ജീവല് സാഹിത്യസംഘം

സി. പി. അബൂബക്കര്‍

ജീവല് സാഹിത്യസംഘം രൂപീകരണത്തിന്റെ എഴുപത്തഞ്ചാം വര്ഷം തികയുകയാണിന്ന്. 1937 ഏപ്രില് 20ന്ന് ഇ. എം. എസ്, കെ. ദാമോദരന്, പി. കേശവദേവ്, കെ. എ. ദാമോദരമേനോന്, ഇടപ്പള്ളി നാരായണപിള്ള, മാധവമേനോന് തുടങ്ങിയവരുടെ മുന്കൈയില് നടന്ന രൂപീകരണസമ്മേളനം മലയാളസാഹിത്യത്ദതിന്റെ ഭാഗധേയം മാറ്റി മറിച്ചു. അന്നുവരെ സാഹിത്യത്തിന് സ്വീകാര്യമല്ലാതിരുന്ന അസ്പ്രൃശ്യവും അധ:കൃതവുമായ ജീവിതങ്ങള് വളരെ അര്ത്ഥവത്തും സാഹിത്യത്തിന് നവോന്മേഷവുമാണെന്ന കണ്ടെത്തലുണ്ടായി. കാളിദാസന്റെ ശാകുന്തളത്തിലെ മുക്കുവന് മുഖ്യകഥാപാത്രമായിമാറുന്ന പുതിയ മാറ്റമുണ്ടായി. അദ്ധ്വാനം അവഗണിക്കപ്പെടേണ്ടതല്ലെന്നുമാത്രമല്ല, ഏറ്റവും സര്ഗ്ഗാത്മകമായ മാനുഷികസിദ്ധിയാണെന്ന അറിവിലേക്ക് സാഹിത്യം കടന്നു ചെന്നു. പിന്നീടു നടന്ന രൂപഭദ്രതാസംവാദമടക്കമുള്ള സാഹിത്യചര്ച്ചകള് ജീവല് സാഹിത്യസംഘം രൂപീകരണത്തിന്റെ ഫലമാണ്. റിയലിസം സാധ്യമാണെന്ന അറിവിലേക്ക് മലയാളസാഹിത്...യകാരനെ നയിച്ചതും ഇതുതന്നെ. സമൂഹം, കുടും ബം, വ്യക്തി, പ്രണയം, വിശപ്പ്, ലൈംഗികജീവിതം തുടങ്ങി ജീവിതത്തിന്റെ നാനാമേഖലകളിലേക്കുള്ള പ്രസരണം വഴി മലയാളസാഹിത്യം കേവലമായ പ്രാസചര്ച്ചയില്നിന്നും രൂപചര്ച്ചയില്നിന്നും ജീവിതസംവാദത്തിലേക്കത് വളര്ന്നു. ജീവിതത്തെ ജീവിതവ്യമാക്കുകയാണ്സാഹിത്യത്തിന്റെയും ധര്മ്മമെന്ന പുതിയ അവബോധം വളര്ന്നു വന്നു. ജീവല്സാഹിത്യസംഘം പുരോഗമനസാഹിത്യപ്രസ്ഥാനമായി മാറി. എതിര്ത്തും അനുകൂലിച്ചും അനേകം രചനകളുണ്ടായി. അതിനുമെത്രയോമുമ്പ് കവി തന്നെ വിലക്ഷണമാണെന്ന വേവലാതിയിലെഴുതിയ ദുരവസ്ഥപോലുള്ള രചനകളുടെ സാമൂഹിക-സാഹിത്യപ്രാധാന്യം വിളിച്ചറിയിക്കപ്പെട്ടു. സാഹിത്യം ജീവിതാവിഷ്കാരം മാത്രമാണെന്ന ചില പാളിച്ചകളുണ്ടായെങ്കിലും പിന്നീട് സാഹിത്യത്തിന്റെ രൂപ-ഭാവസാമഞ്ജസ്യത്തലൂന്നിനില്ക്കുന്ന പുതിയ ബോേധത്തിലേക്ക് മലയാളം എഴുത്തുകാരനെ നയിക്കുന്നതില് ഈ പ്രസ്ഥാനം സാരമായ പങ്ക് വഹിച്ചു. മാത്രമല്ല, ഈ നിലപാടുള്ള ഒരേയൊരു സാഹിത്യപ്രസ്ഥാനം പുരോേഗമനസാഹിത്യസംഘം മാത്രമായിരുന്നു. അതിന്റെ ചുവട് പിടിച്ച് അനേകം സാഹിത്യപ്രസ്ഥാനങ്ങളുണ്ടായി ഇന്ന് ജീവിതാപേക്ഷമല്ലാത്ത സാഹിത്യം എന്ന ചിന്തയേ മലയാളത്തിലില്ല.
    

സി. പി. അബൂബക്കര്‍ - Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, ജീവല് സാഹിത്യസംഘം
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക