എന്റെ പൂവ്

ടി. സി. വി. സതീശന്‍

വസന്തം വിരിഞ്ഞ
പൂന്തോട്ടത്തില്‍
ഞാനെന്റെ പൂവിനെ തിരയുകയാണ്
രക്ത വര്ണ്ണത്തില്‍
കൂടുതല് സൗരഭ്യമുള്ള
എന്റെ പൂവിനെ ..

ചെടികളായ ചെടികളെ
തൊട്ടു നോക്കി
പൂക്കളായ പൂക്കളെ
മണത്തു നോക്കി
എന്റെ പൂവ് ..?

പൂമ്പൊടികള് പറത്തി വന്ന
കാറ്റ് ചോദിച്ചു
നിന്റെ പൂവോ ?

പൂക്കളെല്ലാം വസന്തത്തിനുള്ളതാണ്
വസന്തമാണ് നിനക്കുള്ളത്

    

ടി. സി. വി. സതീശന്‍ - Tags: Thanal Online, web magazine dedicated for poetry and literature ടി. സി. വി. സതീശന്‍, എന്റെ പൂവ്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക