ക്രൂരതയുടെ ഫലിത നിഘണ്ടു

എം. കെ. ഖരീം

ആവശ്യത്തിലേറെയുള്ള സംസാരമത്രയും ഭയത്തിലെക്കും ശൂന്യതയിലെക്കും. ഇരുട്ടിന്റെ പാട തകര്‍ത്ത് നായയുടെ ഓരിയിടല്‍. .. അപ്പോള്‍മാത്രമാണ് ചേര്‍ന്നിരിക്കുന്ന സ്ഥലത്തെ കുറിച്ച് കിടിലം കൊണ്ടത്‌. ഭൂമി തകിടം മറിഞ്ഞ ഇടം. നൂറ്റി തൊണ്ണൂറു വീടുകള്‍ഇവിടെ തങ്ങളാവും വിധം നെഞ്ചു വിരിച്ചു നിന്നിരുന്നു. അതില്‍ജീവിച്ചിരുന്നവരും... ഔദ്യോഗിക കണക്കില്‍അറുനൂറ്റി പന്ത്രണ്ട്. അതിനപ്പുറവും സംഭവിച്ചിരിക്കാം.

എങ്ങോ മരണത്തിന്റെ ചിറകു വിടര്‍ന്നിരിക്കുന്നു. ആഴം തേടുന്ന കൊക്കില്‍ആത്മാവിന്റെ വ്യര്‍ഥമായ ചെറുത്തു നില്‍പ്പ്. അതിര്‍ത്തിയില്ലാത്ത ലോകത്തേക്ക് പോകാന്‍എന്തിനിത്ര മടി. ഒരഴുക്കില്‍നിന്നും മോചനമാവില്ലേ! നിഴലില്‍കുടുങ്ങിയ മനുഷ്യന് വല്ല ബോധവുമുണ്ടോ? റോജ കുറച്ചു കൂടി അടുത്തിരുന്നു. റോജാ... വെറുതെ മന്ത്രിച്ചു, അതുവഴി ആത്മാവിനെ എത്തിപ്പിടിക്കുക. ശരീരം അറിയാതെ ആത്മാവിന്റെ പരിണയത്തിലേക്ക് .
"ഞാനോര്‍ക്കയാ..."
അവളുടെ സ്വരമിടറി . മനസിന്റെ പായല്‍പ്പരപ്പില്‍ഇന്നലെയുടെ തെളിവെയില്‍. തലപൊന്തിച്ച പരല്‍മീന്‍ന്റെ തിളക്കം. ചരടറ്റ പട്ടം കണക്കെ പാടവരമ്പില്‍തിമിര്‍ത്തു പെയ്ത ബാല്യം
 
ഹോസ്റ്റല്‍മുറിയിലെ എകാന്തതയില്ലിരുന്നു കുത്തി കുറിച്ച കത്തുകളിലാണ് അവളുടെ ബാല്യത്തെ തൊട്ടത്‌. മലയുടെ ഇറക്കത്തില്‍അവളുടെ വീടും. ഡെയിസിയോടൊപ്പം രണ്ടു വട്ടം അവിടെ പോയിട്ടുണ്ട്. പാളയില്‍കോരിയ കിണര്‍വെള്ളത്തിന്റെ തണുപ്പ്. ഡെയ്സിയുടെ കൂട്ടുകാരി, തന്റെയും. അങ്ങനെയായിരുന്നു ആദ്യം. അതിനപ്പുറം എന്തെല്ലാമോ ആയി വളര്‍ന്നത്‌എത്ര വേഗം. അതിനു പ്രണയം എന്ന് അടികുറിപ്പെഴുതാമോ? എന്തോ... പക്ഷെ, ഡെയിസിയെക്കാള്‍ഉയരെ അവള്‍ഹൃദയത്തില്‍നിന്നുകത്തി.
' എനിക്ക് നാല് അനിയന്മാരുണ്ടായിരുന്നു, അവര്‍മരിക്കുമ്പോള്‍ദാ, ഇത് പോലെ നായകരഞ്ഞു. '
അതൊരു പ്രഹരമാണ്. താനറിയാത്ത സഹോദരന്മാരോ. കൊള്ളാം. തങ്ങള്‍ക്കിടയില്‍അപരിചിതത്വം കലര്‍ന്നിരിക്കുന്നു. പതിനഞ്ചു വര്‍ഷത്തെ വിടവ്. അത് തങ്ങളെ എത്ര ദൂരം അകറ്റി.
'എനിക്ക് പേടിയാവുന്നു'
റോജ പറഞ്ഞു. സ്വരം നേര്‍ത്തിരുന്നു. കാതുകള്‍എവിടെക്കാണ്‌വട്ടം പിടിച്ചത്? മരണത്തിന്റെ കാലൊച്ച വായിച്ചെടുക്കാനുള്ള ശ്രമമല്ലേ!
'നീയാ വിളക്ക് കത്തിക്കൂ...'
പാനീസ് വിളക്കിന്റെ മങ്ങിയ വെട്ടത്തില്‍അവളുടെ മുഖം ഭയംകൊണ്ട് തുടുത്തിരുന്നു.
കൂമ്പില്‍പൊള്ളി പിടുത്തം. മരണത്തിന്റെ മെതിയടികള്‍തംബിനു നേരെ യാത്ര തിരിച്ചോ... എങ്കില്‍? തങ്ങളില്‍ഒരാള്‍മരിക്കുക, ഒരാള്‍ബാക്കിയാവുക. പിന്നെ നിമിഷങ്ങളുടെ മിണ്ടാ പ്രാര്‍ത്ഥന. അതിലലിഞ്ഞു പുലരുവോളം കാത്തിരുപ്പ്...
 
ദൂര കാഴ്ചയില്‍രണ്ടു ശവങ്ങളുടെ പരിവേഷം. പ്രൊജക്ടറില്‍നിന്നും തെറിക്കുന്ന വെളിച്ചത്തില്‍നെഗറ്റീവ് ഫിലിമിലെ ആള്രൂപങ്ങള്‍.. കണ്ണും കാതും പിന്നെയാ പതിഞ്ഞ മൂക്കും. പശ്ചാത്തലത്തില്‍മിഴിവോടെ നാഴിക മണി. അതില്‍കൂടുവച്ച ചിലന്തികള്‍
ലോഗ്ജു മുറിയിലെ മുഷിഞ്ഞ വായുവിലിരുന്നു തിരകഥയുടെ എഴുതിയ ഭാഗം ഒരാവര്‍ത്തി വായിച്ചു . സംവിധായകന്‍ഏല്‍പ്പിച്ച കഥയില്‍നിന്നും ഒരുപാട് പുരോഗതിയുണ്ട്. . ഭൂകമ്പം നടന്ന ഇടത്ത് കഥ എഴുതാന്‍എത്തുന്നു. അവിടെ പഴയ കാമിനിയെ കണ്ടെത്തല്‍. പണ്ട് കണ്ട ഏതോ സിനിമയിലെ രംഗം ഓര്ത്തു.
ഇവിടെ അരവിന്ദനും റോജയും ഡെയിസിയും ...
നന്ദനെ വിളിക്കണം. എഴുതിയത് അത്രയും ഫോണിലൂടെ കേള്‍പ്പിക്കാം. തുടരെ നാല് പുരസ്കാരം നേടിയ ആള്‍. നിറം മങ്ങിയ കണ്ണാടിയില്‍നോക്കി തല ചീകുമ്പോള്‍ആനന്ദം. താന്‍എന്തൊക്കെയോ ആയിത്തീരുന്നു.
ലോഗ്ജു മുറി പൂട്ടി പുറത്തിറങ്ങി, റോജയെ വിളിച്ചാലോ! അവളുടെ കമ്പനി സ്റ്റാര്‍ഹോട്ടലില്‍മുറി എടുത്താണ് ഓഫീസ് തുറന്നിരിക്കുന്നത്. അമേരിക്കന്‍ഡോളറിന്റെ പുളപ്പ് . ഭൂകമ്പ ബാധിത സ്ഥലത്ത് കെട്ടിട സമുച്ചയം തീര്‍ക്കാന്‍നിയോഗിത. ആ വലുപ്പം ബന്ധത്തില്‍വിള്ളല്‍തീര്‍ത്തിട്ടുണ്ട്.
 
അന്ന് ഡെയിസിയില്‍നിന്നും തന്നെ അകറ്റാന്‍അവള്‍ക്കു എന്തുല്സാഹമായിരുന്നു.
' എനിക്കുറപ്പില്ല, നിങ്ങള്‍എത്ര കാലം ഒരുമിച്ചു ജീവിക്കുമെന്ന്. അരവിന്ദാ നിനക്ക് പറ്റിയ പെണ്ണല്ല അവള്‍...'
എനിക്കറിയില്ല.'
'സീ അരവിന്ദന്‍, നീ സാഹിത്യകാരന്‍, ഒത്തിരി കാര്യങ്ങള്‍ചെയാനുള്ളതാ. ഡെയിസി നിന്നെ തകര്‍ക്കുന്നതിനു മുമ്പ് രക്ഷപ്പെട്ടോ...'
'ഞാനെന്തു ചെയ്യാനാ...'
'ഇങ്ങനെ കലഹിച്ചു കഴിയുന്നതിലും നല്ലത് ഒഴിവാക്കുകയാ..'
'ഡെയിസി അങ്ങനെ പറഞ്ഞോ?'
'എനിക്ക് തോന്നി.'
ഡെയിസിയുടെ സ്ഥാനം അപഹരിക്കാനുള്ള ശ്രമം ആയികൂടെ അവളുടേത്‌? എങ്കില്‍... റോജാ അരവിന്ദന്‍, മനസ്സില്‍കുറിച്ച്, അതിനൊരു ഒഴുക്കുണ്ട്.
'നീ എന്ത് പറയുന്നു?'
'ആലോചിക്കട്ടെ.'
'ഒന്നും വൈകിക്കണ്ട അരവിന്ദാ...'
ഡെയിസിയില്‍നിന്നും പിരിയുക എന്നാല്‍എട്ടു വര്‍ഷത്തെ പ്രണയത്തിനു തിരശ്ചീല വീഴ്ത്തുക എന്നാണ്‌. എട്ടു വര്ഷം...
 Page:1, 2, 3    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, ക്രൂരതയുടെ ഫലിത നിഘണ്ടു
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക