അകം കവിത

സി. പി. അബൂബക്കര്‍

അകത്തൊരിക്കലും
കടന്നിട്ടില്ല ഞാന്
പുറത്തൊരിക്കലും
അകന്നതുമില്ല.
മരാളമാ3യ് പാറി-
മുരണ്ടുവെങ്കിലും
മരന്ദവാഹിയെ-
ന്നറിയപ്പെട്ടാലും
ലതയുടെ തണ്ടില്
വിരിഞ്ഞപൂവിന്റെ
ദലങ്ങളിലൂടെ-
യിഴഞ്ഞുവെങ്കിലും
അകത്തൊരിക്കലും
കടന്നിട്ടില്ല ഞാന്
പുറത്തൊരിക്കലും
അകന്നുപോയില്ല.
ചെടിയുടെയക-
മറിഞ്ഞതുമില്ല
മരത്തിനുള്ളില്നി-
ന്നെവിടെ നിന്നാണീ
മലര്വിരിഞ്ഞതെ-
ന്നറിയുന്നുമില്ല.
ഇലച്ചാര്ത്തിന്നിട-
യ്ക്കുരുണ്ടഞെട്ടികള്
കിളിര്ത്തതെങ്ങിനെ?
അറിയുകയില്ല.
തുറസ്സില് മുന്നില്വ-
ന്നെരിഞ്ഞുനില്ക്കുന്ന
സുഹൃത്തിനുള്ളിലെ-
ന്തറിയുകയില്ല
പതിയെ മുന്നില്നി-
ന്നകലുന്നപൂവല്-
പ്പിറാവിന്റെയുള്ളം
തിരിച്ചറിഞ്ഞില്ല.
അഭിമുഖം കിട-
ന്നുറങ്ങാപ്രേമത്തിന്
പിടച്ചിലില്നൊന്തോ-
രകമറിഞ്ഞില്ല.

    

സി. പി. അബൂബക്കര്‍ - സി. പി. അബൂബക്കര്‍  ഈ ലക്കത്തില്‍..... Tags: Thanal Online, web magazine dedicated for poetry and literature സി. പി. അബൂബക്കര്‍, അകം കവിത
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക