കുഞ്ഞു പെങ്ങള്‍

രാജു. കെ. കാഞ്ഞിരാട്‌

മാവു മരത്തിനു മറഞ്ഞു നിന്ന്
മാടി വിളിക്കുന്നു
വയസ്സറിയിക്കാത്ത ഒരു പെണ്കുട്ടി
മഞ്ഞപാവാടയും ,നീലജാക്കറ്റും
പിഞ്ഞി തുന്നിയ ദാരിദ്ര്യ ച്ചുളിവുകള്‍
കലങ്ങിയകണ്ണില്‍ കാന്തക്കൂട്ടൊരുക്കി
മുഴുപ്പും,തഴപ്പും കാട്ടി ,നോക്കി കൊതിപ്പിക്കാന്‍
കെല്പ്പുണ്ടെന്ന ഭാവം
രാത്രിയുടെ കൂട്ടുകാര്‍ വിശപ്പ് മാറിയപ്പോള്‍
വലിച്ചെറിഞ്ഞെന്ന്.
കത്തുന്നവയറിനു കാടിവെള്ളം തന്നാല്‍
മുഴുവനായും തരാമെന്ന് -
കാലില്‍വീണു കരയുന്നു കണ്ണീര്.
കഞ്ഞിയും,പയറും ആര്ത്തിയോടെ
കഴിച്ചപ്പോള്‍
കുസൃതിച്ചിരിയുമായി കുഞ്ഞു പെങ്ങളെപ്പോലെ
കവിതയില്‍ കയറിയിരിക്കുന്നു പെണ്ണ്

    

രാജു. കെ. കാഞ്ഞിരാട്‌ - Tags: Thanal Online, web magazine dedicated for poetry and literature രാജു. കെ. കാഞ്ഞിരാട്‌, കുഞ്ഞു പെങ്ങള്‍
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക