" ഏകാന്തവും ചെറുതുമായ ഒരു തീജ്വാല പോലെ
രാജ്യം മരിച്ചുക്കൊണ്ടിരുന്നപ്പോള്
എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍ "
എന്നവര്‍ ചോദിക്കും
അവരുടെ കൊഴുത്ത തീന് മേശകളെക്കുറിച്ചോ
അവരുടെ സാമ്പത്തികശാസ്ത്ര
പാണഡിത്യത്തെക്കുറിച്ചോ
ഗ്രീക്ക് തത്വശാസ്ത്രത്തിലെ അവഗാഹത്തെക്കുറിച്ചോ
അവരാരും ഒന്നും ചോദിക്കുകയില്ല
( * വിഡ്ഡിപ്പെട്ടികള്ക്കുള്ളില് അണിഞ്ഞൊരുങ്ങിവന്നു )
ലാസ്യജീവിതത്തില് അവര്‍ നടത്താറുള്ള
വിഡ്ഡിത്തം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച് ആരും ഒന്നും
ചോദിക്കുകയില്ല
ഒരിക്കല്‍ അവര്‍ വരും . . .
അരാഷ്ട്രീയ ബുദ്ധിജീവികളുടെ പുസ്തകങ്ങളില്‍ ഒരിക്കലും ഇടം കിട്ടാത്തവര്‍
അവര്‍ക്ക് പാലും മുട്ടയും അന്നവും എത്തിച്ചു കൊടുത്തവര്‍
അവരുടെ വണ്ടി ഓടിച്ചിരുന്നവര്‍
അവരുടെ വസ്ത്രം കഴുകിതേച്ചു കൊടുത്തിരുന്നവര്‍
തങ്ങള്‍ ഭരണ വര്‍ഗ്ഗത്തിന്റെ നീതികേടില്‍ വെന്തു മരിച്ചുകൊണ്ടിരുന്നപ്പോള്‍
" എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍ ", എന്നവര്‍ ചോദിക്കും
അരാഷ്ട്രീയ ബുദ്ധിജീവികളെ,
നിങ്ങള്‍ക്ക് ഇതിനു ഉത്തരം പറയുവാനുണ്ടാവില്ല
നിങ്ങളുടെ കപട നാട്യങ്ങളെ നിശ്ശബ്ദത കാര്‍ന്നുതിന്നും
നാണക്കേടിന്റെ തണുത്തുറഞ്ഞ ആഴങ്ങളില്‍ നിങ്ങളുടെ ശബ്ദം അലിഞ്ഞില്ലാതാകും . . .
*ഓട്ടോ ലേനേ കാസ്റ്റിലോ - ( Guatemalan Poet )