പ്രണയം പരക്കുന്നത്

എം. കെ. ഖരീം

മണലില്‍ പതുക്കെ മൂടി പോകുന്ന ഉടല്‍ . അറബി വേഷം. അയാള്‍ അറബി ആകണമെന്നില്ല. അയാള്‍ എന്ന് പോലും പറയാന്‍ തോന്നുന്നില്ല. ജീവനില്ലാത്ത ഒന്നിനെ അങ്ങനെ പറയാമോ? ജീവനുള്ള അവസ്ഥയില്‍ ഉടലില്‍ ഉള്ളത് എന്താണോ അതിനെയല്ലേ അയാള്‍ , അവള്‍ , അല്ലെങ്കിലൊരു പേരില്‍ രേഖപ്പെടുത്തുക... ഞാന്‍ എഴുതിയിരുന്നല്ലോ ഇതുവഴി കടന്നു പോകുന്നവര്ക്ക്ള പേരോ രാജ്യമോ ഇല്ലെന്ന്. സഞ്ചാരികള്‍ . പതുക്കെ എനിക്കും പേര് നഷട്ടപ്പെടുകയാണ്. നിന്റെ കത്തുകളിലാണ് ഇന്നെന്റെ പേര് ജീവിക്കുന്നത്. വിലാസം കുറിക്കുമ്പോള്‍ ഞാന്‍ എന്റെ പേര് ഓര്ക്കുടന്നു. ഒരിക്കല്‍ നമുക്കിടയില്‍ കത്തുകള്‍ നിലയ്ക്കുമ്പോള്‍ ഞാനും ഒരു സഞ്ചാരിയായി മാറും. കാറ്റ് തുടരെ ആ ഉടലില്‍ മണല്‍ കയറ്റുന്നുണ്ടായിരുന്നു. അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നില്ല എന്നുറപ്പ് വരുത്താനുള്ള വ്യഗ്രതയോ? അതുകൊണ്ട് കാറ്റിനു ഒന്നും നേടാനില്ല. മറ്റൊരു മനുഷ്യന്‍ പോലും സഞ്ചാരിയെ കൊല ചെയ്യുകയോ കുഴിച്ചു മൂടുകയോ ചെയില്ല. സഞ്ചാരികളുടെ പോകറ്റ്‌ ശൂന്യമെന്ന് ആര്ക്കായണ് അറിയാത്തത്. അവര്‍ പക്ഷികളെ പോലെ, കൂട് വയ്ക്കുകയോ അന്നം തേടുകയോ ഇല്ല. എങ്കിലും സഞ്ചാരത്തിന്റെ പാതയില്‍ പരമമായ സത്തയില്‍ ലയിക്കുന്നവരില്‍ ചിലര്‍ മൌനം മുറിച്ചു ശബ്ദിക്കാറുണ്ട്. വിരളമാണെങ്കിലും... അത് അനീതിയെ എതിരിടലാണ്. ലോകത്തുള്ള സകല നുണകള്ക്കെ തിരെയുള്ള പോരാട്ടമാണ്. ലോകമത് ഭയക്കുകയും അരിഞ്ഞുവീഴ്ത്താന്‍ തക്കംപാര്ത്തി രിക്കുകയും...

നോക്കി നില്ക്കെമ നടുങ്ങി. ഒരിക്കല്‍ ആ അവസ്ഥയില്‍ ഞാനും എത്തിയാല്‍ ?! ആ മണ്ണിനടിയിലേക്ക് അങ്ങനെ ഓടുങ്ങിയാല്‍ ... പിന്നെ നമുക്കിടയില്‍ വായിക്കപ്പെടാത്ത കത്തുകള്‍
...

പ്രണയവും മരണവും എവിടെയാണ് രസപ്പെടുക, അറിയില്ല. രസപ്പെടുക എന്നോ സമരസപ്പെടുക എന്നോ, ഏതാണ് ശരിയെന്നു നീ. അത് എന്തുമാകട്ടെ. പ്രണയത്തില്‍ ഓര്മ കളില്ല മരണത്തിലും... മരണം ഒരു പറിച്ചു നടല്‍ , ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്... പ്രണയമോ; ഉടലില്‍ നിന്നും ഊരി പോന്ന ആത്മാവ് മറ്റൊരു ആത്മാവില്‍ ലയിക്കുന്നത്. ഉടലിനു മരണം സംഭവിക്കുന്നത്‌ ആയുസ്സൊടുങ്ങുമ്പോള്‍ ... പ്രണയത്തിന്റെത് അഹങ്കാരത്തിന്റെ ഉദയത്താല്‍ ... അഹങ്കാരം എങ്ങെല്ലാം വാഴുന്നോ അവിടെ പ്രണയത്തിനു പ്രവേശനമില്ല. ശൈത്താന് സ്വര്ഗതത്തില്‍ പ്രണയ സിംഹാസനം നഷ്ടമായത് അതേ അഹങ്കാരത്താല്‍ . അതിനു മുമ്പ് ശൈത്താനെത്ര ആദരണീയന്‍ ! മലക്കുകള്ക്കും ജിന്നുകള്ക്കും ഉസ്താതായി സ്വര്ഗീ്യ സുഖത്തിലലിഞ്ഞ്... സ്വര്ഗംന ലഭിക്കണോ, അഹങ്കാരം വെടിയുക. ശൈത്താന്‍ പരാജയപ്പെട്ട ഭാഗം ജയിക്കുക.

നമുക്ക് ഏറ്റവും വിനീതരായി കഴിയാം... വിനയമാണ് പ്രണയത്തിന്റെ ഇരിപ്പിടം. അത് തകര്ക്കാ നാണ് പാതിരാത്രികളില്‍ ശൈത്താന്‍ ഞൊണ്ടിയെത്തുക. പ്രണയികളെ വേര്പ്പെഗടുത്താന്‍ കരുക്കള്‍ നീക്കുക. ഓര്ക്കു ക, പരാശക്തി ഏറ്റവും വെറുക്കുന്നത് പ്രണയികള്‍ വേര്‍പ്പെടുന്നത്.

എന്തിനു തലാഖിനെ കുറിച്ച് ആകുലനാകുന്നു. ശൈത്താനെ കീഴടക്കിയാല്‍ പിന്നെ എന്തിനു നിനക്ക് തലാഖ്...

'ഞാന്‍ നിന്നെ ഓര്ക്കു്ന്നത്.

ഓര്മിാക്കാന്‍ വേണ്ടിയല്ല, .

ഓര്ത്തു് പോകയാണ്.... .

ഓര്ക്കാ്തിരിക്കാനാവാത്തതുകൊണ്ട്. .

ഓര്മ്യുടെ മെഴുകുതിരി ചാറില്‍ .
.

കിനാവിന്റെ ചിറകടി.'.

നിന്നെ ഓര്ക്കുുക എന്നാല്‍ ജീവിക്കുക എന്ന് തന്നെ... നിന്നെ ഓര്ക്കാതനില്ലെങ്കില്‍ പിന്നെ ഞാനുണ്ടോ. എന്നില്‍ എവിടെയാണ് ആ ഹൃദയവേരുകള്‍ ആണ്ടിറങ്ങിയിരിക്കുന്നത്? എവിടെയല്ല എന്ന് പറയുന്നതാണ് ശരി ... ഇനിയൊരിടവും ബാക്കിയില്ലാത്ത പോലെ.... .

എന്റെ പ്രണയമേ, നീ എന്നില്‍ പരക്കുകയോ ആണ്ടിറങ്ങുകയോ... എനിക്ക് ശ്വാസം ഉണ്ടാകുന്നത് നിന്നില്‍ നിന്നും... എന്തിന്‌, എന്റെ സഞ്ചാരങ്ങളുടെ ഇന്ധനം പോലും നീ. .

ഹൃദയ വാല്വിമനെ ആരെങ്കിലും ഓര്ക്കാിറുണ്ടോ, അതില്ലാതെ ജീവിക്കാനാവില്ലെങ്കിലും... അതുപോലെ നിന്നെയും...

നീ വരുംമുമ്പ് ഞാനൊരു വരണ്ട ചെടിയായിരുന്നു. നീ മണ്ണിളക്കി വേരുകള്ക്ക് ‌ സഞ്ചരിക്കാന്‍ പാതയൊരുക്കി. നീയെന്നില്‍ മഴയായും വളമായും നിറഞ്ഞു. നിന്റെ പ്രകാശത്താല്‍ ഞാന്‍ തളിര്ക്കു കയും. .

    

എം. കെ. ഖരീം - Tags: Thanal Online, web magazine dedicated for poetry and literature എം. കെ. ഖരീം, പ്രണയം പരക്കുന്നത്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക