ചുവന്ന ആകാശം ചുവന്നഭൂമി*

സി. പി. അബൂബക്കര്‍

ആധുനികദേശീയസങ്കല്പത്തെ പറ്റി എന്താണ് നമ്മുടെ സാമാന്യമായ ധാരണ? നാഷന്‍, നാഷനലിസം, നാഷനാലിറ്റി എന്നിവയെല്ലാം ചരിത്രത്തിലുണ്ടായിരുന്നതാണെന്നും അവ സ്വാഭാവികമായും ചരിത്രലീനമാണെന്നും ദേശീയവാദികള്‍ പേര്‍ത്തും പേര്‍ത്തും വാദിക്കുന്നു. ഈ വാദത്തില്‍നിന്ന് ജനങ്ങളിലേക്ക് ദേശീയബോധം പ്രസരിക്കുന്നു, മറുഭാഷ പറഞ്ഞാല്‍ ഇഴഞ്ഞുകയറുന്നു.

അതിപുരാതനമെന്ന് തോന്നുന്ന ഇത്തരം പലസങ്കല്പങ്ങളും സമീപകാലനിര്‍മിതവും കൃത്രിമവുമാണെന്ന് ഹോബ്‌സ് ബാം വാദിക്കുന്നുണ്ട്. ടി. ഓ. റേഞ്ചറുമായിചേര്‍ന്ന് എഡിറ്റുചെയ്ത 'പാരമ്പര്യത്തിന്റെ കണ്ടുപിടുത്തം'(Invention of Tradition) എന്നകൃതിയുടെ ആമുഖത്തിലാണ് വിപ്ലവകരമായ ഈ വീക്ഷണം ഹോബ്‌സ്ബാം അവതരിപ്പിക്കുന്നത്. പാരമ്പര്യവും ആധുനികതയും തമ്മിലുണ്ടെന്ന് കരുതപ്പെടുന്ന കടുത്തഭിന്നതപോലും ഇപ്രകാരം നിര്‍മിതമാണ്.

' താരതമ്യേന സമീപകാലനിര്‍മിതമായ 'നാഷന്‍', അതുമായി ബന്ധപ്പെട്ട ദേശീയത, ദേശരാഷ്ട്രം, ദേശീയചിഹ്നങ്ങള്‍, ചരിത്രം തുടങ്ങിയ പ്രതിഭാസങ്ങളില്‍ ഇത് ഏറെയേറെ സംഗതമാണ്'.

ഈ കൃത്രിമനിര്‍മിതിയുടെ ഫലമായി തികച്ചും ആധുനികമായ ദേശരാഷ്ട്രമെന്ന സങ്കല്പം, അതില്‍നിന്നുരുത്തിരിയുന്ന ദേശീയബോധമെന്ന വികാരം വിദൂരഭൂതകാലത്തില്‍ വേരൂന്നിയതാണെന്ന വിചാരത്തിലേക്കും വിശ്വാസത്തിലേക്കും മനുഷ്യന്‍ കടക്കുന്നു. വളരെ സ്വാഭാവികമായ പാരമ്പര്യങ്ങളില്‍നിന്നും പൈതൃകങ്ങളില്‍നിന്നും തികച്ചും ഭിന്നമാണിതെന്ന് ഹോബ്‌സ്ബാമും സഹപ്രവര്‍ത്തകനായ റേഞ്ചറും സമര്‍ത്ഥിക്കുന്നുണ്ട്.

സ്വാഭാവികപൈതൃകങ്ങളുടെ ചൈതന്യവും സാത്മീകരണശേഷിയും കൃത്രിമപാരമ്പര്യങ്ങള്‍ക്കില്ലെന്ന്, അതുകൊണ്ടുതന്നെ കൃത്രിമപൈതൃകങ്ങള്‍ കപടമാണെന്ന് രണ്ടുപേരും വാദിക്കുന്നു. ഈ വീക്ഷണം സാംസ്‌കാരികപ്രതിഭാസങ്ങള്‍ക്കും ഹോബ്‌സ്ബാം ബാധകമാക്കിയിട്ടുണ്ട് . ബൈബിള്‍, ജൂതമഹത്ത്വമെന്ന മിത്ത്( സയണിസം), സംഘടിതമതങ്ങളുടെ സര്‍വാതിശായിത തുടങ്ങിയ മേഖലകളിലെല്ലാം ഇത് ബാധകമാക്കിയപ്പോള്‍ ലോകചരിത്രശാസ്ത്രത്തിലൊരുവിപ്ലവം കുറിക്കുകയായിരുന്നു ഹോബ്‌സ്ബാമും സഹപ്രവര്‍ത്തകനും. ഇത് കേവലം നി സ്സാരമായി ചെയ്തുപോകാന്‍ കഴിയുന്നതല്ല. വലിയ തെളിവുശേഖരംതന്നെ ആവശ്യമാണിതിന്. ആ തെളിവുകള്‍ ശേഖരിച്ചുകൊണ്ടാണ് , തെളിവുകളുടെപിന്‍ബലത്തിലാണ് ഹോബ്‌സ്‌ബോം കൃത്രിമപാരമ്പര്യനിര്‍മിതി യെ പറ്റിയുള്ള വിഖ്യാതമായ സിദ്ധാന്തമാവിഷ് കരിക്കുന്നത്. കൃത്രിമപാരമ്പര്യനിര്‍മിതിയുടെ ആഘാതങ്ങള്‍ വലിയ അളവില്‍നേരിടുന്ന ഇന്ത്്യന്‍ ജ നത വളരെ ശ്രദ്ധയോേടെ, കരുതലോടെ പഠിക്കേണ്ടൊരുപാഠമാണിത്.

ഈ സിദ്ധാന്തത്തിന്റെ സാധുത നാമിവിടെ ചര്‍ച്ചചെയ്യുന്നില്ല. പക്ഷേ, ഇത്തരമൊരു വീക്ഷണത്തിലേക്ക് കടന്നുചെല്ലുകയും ഭരണകൂടങ്ങളും ധൈഷണികസമൂഹവുമെല്ലാം ആത്യന്തികമെന്ന് പ്രഘോഷിച്ചിരുന്ന പലപാരമ്പര്യ-പൈതൃകഘടകങ്ങളേയും കപടമെന്ന് കണ്ടെത്തുകയും ആ കണ്ടെത്തല്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കുകയും ചെയ്യുന്ന ധൈഷണികധീരത അന്യാദൃശവും ധീരവുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഈ ധൈഷണികധീരതയും ആര്‍ജവവുമാണ് ഹോബ്‌സ്‌ബോമിനെ ലോകവൈജ്ഞാനികമണ്ഡലത്തിനുപ്രിയപ്പെട്ടവനാക്കിത്തീര്‍ക്കുന്നത്.

ഇത് അദ്ദേഹത്തിന് സാധ്യമായത് പഠനപ്രക്രിയയില്‍ ഏറ്റവും ശാസ്ത്രീയമായ സമീപനം അദ്ദേഹംസ്വീകരിച്ചതുകൊണ്ടാണെന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മാര്‍ക്‌സിസമാണ് ആ വീക്ഷണം. ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ ജീവിച്ചിരുന്ന ഏറ്റവും മഹാനായ മാര്‍ക്‌സിസ്റ്റ് ചരിത്രപണ്ഡിതനാണ് ഹോബ്‌സേബോമ്‌ന്റെ നിര്യാണം വഴി ലോകത്തിനു നഷ്ടമായത്.

ജീവിതം
1917 ജൂണ്‍മാസം ഒമ്പതാം തീയതി ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍് ് ലിയോപോള്‍ഡ് പെഴ്‌സി ഹോബ്‌സ്ബാമിന്റെയും നെല്ലിയുടേയും പുത്രനായി ഹോബ്‌സ്ബാം ഭൂജാതനായി. ഒരിടത്തരം കച്ചവടക്കാരനായിരുന്നു ലിയോപോള്‍ഡ്. പോളണ്ടില്‍നിന്ന് കുടിയേറിയ ഒരുജൂതകുടുംബാംഗമായിരുന്നു അദ്ദേഹം. ആസ്ത്രിയന്‍ജൂതവംശജയായിരുന്നു അമ്മ നെല്ലി. ശൈശവകാലവും ബാല്യത്തിന്റെ ആദ്യനാളുകളും ആസ്ത്രിയന്‍ തലസ്ഥാനമായ വിയന്നയിലും ജര്‍മന്‍തലസ്ഥാനമായ ബര്‍ലിനിലുമാണ് ഹോബ്‌സ് കഴിഞ്ഞത്. പന്ത്രണ്ടാം വയസ്സില്‍പിതാവ് മരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മാതാവും മരിച്ചു. 1931ലായിരുന്നു ഇത്. 1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരം പിടിച്ചടക്കി. ഇതോടെ ഹോബ്‌സിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറി. മാതുലന്മാരായ ഗ്രെട്ടിയും സിഡ്‌നിയും കൂടി ഹോബ്‌സ്ബാമിനെയും സഹോദരി നാന്‍സിയേയും ദത്തെടുത്തിരുന്നു. കേംബ്രിഡ്ജിലെ കിങ്ങ്‌സ് കോളേജിലാണ് അദ്ദേഹം ഉപരിപഠനം നടത്തിയത്. ഫേബിയന്‍ സൊസൈറ്റിയെ പറ്റിയുള്ള ഒരു ഗവേഷണപ്രബന്ധത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1943ല്‍ മ്യൂറിയേല്‍സീമാനെ വിവാഹംചെയ്തുവെങ്കിലും 1951ല്‍ ഇരുവരും പിരിഞ്ഞു. അവര്‍ക്ക് ഒരുമകന്‍ പിറന്നു, ജോഷ്വാ ഹോബ്‌സ്ബാം. പിന്നീട് അദ്ദേഹം മെറീന്‍ഷ്വാര്‍സിനെവിവാഹംചെയ്തു. അവര്‍ക്കുരണ്ടുമക്കളുണ്ട്- ജൂലിയാഹോബ്‌സ്ബാമും ആന്റിഹോബ്യ്ബാമും. ഫലസമ്പുഷ്ടമായ ഒരക്കദമിക്ക് ജീവിതമാണദ്ദേഹംനയിച്ചത് . 1947ല്‍ അദ്ദേഹം ചരിത്രവിഭാഗം ലെക്ചററായി. 1959ല്‍ റീഡറും 1970ല്‍ പ്രഫസറുമായി. 1982ല്‍ ചരിത്രത്തിന്റെ എമറിട്ടസ് പ്രഫസറായി. 1949-55കാലത്ത് കേംബ്രിഡ്ജിലെ കിങ്‌സ്‌കോളേജില്‍ ഫെലോ ആയിരുന്നു അദ്ദേഹം.

2012 ഒക്ടോബര്‍ 1ന് ഹോബ്‌സ്ബാം നിര്യാതനായിരിക്കുന്നു. കഴിഞ്ഞകുറെ വര്‍ഷങ്ങളായി രക്താര്‍ബുദത്തോട് പൊരുതിനില്ക്കുകയായിരുന്നു ഈ മനീഷി.

വളരെ ചെറിയ പ്രായത്തില്‍തന്നെ ജര്‍മന്‍ യുവകമ്യൂണിസ്റ്റ്‌ലീഗില്‍ അംമായിച്ചേര്‍ഡന്നിരുന്നു, ബോം. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലംഗമായി. 1946 മുതല്‍ 1956വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രകാരന്മാരുടെ സംഘത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഹംഗറിയിലെ സോ വിയറ്റിടപെടലിനെ തുടര്‍ന്ന് ണിക്കവരും പാര്‍ട്ടിവിട്ടപ്പോള്‍ ഹോബ്‌സ്‌ബോം പാര്‍ട്ടിക്കൂറ് നിലനിര്‍ത്തി. അതേസമയം സോവിയറ്റിടപെടലിനെ അദ്ദേഹം ശക്തമായ ഭാഷയില്‍ തന്നെ അപലപിച്ചു. പിന്നീട് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യൂറോകമ്യൂണിസ്റ്റ് വിഭാഗത്തിലാണദ്ദേഹം പ്രവര്‍ത്തിച്ചത്. ക്രമേണ പാര്‍ട്ടിയുടെ ശേഷിയില്‍ അദ്ദേഹം സംശയാലുവായെങ്കിലും മരണംവരെ അടിയുറച്ചൊരിടതുപക്ഷക്കാരനായി അദ്ദേഹംതുടര്‍ന്നു.

ചരിത്രകാരന്‍
എറിക്‌ഹോബ്‌സ്‌ബോം മുഖ്യമായി ഒരുചരിത്രകാരനാണ്. അനേകം ചരിത്രകൃതികള്‍ ഹോബ്‌സ്ബാം എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹം പ്രശസ്തനാവുന്നത് 'ദീര്‍ഘമായ പത്തൊമ്പതാം നൂറ്റാണ്ടിഠന്റേയും 'ഹ്രസ്വമായ ഇരുപതാം നൂറ്റാണ്ടി'ന്റേയും ചരിത്രരചയിതാവെന്നനിലയിലാണ്. The Long 19th Century വിഭാഗം ഒരു പുസ്തകത്രയമാണ്. The Age Of Revolution( 1789- 1848)(വിപ്ലവയുഗം), The Age of Capital (1848- 1875) (മൂലധനയുഗം), The Age of Empires( 1875- 1914)(സാമ്രാജ്യയുഗം). The Short Twentieth Century വിഭാഗത്തില്‍ ഒരുപുസ്തകമേയുള്ളൂ, The Age Of Extremes ( 1914- 1991)(വിപരീതങ്ങളുടെ യുഗം).

1789മുതല്‍ 1991വരെയുള്ള 202 വര്‍ഷങ്ങളാണ് നാലുഗ്രന്ഥങ്ങളിലായി പരിശോധികര്കപ്പെടുന്നത്. ആയര്‍ത്ഥത്തില്‍ സൂക്ഷ്മതലത്തിലുള്ളചരിത്രരചനയാണ് ഹോബ്‌സ്ബാമിന്റേത്. നാലുഗ്രന്ഥങ്ങളും ചേര്‍ന്ന് ' ആധുനികതയുടെ രൂപീകരണം' എന്നപേരിലും അറിയപ്പെടുന്നുണ്ട്( The Making Of The Modern World).

 Page:1, 2, 3    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ചുവന്ന ആകാശം ചുവന്നഭൂമി*
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക