീരഗാഥ ഒരു സാഹിത്യകാരന്റെ വേറിട്ട ഒരുവായനയും ഭാവനയുമായി കണ്ടാല്‍മതി.

എന്നാല്‍ പുതിയ ഇടപെടല്‍ ഗൗരവാവഹമായ രീതിയില്‍
വടക്കന്‍പാട്ടുകളിലെ പ്രബലവിഭാഗമായ പുത്തൂരം പാട്ടുകളിലും
തച്ചോളിപ്പാട്ടകളിലുമുള്ള രാഷ്ട്രീയമായ ഇടപെടലാണ്.
തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയും സമകാലികരാണെന്ന
ഒരു സമീപനം പ്രചരിപ്പിക്കപ്പെടുന്നു.
പതിനാലാം നൂറ്റാണ്ടില്‍ജീവിച്ച ഉണ്ണിയാര്‍ച്ച
എങ്ങിനെ പതിനാറാം നൂറ്റാണ്ടില്‍ജീവിച്ച
ഒതേനന്റെ സമകാലികയാവുമെന്ന യുക്തിസഹമായ ചോദ്യമൊന്നും
അവര്‍ക്കുപ്രസക്തമാവുന്നില്ല.
തിയ്യസമുദായതി്തില്‍പെട്ട ഉണ്ണിയാര്‍ച്ചയുടെമാതുലനാണ്
ഒതേനനെന്ന് പുതിയസിദ്ധാന്തം.
ഉണ്ണിയാര്‍ച്ചയെ ടിപ്പുസുല്‍ത്താന്‍പിടിച്ചുകൊണ്ടുപോയി
വെപ്പാട്ടിയാക്കിയെന്ന് പുതിയകപടചരിത്രം.

ഇവിടെനടക്കുന്നത് ഒരുപുതിയരാഷ്ട്രീയ-വര്‍ഗ്ഗീയപ്രചാരണത്തിനുതകുന്ന
കപടചരിത്രനിര്‍മാണമാണ്.
അതിനുള്ള ലിഖിതമായ തെളിവുകള്‍നിര്‍മ്മിക്കപ്പെടുകയാണ്.

തണലിന്റെ ഈ ലക്കത്തില്‍ ഈ പ്രശ്‌നം മുന്‍നിര്‍ത്തി
പ്രസിദ്ധഫോക് ലോറിസ്റ്റ് കീച്ചേരിരാഘവന്‍ സാമാന്യവിശദമായ
ഒരു പഠനം എഴുതുന്നു.
ഇത് സമ്പൂര്‍ണമാവണമെന്നില്ല.
പണ്ഡിതന്മാരും ഫോക് ലോറില്‍താല്പര്യമുള്ളവരുംചേര്‍ന്ന്
ഈ പഠനം സമ്പരൂര്‍ണമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ഫോക്ലോറിനെ സംരക്ഷിക്കാനുള്ള വലിയൊരു കാല്‍വെപ്പാണിത്.

സി. പി. അബൂബക്കര്‍,
എഡിറ്റര്‍

    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ഫോക്ക് ലോറിനെ സംരക്ഷിക്കുക
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക