പ്രണയവും വ്യാകരണവും

സി. പി. അബൂബക്കര്‍

ഇന്നലെ അവളുടെ കത്ത് കിട്ടി.
ചുട്ടുപൊള്ളുന്ന പ്രണയലേഖനം
പോയകാലങ്ങളുടെ മരണചുംബനങ്ങള്‍
നദീമുഖങ്ങളിലെ പ്രണയയാതനകള്‍
കടല്‍ച്ചൊരുക്കിന്റെ ഓക്കാനങ്ങള്‍
വ്യോമയാനങ്ങളിലെ സ്വപ്‌നങ്ങള്‍
എല്ലാം വായിച്ചു മടുത്തവന്‍
കത്തിലെ വ്യാകരണത്തിലേക്ക്
ഊളിയിട്ടു
അസംഖ്യം നിയമഭ്രംശങ്ങള്‍ കണ്ട്
രോഷാകുലനായി
അക്ഷരത്തെറ്റുകളുടെ പെരുക്കവുമായി
കൂടിക്കലര്‍ന്ന പ്രണയരാശികള്‍ .

കവിതയും കാലവും ഇടകലര്‍ന്ന
നക്ഷത്രഭ്രംശങ്ങളിലൂടെ
അയാളുടെ വ്യാകരണ വിചാരം
അരിച്ചുനടന്നു

ഇനി അവള്‍ അയാളെ ഓര്‍ക്കേണ്ടത്
പ്രണയത്തിലും
നല്ലവ്യാകരണമോര്‍മ്മിപ്പിച്ച
ഒരാളായി.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, പ്രണയവും വ്യാകരണവും
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക