ക്രൂരതയുടെ ഫലിത നിഘണ്ടു

എം. കെ. ഖരീം

'നാളെ എന്നെ കുറ്റപ്പെടുത്തരുത്‌,' റോജ പറഞ്ഞു: 'തിരിഞ്ഞു നോക്കുമ്പോള്‍ജീവിതം സാക്രിഫൈസ് ചെയ്തു എന്ന് തോന്നരുത്...'

റെയില്‍വേ സ്റ്റെഷനിലേക്ക് വെളുപ്പാന്‍കാലത്തെ സഞ്ചാരം, പെട്ടിയുടെ അമിത ഭാരം റോജയെ തളര്‍ത്തി.
'ഞാന്‍പിടിക്കാം...'
'അരവിന്ദാ മറ്റൊരാളെ ഡിപ്പണ്ട് ചെയ്യാന്‍ഞാന്‍ശീലിച്ചിട്ടില്ല.'
ബലമായി പെട്ടി വാങ്ങി. അതങ്ങനെ വിട്ടു കൊടുക്കാന്‍പാടില്ല. ഒരു നിമിഷം അവള്‍നോക്കി. നിശബ്ദതയിലൂടെയുള്ള നടപ്പിനു പ്രത്യേക സുഖം. ഡെയിസിയുടെ അസാന്നിധ്യത്തില്‍ആദ്യമായാണ്‌തങ്ങള്‍അത്ര ദൂരം സഞ്ചരിക്കുന്നത്.
 
റോജക്ക് പോകേണ്ട വണ്ടി ഒന്നാം നമ്പര്‍പ്ലാറ്റ് ഫോമില്‍കിടപ്പുണ്ടായിരുന്നു.
'ഞാന്‍പോണ് അരവിന്ദാ...'
'മ് ...'
'ഇത്രയും ദൂരംപെട്ടി ചുമന്നതിനു എന്താ തരിക...?'
'നീയെന്നെ കൂലിയാക്കരുത്.'
'ഞാനിത്ര പ്രതീക്ഷിച്ചില്ല. ഡെയിസിയില്‍നിന്നും കേട്ടത് നിന്റെ കുറ്റോം കുറവും മാത്രം...'
'ഓ...'
'ദില്ലിയില്‍ചെന്നിട്ടു നിനക്കെഴുതാം...'
'മ് ...'
വണ്ടി ചലിക്കുമ്പോള്‍മുറിഞ്ഞു പിടഞ്ഞ ഹൃദയം. ഇനിയൊന്നു കാണാന്‍വേനലവധി വരെ കാത്തിരിക്കണം. അവള്‍ക്കു നാട്ടില്‍പണിയെടുത്താല്‍പോരെ? പക്ഷെ കിഷന്‍ലാല്‍മേത്തയുടെ കമ്പനിയുടെ ജൂനിയര്‍എന്‍ജിനീയര്‍പദവി എങ്ങനെ കളയും... മുപ്പതിനായിരം ഉറുപ്പികയാണ് മാസാ മാസം എണ്ണി വാങ്ങുന്നത്.
എഴുതിയത് വെട്ടി മാറ്റി. നിലനില്‍പ്പിന്റെ പ്രശ്നം . തിരക്കഥ നന്നാവണം.. അതുവഴി സിനിമാ ലോകത്തേക്കുള്ള പടി ഉറപ്പിക്കുക.
കൌണ്ടറിലെ ചത്ത ഫോണ്‍മനം മടുപ്പിച്ചു. അല്‍പ്പം ഭേദപ്പെട്ട ലോഡ്ജു കിട്ടിയെങ്കില്‍. തുടക്കക്കാരന് തൊഴുത്ത് മതിയെന്നാവും. മറ്റു തിരക്കഥ കൃത്തുക്കള്‍എയര്‍കണ്ടീഷന്ടു മുറികളില്‍ഉറങ്ങി കാറുകളില്‍സഞ്ചരിക്കുന്നു. സാരമില്ല, ഈ തിരക്കഥ വെള്ളിത്തിരയില്‍എത്തുമ്പോള്‍തന്റെ നിലയിലും മാറ്റമുണ്ടാകും.
 
നന്ദന്‍പ്രത്യേകം പറഞ്ഞിരുന്നു. താമസസ്ഥലത്തെ കുറിച്ച് ആരെയും അറിയിക്കരുതെന്ന്. ഒന്നും മറുത്തു പറഞ്ഞില്ല. വലിയ സംവിധായകന്‍അല്ലെ! താനത് വേദവാക്യമായി എടുത്തു.
'നീ ഇവിടെ ഉണ്ടെന്നറിഞ്ഞാല്‍പലരും വരും. സിനിമ പാരകളുടെ ലോകമാ... നിനക്ക് നല്ലൊരു ഭാവീണ്ട്, തല്‍ക്കാലം ആര്‍ക്കും പിടി കൊടുക്കരുത്.'
'ശരി സാര്‍...'
'ഇക്കുറി ഓസ്കാര്‍അവാര്‍ഡാ എന്റെ ഉന്നം. ഒരു മലയാളിക്ക് അതിനു കഴിയില്ലേ... ഒന്ന് നോക്കണമല്ലോ...'
'മ്..'
'ങാ, നീയൊരു പാസ്പോര്‍ട്ട് എടുത്തു വച്ചേക്ക്, വിദേശത്തു പോകേണ്ടി വന്നാല്‍... ഞാനിറങ്ങട്ടെ, ഇടയ്ക്കെന്റെ സെല്ലില്‍വിളിച്ചാല്‍മതി. കഥയുടെ പുരോഗതി അറിയിക്കണം...'
'ശരി സാര്‍...'
 Page:1, 2, 3    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, ക്രൂരതയുടെ ഫലിത നിഘണ്ടു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക