യാത്ര

എം. കെ. ഖരീം

തകര്ന്ന ഖബറുകള്ക്കിടയില്എന്തിനെന്നില്ലാതെ നിന്നു. എങ്ങും ഇരുട്ട് മാത്രം. താന്മാത്രം ഉയിര്ക്കപ്പെടുക, മറ്റെല്ലാം ഇരുട്ടിന്റെ ആഴത്തില്. അങ്ങനെ സംഭവിക്കുമോ? നൊച്ചിപ്പടര്പ്പുകളില്തണുത്ത കാറ്റ്. അകലെ യാതൊന്നും സംഭവിക്കാത്ത മട്ടില്പള്ളിമിനാരം. അപ്പോള്ഖബറില് നിന്നും ഉയര്ന്ന എന്നെ അതിലേക്കു തന്നെ മടക്കാന്ആരെങ്കിലും എത്തുമെന്ന് കരുതി.

തണുത്ത കാറ്റില്ഒഴുകിവരുന്ന ഗന്ധം അതിനു മുമ്പ് എവിടെയാണ് അനുഭവിച്ചത്? ഓര്ത്തു നില്ക്കെ മൂടല്മഞ്ഞിലെന്നോണം അവള്... ആ മുഖം വ്യക്തമല്ല. എങ്കിലും പാതിയടഞ്ഞ കണ്ണുകളോടെ കരഞ്ഞ മുഖത്തോടെ അവള്...

മീര.
മീര പ്രണയമാണ്, ധ്യാനമാണ്.

അനുഭവിക്കുന്നത് സ്വപ്നമോ യാഥാര്ത്യമോ എന്നറിയാതെ നിന്നു. ഏതാനും ദിവസം മുമ്പല്ലേ പുതിയ തുണിയില്പൊതിഞ്ഞു അത്തര്പൂശി ലോകം എന്നെ യാത്രയാക്കിയത്. എനിക്കായി പള്ളി പറമ്പില്ഖബര്ഒരുങ്ങുകയും ഒടുക്കത്തെ സമ്മാനമായി മൂന്നു പിടി മണ്ണ് വീതം ഓരോരുത്തരും അര്പ്പിക്കുകയും. മരണത്തിനു അപ്പുറം ഖബറിലെ ഇരുണ്ട ജീവിതമെന്ന് എത്രയോ ഇടങ്ങളില് കേട്ടിരിക്കുന്നു.

'ഞാന്പറഞ്ഞില്ലേ പ്രണയത്തിനു മരണമില്ലെന്ന്. നീ എവിടേക്ക് പോയാലും എനിക്ക് നിന്നെ തിരിച്ചു കിട്ടുമെന്ന്. നമ്മുടേത്ഒരു തുടര്ച്ചയാണ്. അവസാനമില്ലാത്ത സഞ്ചാരം.'
മീരയുടെ സ്വരം ഹൃദയത്തില്സാന്ദ്രമായി. അവള്പിന്നെയും എന്തെല്ലാമോ പറയാന്ആഞ്ഞു. അതത്രയും ഏറ്റെടുക്കാന്ഞാനും.

'മുത്തു പെറുക്കാന്കടലിന്റെ അടിത്തട്ടോളം സഞ്ചരിക്കണം. വിരല്പോലും നനക്കാനാവില്ലെങ്കില്കരയില്ഇരുന്നുകൊള്ക. സങ്കല്പ്പ ചരടില്തൂങ്ങി സഞ്ചരിക്കുക.'
മീര തുടര്ന്നു.
മറ്റൊരു കാറ്റ് നൊച്ചി പടര്പ്പുകളെ ഇളക്കി കടന്നു വന്നു. കാറ്റ് തങ്ങളെ വാരിയെടുക്കുകയാണ്. അതിന്റെ ചിറകുകളില്ഒതുങ്ങുമ്പോള്ഞാനോ മീരയോ ഇല്ലാതാവുന്നു. ഞാന്എന്ന് പറയുന്നിടത്തോക്കെ അവളും. ഉടലിന്റെ കെണിയില് നിന്നും ആകാശത്തിന്റെ തുറസ്സിലേക്ക്. അതിനും അപ്പുറത്തേക്ക്....

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, യാത്ര
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക