ക്രൂരതയുടെ ഫലിത നിഘണ്ടു

എം. കെ. ഖരീം

എഴുതിയതില്‍എങ്ങോ കല്ലുകടി. ഒരു രാത്രി മുഴുവന്‍ഒരാണും പെണ്ണും തമ്പില്‍തനിയെ കഴിയുക. പഴയ ചങ്ങാതികളോ കമിതാക്കളോ ആകട്ടെ. നിശബ്ദതയുടെ ആ ഇരുട്ടില്‍എന്തെല്ലാം സംഭവിക്കാം? നന്ദന്റെ നിര്‍ദേശമുണ്ട്, മാന്യമായ സെക്സ് ഉള്‍പ്പെടുത്താന്‍. അവാര്‍ഡ് മാത്രം പോരല്ലോ, ബോക്സ് ഓഫീസില്‍ഹിറ്റാവണ്ടെ!

സെല്ലില്‍കലമ്പിയ നന്ദന്റെ സ്വരം. അയാളോടുള്ള ബഹുമാനത്തിനു ഇളക്കം തട്ടുകയാണോ? താന്‍കാണുന്നതിന്‌അപ്പുറം അയാള്‍ക്ക്‌മറ്റൊരു മുഖമുണ്ടോ?
എന്തായാലും തിരക്കഥ അയാളുടെ താല്പര്യത്തിനു വിടാം. ടൈറ്റിലില്‍തന്റെ പേര് വന്നു കഴിഞ്ഞാല്‍മറ്റു നിര്‍മാതാക്കള്‍, സംവിധായകരും തന്നെ തേടി വരും. ഇത് യാത്രയുടെ തുടക്കമാണ്.
'നിനക്ക് ഒര്മെണ്ടോ ആവോ, ഒരു ഡിസംബര്‍മുപ്പത്തൊന്നിനു നീയും ഞാനും ഡെയിസിയും തീരത്തെ സിമന്റു തറയില്‍ഇരുന്നത്?'
'അതൊന്നും ഓര്മപ്പെടുത്തല്ലേ അരവിന്ദാ... നാമിന്നു പഴയ കുട്ടികളല്ല. എന്ജിനീയറും സാഹിത്യകാരനും... നാം രണ്ടു ധ്രുവങ്ങളില്‍...'
'ധ്രുവം... നിനക്ക് ഭ്രാന്തുണ്ടോ?'
ഇരുട്ടിന്റെ ആഴത്തില്‍നായയുടെ ഓരിയിടല്‍. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍കബന്ധങ്ങള്‍യാത്ര തിരിച്ചിരിക്കാം.
അവളുടെ ഭയം തന്നില്‍തട്ടിയോ? നെഞ്ചിലെ ഭാരവും.... പെയ്യാത്ത മഴ തുള്ളിയുടെ വിങ്ങല്‍... അവളുടെ തോളിലൂടെ കയ്യിട്ടു. ഒരിക്കല്‍കിട്ടാതെ പോയ ധൈര്യം . തമ്പില്‍പാനീസ് വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍... വളര്‍ന്നു പന്തലിച്ച നിഴലുകളുടെ ഭീകരത...
ബ്രഹ്മ മുഹൂര്‍ത്തത്തോട് അടുത്തപ്പോള്‍രംഗം നിശബ്ദമായി. എവിടെക്കോ വലിഞ്ഞ നായയും കാലന്‍കോഴിയും. അവളുടെ അടങ്ങിയ കിതപ്പും...
 
'അരവിന്ദാ, ഇവിടെ ഭൂകമ്പം ഉണ്ടായിട്ടില്ല. കെട്ടിടങ്ങള്‍തകര്‍ന്നതും ജനം ചത്തതും നേരാ...'
'നീയന്താ പറയണേ?! സമനില തെറ്റിയോ റോജാ...'
' സത്യമാ, ഞാന്‍പറയാന്‍പാടില്ലാത്തത്... ഒക്കെ ബഡാ ബോസിന്റെ കളിയാ... അവരാ ബോംബു വച്ച് തകര്‍ത്തത്...'
'എനിക്ക് വിശ്വസിക്കാനാവുന്നില്ല...'
'സത്യത്തിന്റെ മുഖം അങ്ങനെയാ...'
'ക്രൂരത...'
'ഇക്കാലത്ത് ക്രൂരത ഒരു ഫലിതമാണ്...'
'നീയീ പണി വേണ്ടെന്നു വയ്ക്ക്... നമുക്ക് ചേര്‍ന്ന ഏര്‍പ്പാടല്ല...'
'എത്ര എളുപ്പം പറയാം... അതിനു ഒടുക്കേണ്ടി വരിക എന്റെ ജീവനാ... കമ്പനി വിട്ടു പോകുന്നവര്‍ജീവിച്ചിരിക്കില്ല...'
'റോജാ...'
'എന്റെ വിധി!'
അവളുടെ ഏങ്ങലടി മുഴച്ചു. നിസ്സാര ജീവി കണക്കെ മുട്ടുകാലില്‍മുഖം ചേര്ത്ത്...
'ഹൌ വണ്ടര്‍ഫുള്‍! 'നന്ദന്‍വികാര ധീനനായി:' ഞാന്‍പ്രതീക്ഷിച്ചതിലുമേറെ നീ തന്നു. വെരി ഗുഡ്... എങ്ങനെ നന്ദി പറയനെമെന്നു അറിയില്ല, ഈ സിനിമ എനിക്കൊരു ബ്രെക്കാവും...'
അയാള്‍ക്കൊരു മുന്നേറ്റം. തനിക്കോ? ഒടുക്കം താന്‍പുറമ്പോക്കിലേക്കോ ? എല്ലാം അയാള്‍ക്ക്‌സ്വന്തം, നെഞ്ചോട്‌തിരക്കഥ ചേര്‍ത്തു പിടിച്ചു അയാള്‍...
'സാര്‍...'
നാവു വഴങ്ങിയില്ല, എന്തൊക്കെയോ പറയണമെന്നുണ്ട്.
അയാള്‍പോക്കറ്റില്‍നിന്നും കവര്‍എടുത്തു നീട്ടി:'ഇതില്‍കുറച്ചു പണമുണ്ട്. നിന്നെ കൂലി എഴുത്തുകാരന്‍ആയല്ല കാണുന്നത്. അടുത്ത സിനിമയിലും സഹായിക്കണം...'
പിന്നെ അയാള്‍നിന്നില്ല. നെഞ്ചോട്‌ചേര്‍ത്ത തിരക്കഥയും പടിയിറങ്ങിയ അയാളും... തന്റെ ചങ്കല്ലേ പിഴുതെടുത്തത്! കവറിലെ അഞ്ഞൂറ് രൂപയുടെ മഞ്ഞ മന്ദഹാസം. ആളുകള്‍എന്ത് പറയും: വിഡ്ഢി...
കഷ്ടപ്പെട്ട ദിനരാത്രങ്ങളുടെ തുറിച്ചു നോക്കില്‍ഉരുകിയുരുകി.....
 Page:1, 2, 3    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, ക്രൂരതയുടെ ഫലിത നിഘണ്ടു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക